Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 10

10 മലയാളമനോരമയ്ക്ക്

നന്നെബ്ബാലതതൊട്ടു ഞാൻ ഭവതിയിൽ
പൂര്‍ണ്ണാനുരാഗം വഹി-
ച്ചിന്നിപ്പോൾ തവ യൗവനസ്ഥിതിവരു
ന്നേരത്തുപേക്ഷിക്കുമോ?
നിന്നെപ്പോറ്റുവതിന്നു ജോലികൾവശാൽ
സൗകര്യമില്ലാതെയായ്
മുന്നെപ്പോലെ,യതാണ് ഹേതു,വിനിമേ-
ലശ്രദ്ധനാകില്ല ഞാൻ