Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 9

9 കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടൻതമ്പുരാന്

പ്രാസം കൂടാതെ തീര്‍ക്കാമൊരുകൃതി മലയാ-
ളത്തിലെന്നങ്ങു ജാതോ-
ല്ലാസം കണ്ടന്നു കല്പിച്ചതു സുകവിമണേ!
ജോലിമൂലം മറന്നോ?
പ്രാസം ചേരുന്നനേകം പടുവികൃതികള്‍ ചമ-
ച്ചുള്ളൊരങ്ങുന്നു വീതാ-
യാസം പ്രാസംവെടിഞ്ഞും ചിലതിനിയുളവാ-
ക്കേണമെന്നാണപേക്ഷ