Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 7

7 മനോരമാപത്രാധിപര്‍ക്കു്

65 കർക്കടകം 18നു


തുലയാ രഹിതേ രമ്യേ മലയാളമനോരമേ
പലയാളുകളും നിന്നിലലയാറായി. വൈഭവാൽ.


നിന്നിൽ പരം ഭ്രമികളാണു മനോരമേ കേ-
ളിന്നിപ്രപഞ്ചമതിലുള്ളവരാകമാനം
ഒന്നിപ്പൊഴോതുവനഹം ഭവതിയ്ക്കു തുല്യം
മുന്നിപ്പൊഴിന്നിയുമൊരുത്തി ജഗത്തിലില്ല.


സമസ്യകൾക്കുള്ളൊരു പൂരണങ്ങൾ
സമര്‍ത്ഥബുദ്ധേ! വഴിയേ വിടാം
ഞാൻ അമാന്തമാക്കില്ലതിനിന്നു തന്നെ
ശ്രമിച്ചുകൊള്ളാം കവിരാജമൌലേ!