66 കന്നി 30 -ാംനു
വില്ലിവട്ടത്തെഴും വൃദ്ധൻ തെല്ലു നേർത്തതിനുത്തരം
നല്ലവണ്ണമയച്ചിട്ടുണ്ടെല്ലാം കാണാമടുത്തിനി.
പെട്ടി കണക്കിവയെല്ലാം
കെട്ടിയെടുപ്പിച്ചുകൊണ്ടു ശങ്കുണ്ണി
എട്ടോ പത്തോ ദിനമായ്
പാട്ടം പിരിവിന്നു പോയി വന്നില്ല.
പരീക്ഷിച്ചു തീര്‍ത്തോരു തന്നാടകത്ത
തരത്തോടെനിയ്ക്കൊന്നയച്ചെങ്കിലിപ്പോൾ
പരം മോദമെന്നൊന്നു ചൊല്ലാമതല്ലാ-
തിരുന്നിങ്ങു ദൂരത്തു ഞാനെന്തു ചെയ്യാം.
ഓര്‍ത്തു തര്‍ജ്ജമ ഞാനൊന്നു തീർത്തതങ്ങോട്ടയച്ചിടാം
ഒത്തില്ലെങ്കിലയക്കൊല്ലേ കൊത്തെന്നെത്തും വിരോധികൾ.
ചൊവ്വായ് ചേർന്നൊരു വേദവാങ് മധുരസം
സേവിക്കുവാൻ പോലെയും
ദിവ്യസ്ത്രീ കുചചന്ദനപ്പൊടി തുട-
പ്പാൻ പോലെയും സാദരം
ആ വേണുദ്ധ്വനി കേട്ടലിഞ്ഞു കുതുകാൽ
ഗോവെത്തി നക്കുന്ന നൽ
ഗോവിന്ദൻ പദാംബുജം കരുണയാ
പാലിക്കണം നിങ്ങളേ.