Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 18

18 നാരായണമേനവന്

മാറ്റത്തിന്നിട വന്നതോര്‍ത്തു പരമു-
ണ്ടുൾത്താപമെന്നാകിലും
കേറ്റംകൂടിയതിങ്കലുള്ളതു നിന-
യ്ക്കുമ്പോളിനിക്കും പ്രിയം
ഊറ്റപ്പെട്ട ഭവാനൊടൊത്തു ചിലനാൾ
വാണീടുവാനെങ്കിലും
മറ്റുള്ളോനു വരില്ല സംഗതി മഹാ
ദുർഭാഗ്യവാനാകയാൽ.


ഭവാനഭ്യദയത്തിന്നായ് ഭവാനീ ചരണാംബുജം
നവാനന്ദമൊടെപ്പോഴുംകവീന കരുതുന്നു ഞാൻ.


കോടിശ്രീ വിലസും സാക്ഷാൽ
കോടിലിംഗാലയേ ഭവാൻ
കേടകന്നധികം കാലം
പ്രൌഢിയോടു വസിക്കണം.