Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 6

6 കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയ്ക്ക്

ഭൂരിശ്രീയാര്‍ന്നെഴും കോട്ടയമതിലമിത-
പ്രൗഢിതേടുന്ന വിദ്വാ-
ന്മാരെല്ലാമൊത്തുചേര്‍ന്നീടിന സദസി ഭവൽ-
കുക്ഷിയിൽ പെട്ട രോഗം
മാറീലെന്നാകിലെന്താണതിനൊരു ശമമാര്‍-
ഗ്ഗത്തെ നോക്കാത്തതിപ്പോൾ
നേരോതേണം ഭിഷക്‍ബുക്കിനു വില വളരെ-
ക്കൂടിയോ മുമ്പിലേക്കാൾ?