Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 21

21 കുഞ്ഞിക്കുട്ടൻ തമ്പുരാന്

66 തുലാം 1-ാംതിയ്യതി


ശ്രീവഞ്ചിരാജ്ഞീവരനിജ്ജനത്തി-
ലാവിർഭവിച്ചുള്ള കൃപാവിലാസാൽ
തപാൽ വഴിയ്ക്കിന്നലെവന്നണഞ്ഞു
ജവേനശാകുന്തളഭാഷ നാടകം.


കുഞ്ഞന്‍തമ്പാൻ പദ്യത്തിനു കുറവു കുറ-
ച്ചൊന്നു കല്പിച്ചുവല്ലോ
മഞ്ജുശ്രീവെണ്മനിക്ഷ്മാസുരവരനതുക-
ണ്ടിട്ടു തമ്പാൻ വികമ്പം
രഞ്ജിപ്പുണ്ടെങ്കിലും താനതിനെതിരു കൃതി
ച്ചുള്ളിലുള്ളോരു മോദം
മാഞ്ഞീടാതച്ചടിയ്ക്കുന്നതിനതിരഭസം
വിട്ടു പത്രാധിപര്‍ക്ക്


മദ്ധ്യസ്ഥരായി സ്ഥിതി ചെയ്തുകൊണ്ടാ-
യുദ്ധങ്ങൾ നമ്മൾക്കു രസിച്ചുകാണാം
ബുദ്ധിക്ഷയത്തിന്നിടയില്ല പാരം
വര്‍ദ്ധിക്കുയിൽ സന്ധിയതിന്നു നോക്കാം.


അച്ചുതമേനവനേകാൻ
നിശ്ചയമോടു ഞാൻ കൃതിച്ച കവനങ്ങൾ
വെച്ചിതിലങ്ങു വിടുന്നതു
വാച്ചൊരുമോദാൽ കൊടുത്തു കൊള്ളണം.