കൃഷ്ണരാമനാരയണ വാസുദേവ-സ്വാമി-
പത്മനാഭദാമോദരവാസുദേവ
നിഷ്കളനിരഞ്ജന ശ്രീ വാസുദേവ-സ്വാമി-
പുഷ്ക്കരവിലോചന ശ്രീവാസുദേവ
ദുഷ്കൃതവിമോചന ശ്രീ വാസുദേവ-സ്വാമി-
ധികൃതസുരാരിജന വാസുദേവ
ഭക്തജനവത്സല ശ്രീവാസുദേവ-സ്വാമി-
മത്തജനവിസ്തൃത ശ്രീവാസുദേവ
മ ദൈവമേത്ത്യജന്മമെടുത്തയ്യോതളർന്തേനേ-സ്വാമി-
മത്സരൂപംതരിത്തോനെ വാസുദേവ
നാമരൂപങ്കളൈപ്പാര്‍ത്തുമകിഴ്‌ന്തേനേ-സ്വാമി-
കൂര്‍മ്മരൂപം തേരിത്തോനേ വാസുദേവ
സാഗരത്തിൻ നടുവിലേ മറിന്തേനേ-സ്വാമി-
സൂകരമായുതിർത്തോനെ വാസുദേവ
ദേഹമോഹമതിനാലെയുഴന്തേനേ-സ്വാമി-
സിംഹരൂപംതരിത്തോനെ വാസുദേവ
കാമനയാലാത്മതത്വം മറന്തേനേ-സ്വാമി-
വാമനനായ്പ്പിറന്തോനെ വാസുദേവ
മാര്‍ഗ്ഗഭേദം തെരിയാതെ നടന്തേനേ-സ്വാമി-
ഭാര്‍ഗ്ഗവനായ് പിറന്തോനെ വാസുദേവ
ലാഘവങ്കളതിലതിലറിന്തേനേ-സ്വാമി-
രാഘവനായ്പ്പിറന്തോനെ വാസുദേവ
കാമരസവല യിലേചുഴന്തേനേ-സ്വാമി-
രാമനായിപ്പിറാന്തോനെ വാസുദേവ
പത്തുദിക്കുമാശയാലെ പറന്തേനേ-സ്വാമി-
ബുദ്ധവേഷം തരിത്തോനെ വാസുദേവ
ദുഷ്കൃതികൾ നടുവിലെ കലർന്തേനേ-സ്വാമി-
കല്കിവേഷം തരിത്തോനെ വാസുദേവ
ശാത്തിരങ്കൾ പലവും നാനറിയേനേ-സ്വാമി-
ശേര്‍ത്തുകൊൾക പദത്തോടെ വാസുദേവ
തൈവവും നാനതുമിതുമറിയേനേ-സ്വാമി-
സര്‍വവും നീ ജഗന്നാഥ വാസുദേവ
പുണ്യപാപഗതികളുമറിയേനേ-സ്വാമി-
നിന്നുടയ കൃപയെന്ന്യേ വാസുദേവ
ശുദ്ധശുദ്ധിവിധികളുമറിയേനേ-സ്വാമി-
ചിത്തശുദ്ധി നല്കണം നീ വാസുദേവ
ബന്ധമേതുമോക്ഷമേതെന്നറിയേനേ-സ്വാമി-
സന്തതം നീ കൃപശെയ്യും വാസുദേവ
കാരണങ്കൾ കാരിയങ്കളറിയേനേ-സ്വാമി-
കാരണനെ നീയൊഴിഞ്ചു വാസുദേവ
ബ്രഹ്മമെന്നും മായയെന്നുമറിയേനേ-സ്വാമി-
കല്മഷങ്കൾ വേർപെടുക്ക വാസുദേവ
ദിക്കുകളും ദിശകളുമറിയേനേ-സ്വാമി-
ദുഷ്കൃതങ്കളറുക്ക നീ വാസുദേവ
കാലപാശം കര്‍മ്മപാശമറിയേനേ-സ്വാമി-
കാളമേഘലോഭനീയ വാസുദേവ
തത്വമേതുചിത്തമേതെന്നറിയേനേ-സ്വാമി-
തത്വബോധം കൃപചെയ്ത വാസുദേവ
സ്വണ്ണമേതു കുണ്ഡലമേതറിയേനേ-സ്വാമി-
സ്വര്‍ണ്ണമോഹം വേർപെടുക്ക വാസുദേവ
രജ്ജുവേതു പന്നഗമേതറിയേനേ-സ്വാമി-
അർജ്ജുനനോടരുൾ ചെയ്ത വാസുദേവ
ദേഹമോഹമൊഴിച്ചു നിൻ കൃപയാലേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ആട്ടമില്ലനക്കവുമില്ലിതുപോലേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
കാറ്റലയാവിളക്കിലേനാളംപോലേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ഭക്തിയോഗം മുക്തിയോഗമതിനാലേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ജ്ഞാനമെന്നും ജ്ഞേയമെന്നുമറിയാതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ചൂട്ടമില്ലമാട്ടമില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ചാട്ടമില്ല വാട്ടമില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
നേശമില്ല പാശിയില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
സരളചിത്താനന്ദമായതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ചിത്തമില്ല ചിത്തിയില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
ശത്തമില്ലശക്തിയില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
താഴ്ചയില്ല വീഴ്ചയില്ലതുപോതേ-സ്വാമി-
സോഹമെന്നൊരഹംഭാവം വാസുദേവ
സത്തുക്കൾക്കു തിരുവുള്ളം തെളിയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
ദുഷ്ടരുക്കു ദുഷ്ടബുദ്ധികളയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
തുഷ്ടിയോടെ വേതിയരും തെളിയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
ഇഷ്ടികൊണ്ടു ദേവലോകം തെളിയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
വൃഷ്ടികൊണ്ടു ഭൂമിലോകം തെളിയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
നാളുതോറും തിരുമേനി തെളിയേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
നാളുതോറും കീര്‍ത്തനങ്ങൾ നടക്കേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
പാപികൾക്കു പാപങ്കളൊടുങ്ങേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
നാമംതോറും പ്രതിപത്തിയുറയ്ക്കേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ
സര്‍വവും നിൻകൃപയാലെ വരവേണം-സ്വാമി-
വാമപുരംവിളങ്കിടും വാസുദേവ