Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 8

8 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്

കര്‍ക്കടകം 20-ാംനു


എന്തൊരു കഥയാണോര്‍ത്താൽ
ബന്ധുരമതിയാം ഭവാനുവഴിപിഴവോ
ഹന്തവരാനൊരു തടവിതു
ചിന്തിച്ചാലറിവതില്ല ലവലേശം.


ഇന്നാളിലുണ്ടവിടെ ജോലികളേറെയെന്നു
വന്നാലുമായതഴകോടൊഴിവാക്കിവച്ച്
വന്നീടണം വടിവിനോടു ഭവാൻ വിശേഷി-
ച്ചൊന്നല്ല കണ്ടുപറവാൻ പലതുണ്ടു കാര്യം.