ശ്രീമാടഭൂപകുലകന്ദള! സർവ്വദാ തേ
ക്ഷേമം തടിച്ചുവരുവാനിഹ ഞങ്ങളെല്ലാം
ഭീമദ്വിതീയയുടെ കാലിണ കൂപ്പിടുന്നേൻ;
ധീമൻ! നികാമസുഖമാക്കഴലിന്നധീനം
അംബാപദാംബുജരജഃകണസഞ്ചയത്താൽ
ബ്രഹ്മാച്യുതന്ത്രിണയനാദികളാത്മകൃത്യം
ചെമ്മേ നടത്തി മരുവുന്നു; സമസ്തസമ്പ-
ത്തുന്മേഷമോടവിടെനിന്നു പുറപ്പെടുന്നു.
സ്വസ്തി! സ്വഭാവഗുണഭാജനമാം ഭവാൻ,
പൃത്ഥ്വീപതേ! കിമപി കാര്യമുണര്‍ത്തിടുന്നേൻ;
അത്യന്തദീനദയയാ രൂപതേ! പരാധീ-
നത്വാൽ വിമൂഢമതിയാണഹമിദ്ദശായാം.
എമ്പാര്‍ശ്വവര്‍ത്തി നിലയറ്റൊരു രാമകൃഷ്ണ-
നെമ്പ്രാനിവന്നു വരുമീ മകരത്തിലേയ്ക്ക്,
സമ്പാദ്യമേറുമൊരു 'ശാന്തി' ലഭിച്ചിടുംമാ-
റമ്പൊന്നു ചെയ്ത, കരുണാകര! തമ്പുരാനേ!
ഉള്ളിൽ 'ത്തുളുക്ഷിതിസുരഭിലാഷമയ്യ -
മ്പിള്ളി'യ്ക്കു കല്പന ലഭിയ്ക്കണമിത്ഥമത്രേ;
കള്ളം വെടി, "ഞ്ഞയനി' ദേവനു പൂജചെയ്‍വാ-
നുള്ളോരു കയ്യുമതുമാതിരി കാമിതം താൻ.
ത്വച്ഛീലത്തിൻ സുമധുരതയാ
വശ്യനായിബ്ഭവിയ്ക്കും
കൊച്ചമ്മാമൻ നൃപനരുളണം
ശ്രീമഹാരാജപാര്‍ശ്വേ
ഇച്ഛാമാര്‍ഗ്ഗം വളരെ വളവേറുന്ന-
താ,ണന്യമാര്‍ഗ്ഗം
തച്ഛാന്തിയ്ക്കില്ലമിതകരുണാപൂര-
നിസ്തീരസിഡോ!
ഇല്ലാ പൂർവ്വസ്വമേതും ദ്വിജനിവനു ഗൃഹം-
പോലു,മെന്നല്ല പൂത്തൂ
കല്യാണം ചെയ്തൊരാപ്പെൺകൊടി ജനകഗൃഹ-
സ്ഥാപനായോഗ്യയായീ;
വല്ലാതേ ബുദ്ധിമുട്ടാ,യിതു സമയമഹോ!
യാചനയ്ക്കിത്രമാത്രം
ചൊല്ലാമിസ്സാധുവൃത്തം നരവര! കുരു മേൽ
വേണ്ട കാര്യങ്ങളെല്ലാം.
അമ്പിനാധാരമാമപ്പൻ-
തമ്പുരാനെയുണർത്തുവാൻ
വെമ്പലോടെഴുതിത്തീര്‍ത്ത
മ്പൂരിയൊറവങ്കര.