Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 17

17 രാഘവൻനമ്പ്യാവർകൾക്കു

കന്നി 19-ാംനു


വില്ലിവട്ടം ഭവാനെന്തീ മല്ലടിക്കുന്നതിങ്ങിനെ
തെല്ലു വാര്‍ദ്ധക്യമായിട്ടുമില്ലല്ലേ വിനയോദയം.


കഷ്ടം കഷ്ടമിവണ്ണമെന്തിതൊരുവൻ-
തന്നോടെതൃക്കായ്കിലി-
ന്നൊട്ടും താനൊരു സൌമ്യമില്ലായി ഭവാ-
നെന്നായി വന്നോ സഖേ!


ഇഷ്ടം കൊണ്ടു പറഞ്ഞു ഞാനിതിനു കോ-
പിക്കൊല്ല കണ്ടോർ കരം
കൊട്ടിക്കൊണ്ടു ചിരിച്ചിടും ചിലരത-
ല്ലാര്‍ത്തീടുമോര്‍ത്തീടുകിൽ.