Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 10

10 മനോരമക്കു

ചിങ്ങം 2-ാംനു


ചൊല്ലാർന്നിടുന്നൊരു മനോരമതന്നിലിപ്പോ-
ളുല്ലാസഭാവമൊടു ചേർന്നു രസിച്ചുവാഴും
കല്യത്വമാർന്ന കവിരാജരശേഷവും ഞാൻ
ചൊല്ലുന്നവാക്കു വഴിപോലെ ധരിച്ചിടേണം


കില്ലില്ല നിങ്ങളുടെ സന്നിധിതോറുമെത്തി-
സല്ലാപമാർന്നു മരുവുന്നതിനുണ്ടു മോഹം
ഇല്ലിയ്യിടെത്തരമിനിയ്ക്കിഹ രോഗിയായി-
ട്ടില്ലത്തിരിപ്പിനു വിധിച്ചു വിരിഞ്ചനിപ്പോൾ.


എന്നാലും നിങ്ങളെല്ലാവരെയുമുടനുടൻ
കീത്തികേട്ടോരു പത്രം-
തന്നിൽ കാണുന്നതിന്നെങ്കിലുമൊരു വഴിയു-
ണ്ടായതെൻ ഭാഗ്യമത്രേ
എന്നോര്‍ത്താനന്ദമോടും പകലിരവു പരം
പോക്കുമെന്നിൽ ഭവാന്മാർ
നന്ദിച്ചീടേണമെന്നല്ലതിനൊരു കുറവി-
ല്ലാതെയും വന്നിടേണം.