കര്‍ക്കടകം 29-ാംനു
കത്തുംമുദാ കനിവു ചെയ്തു കൊടുത്തയച്ച
കത്തും മനോരമയതും മഹനീയകീര്‍ത്തേ
കൈത്താരിലെത്തി കളിയല്ലതു നോക്കി ഞാന-
കത്താക്കി വാര്‍ത്ത മുഴുവൻ വഴിപോലെ തന്നേ.
കൂറൊട്ടേറുന്ന സൂരിപ്രവര വരസഖേ!
താങ്കൾ പത്രം നമുക്കായ്
നേരിട്ടിങ്ങോട്ടയപ്പാനെഴുതിയതു നിന-
ച്ചുണ്ടൊരല്പം വികല്പം
വേറിട്ടൊന്നല്ല ചൊല്ലാമതുമിനി വില കി-
ട്ടീടുവാനായൊടുക്കം
മാറിട്ടാൽ മല്ലടിക്കുന്നതു മമ ചിതമായ്-
ത്തീരുമൊ ചാരുബുദ്ധേ!
പാട്ടിയ്യിടെപ്പലരുമൊത്തു കൃതിച്ചതാണ-
മ്മട്ടിൽ പകര്‍ത്തിയവിടെക്കു കൊടുത്തയയ്ക്കാം
കാട്ടിത്തരുന്നതിനു മുന്നമുറച്ചിരുന്നു
കിട്ടീലതിന്നിടയതിങ്ങൊരു തെറ്റു തന്നേ.
സമസ്യയും പൂരണവും ഭവാങ്കൽ
സമപ്പര്‍ണം ചെയ്തതെടുത്തു നോക്കി
അമർന്നമോദത്തോടവര്‍ക്കയച്ചോ
സമര്‍ത്ഥബുദ്ധേ! തിരിവാക്കി വെച്ചോ.