Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 4

4 സി. ഗോവിന്ദനെളേടത്തിനു്

ഭാസിക്കും മലയാംകൃതിക്കു പുതിയോ-
രേര്‍പ്പാടു ചെയ്‍വാൻ വരോ-
ല്ലാസം പൂണ്ട തുനിഞ്ഞു പിൻപതു നട-
ക്കില്ലെന്നു കണ്ടിട്ടുടൻ
ത്രാസത്തോടു മുദാരിലജ്ജയൊടു മ-
ന്നാരംഭശൂരാഗ്രഗൻ
ജി.സീ. കേയെ മൊളിച്ചുപോയ കഥയെൻ-
കൂട്ടാളി കേട്ടീലായാ?