Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 6

6 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്

65 കർക്കടകം 18നു


ചിത്രമതായ മനോരമ പത്രം പന്ത്രണ്ടുമിങ്ങു വന്നെത്തീ
ചീര്‍ത്ത രസേന ഭവാനുടെ കത്തുംകൂടെക്കിടച്ചു കളിയല്ല


അയ്യോ മുമ്പീപ്പത്രം പൊയ്യല്ലൊന്നിങ്ങു വന്നുകണ്ടപ്പോൾ
വയ്യാതെയായ് രസത്താലയ്യായിതിനാലെയുള്ളതെന്തോതാം


പത്രത്തിലച്ചടിപ്പിപ്പാൻ തീർത്തു ഞാൻ ചിലതിക്ഷണം
ചേര്‍ത്തയക്കുന്നു ചെല്ലട്ടേ പാര്‍ത്തയച്ചേക്കണം ഭവാൻ.