കണ്ടു നമുക്കേകിയ കൽ-
ക്കണ്ടമധുസ്വാദെഴും ഭവൽക്കവനം
കൊണ്ടുപിടിച്ചു രസിച്ചും-
കൊണ്ടതു വായിച്ചു വായു ഭിന്നിച്ചു.
വിണ്ണോരോതിക്കനെക്കാളധികമറിവെഴും
നിങ്ങൾ നിർമ്മിച്ചുപോരും
വണ്ണം ബുക്കൊന്നു തീര്‍ക്കുന്നതിനു കഴിയുമോ
തോഴരേ, ഞാനൊരേഭ്യൻ;
കര്‍ണ്ണാനന്ദം കൊടുക്കും കവിതകൾ കഷണം-
വിട്ടു സൃഷ്ടിക്കുവാൻ നൈ-
പുണ്യം പുണ്യം പെരുക്കം പുരുഷനു പുറമേ
പാര്‍ക്കിൽ മറ്റാക്കു കിട്ടും?
വസ്തുതയിങ്ങിനെയെങ്കിലു-
മസ്തു ഭവാനത്ര മോഹമുണ്ടെങ്കിൽ
പുസ്തകമെഴുതാനായെൻ-
ഹസ്തമിതാ തൂവൽ തപ്പുന്നൂ.