Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 25

25 അയ്യമ്പിള്ളി എം. എ. അമ്മിണിക്കുട്ടി

ഇയ്യം പള്ളിപ്പവനൊടു
പയ്യെത്തള്ളിത്തിരക്കിടുംപോലെ,
അയ്യമ്പിള്ളിക്കാര-
ത്തിയ്യള്ളാരോടെതിര്‍ക്കുന്നോ!


ഇമ്മിണിപ്പിട്ടു കൂടുന്നോ-
രമ്മിണിക്കുട്ടി നോക്കണം:
വെണ്മണിക്കെട്ടെഴും പദ്യ-
പ്പൊന്മണിക്കട്ടയാണിതു്.


നൽക്കെട്ടെന്നു നടിച്ചിടുന്ന കവിത-
ക്കാർതൻ സമാജത്തിലെ
സിക്രട്ടേറികളോടു ചേര്‍ന്നു വിടുമോ-
ഹത്തിൻ മഹത്ത്വത്തിനാൽ
മെക്കെട്ടങ്ങു പിടച്ചുകേറുകിലിടി-
ച്ചിട്ടിക്കവിക്കൂട്ടർ നൽ-
ച്ചക്കിട്ടംതിരിയിച്ചിടും വകതിര-
ക്കണ്ടേ ചിരിക്കേണ്ട നീ.