Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 14

14 മനോരമക്കു

൬൬. കന്നി 15-ാംനു


മാന്യേകേൾക്ക മനോരമപ്രിയതമേ
മൽപ്പൂരണം ചേർത്തു ഞാൻ
തന്നീടുന്നു സമസ്യയൊന്നു ഭവതി
യ്ക്കായിട്ടു മായംവിനാ
നിന്നിൽചേർന്നുരമിച്ചിടും കവികൾ പൂ-
രിച്ചുള്ളതെല്ലാം വഹി-
ച്ചൊന്നിങ്ങോട്ടു വരുന്നതാകിലിനിയും
സമ്മാനമുണ്ടായിടും.


അല്ലേ കവിപ്രവരരേ! നടുവദ്വിജൻ ഞാ-
നുല്ലാസമോടിതിനു കീഴെഴുതുന്ന പദ്യം
തെല്ലോര്‍മ്മവെച്ചതിനെഴുന്നൊരു വൃത്തമായി-
ട്ടെല്ലാവരും ഝടിതി തര്‍ജ്ജമചെയ്തിടേണം.