Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 11

11 ഏ.കെ. സബ്രഹ്‌മണ്യൻമൂസ്സതിന്

പാലോലും മൊഴിമാരണിത്തിലകമാം
ചേതോരമപ്പെണ്ണില-
ന്യാമലാലാശയനായ് ഭവാൻ പലദിനം
ക്രീഡിച്ചു പണ്ടില്ലയോ?
ലീലാലോലയെയെന്തു കാരണമിദം
തീരെ ത്യജിച്ചീടുവാൻ?
മേലാലിങ്ങനെ പോര, മൽപ്രിയഖേ!
പണ്ടത്തെ മട്ടാകണം.