നടുവംമനുന്മേഷ-
ത്തൊടു വായിച്ചുനോക്കുവാൻ
ഇതിരിയ്ക്കട്ടെ, മൂപ്പര്‍ക്കു
മതിരിയ്ക്കട്ടെ മാനസം.
തങ്കൽപ്പതിയ്ക്കുമവനെക്കവിരാജരാജ-
ത്തങ്കക്കിരീടമണിയാക്കി മയക്കിവെയ്ക്കും
തിങ്കൾക്കലാഭരണനുള്ളൊരിടത്തുഭാഗ-
ത്തിങ്കൽ ഭവാൻ ബഹു ഭക്തി ഭവിച്ചിടട്ടേ.
കല്യന്മാരാം കവീന്ദ്രപ്രവരരുടെ കിരിീ-
ടങ്ങളിൽച്ചേര്‍ത്ത വൈര-
ക്കല്ലായീടും ഭവാൻ വിട്ടൊരു ബഹുരസികൻ
പദ്യമാദ്യം തുടങ്ങി
ഉല്ലാസത്തോടു വായിച്ചളവതിലുളവായ്-
വന്ന മോദാശ്രുധാരാ-
കല്ലോലത്തിൻ കുലത്തിൽ ചടപടധിമി ചാ-
ഞ്ചാടി ഞാഞ്ചാടിവീണു
വമ്പൊക്കുന്നവിധം വളര്‍ന്ന കവിതാ-
സമ്പത്തികൊണ്ടച്ഛനെ-
പിമ്പാക്കുന്നു ഭവാൻ, വരാമിതു, മകൻ
നന്നായ്പിറന്നീടുകിൽ;
കുംഭം കുമ്പ നിറഞ്ഞിടുന്നതുവരെ-
ത്തണ്ണീർ കുടിക്കുന്നു, ചെ-
ന്നംഭോരാശി മുഴോൻ കുടിച്ചിതു കടം-
പൊട്ടിപ്പുറപ്പെട്ടവൻ