Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 3

3 പി. ആർ. നാണുപിള്ളയ്ക്ക്

ന്യായം ചെയ്യും മഹാന്മാരുടെ മുടിയിൽ വിള-
ങ്ങുന്ന മുത്തായ ജീ. സി.
കെ. യെം. ചത്തെന്നു കഷ്ടം കപടമതിയൊരാൾ
മുന്നമെന്നോടു ചൊന്നാൻ
ഈയുള്ളോൻ മാനുഷാവസ്ഥയിലതു ശരിയെ
ന്നോര്‍ത്തു സത്യം ധരിപ്പാ-
നായുള്ളിൽ ഭൂരി സന്താപമൊടൊരു കൃതിയെ-
ച്ചേര്‍ത്തു ചേതോരമായാം.


അപ്പദ്യം കാണുവാൻ സംഗതിയുടയ ഭവാന്‍
ത്വത്സൻ ചത്തതില്ലെ-
ന്നപ്പോൾ ചൊല്ലാഞ്ഞതെന്താണതിസുഖമൊടുറ-
ങ്ങിക്കിടന്നായിരിക്കാം.
അല്പം പോലും ഭവാൻ ഭീഷണിവചനമുര-
യ്ക്കുന്നതിൽക്കൂസിടാ ഞാ-
നുൽപന്നശ്രീനിധേ! യോഗ്യരെ വെറുതെ ദുഷി
ക്കുന്നതും ശീലമില്ലാ.