വരകവി ജി. സീ. കേ. എം.
ധരണിയെ വിട്ടെന്നു കേട്ടു പരിതാപാൽ
വിരവൊടു വാസ്തവമറിവാ-
നൊരു പദ്യം തീര്‍ത്തയച്ചു മുന്നം ഞാൻ,
ചോദ്യത്തിനുത്തരമൊരാളുമിതേവരയ്ക്കും
പത്രംവഴിക്കു പറയാത്തതു പാര്‍ത്തുകണ്ടാൽ
ചത്തെന്നുതന്നെ നിരുപിക്കണമെന്തുചെയ്യാം
സത്യസ്വരൂപനുടെ കല്പന ലംഘ്യമാമോ?