ആഴികളഴകൊടു ചൂഴുമൊ-
രൂഴികൾ മുഴുവൻ പരന്നു വഴിപോലെ
നാഴികയറിയിച്ചീടും
നാഴികമണി! നിൻമഹത്ത്വമതിചിത്രം.
താണാലനുപദമധികം
ചേണാര്ന്നുയരാ;-മുയര്ച്ചയതിയാക്കി
വാണാൽ താഴ്ചയുമുണ്ടാം;
കാണാമിവ നിന്റെ സൂചിതൻ ഗതിയാൽ.
ആയുസ്സനുമാത്രം ബത!
പോയിസ്സഹസാ നശിക്കുമെന്നീഹ നീ
ഭൂയസ്സുതരാമുൽബണ-
മായിസ്സൂക്ഷ്മാശയര്ക്കു ചൊല്ലുന്നു.
തെരുതെരെയോടും മാത്രക;-
ളരുതവ നിര്ത്തീടുവാനൊരുത്തര്ക്കും
കരുതിയതുത്സാഹത്തോടു
മരുവുകയെന്നോതിടുന്നു നീ നിയതം.
അന്തർബഹുവിധയന്ത്രം
ഹന്ത! വഹിക്കുന്നുവെന്നിരുന്നാലും
ചന്തമെഴുന്നൊരു മേനി നി-
രന്തരമായ് നീ ബഹിർ വഹിക്കുന്നു.
പതിവായ് സംസ്കൃതി ചെയ്യു-
ന്നതിലൊരുഭേദം ഭവിച്ചുവെന്നാകിൽ
ഗതിദോഷം വരുമുടനെ-
ന്നതിവിശദം നീ വിളിച്ചു ചൊല്ലുന്നു.
തന്നുടെയംഗസ്ഥിതിയാൽ
ചെന്നുള്ളൊരു കാലമിത്രയെന്നു സദാ
ചൊന്നും ക്ഷണമനു നീ ഹൃദി
ചിന്നും ധ്വനിപൂണ്ടുമുല്ലസിക്കുന്നു.
ഏവൻ സൂക്ഷിച്ചിടുമോ
കേവലമവനേകിടുന്നു നീ മോദം
ഏവം നരനുസദൃശീ-
ഭാവം നലമൊടു നീ വഹിക്കുന്നു.
സമയത്തിൻ വിലയറിയും
സമസുമതിജനങ്ങളും സമോദഭരം
സമലംകൃതമാം നിന്നെ-
സ്സമമായ് വക്ഷസ്തടത്തിലണിയുന്നു.
അടിയളവാദികളാം നട-
വടികളിൽ വിരളത്വമന്വഹം ചേർത്തും
വടിവുകൾ പലതാര്ന്നും നീ
ചൊടിയൊടു നടമാടിടുന്നു നാടെങ്ങും.
പ്രത്യക്ഷപരോക്ഷങ്ങളിൽ
നിത്യം നിര്ഭേദമായരവമോടേ
സ്തുത്യം വൃത്തമെഴും നീ-
യത്യന്തോൽകൃഷ്ടമായ മിത്രം താൻ.
എന്നും സംഖ്യാവത്ത്വമി-
യന്നു പരം ലബ്ധവഭാവവര്ണ്ണമൊടേ
മിന്നും സഭ്യതയാര്ന്നൊരു
നിന്നുടെ ഭജനത്തിലാരുവാൻ വിമുഖൻ?
രൂഴികൾ മുഴുവൻ പരന്നു വഴിപോലെ
നാഴികയറിയിച്ചീടും
നാഴികമണി! നിൻമഹത്ത്വമതിചിത്രം.
താണാലനുപദമധികം
ചേണാര്ന്നുയരാ;-മുയര്ച്ചയതിയാക്കി
വാണാൽ താഴ്ചയുമുണ്ടാം;
കാണാമിവ നിന്റെ സൂചിതൻ ഗതിയാൽ.
ആയുസ്സനുമാത്രം ബത!
പോയിസ്സഹസാ നശിക്കുമെന്നീഹ നീ
ഭൂയസ്സുതരാമുൽബണ-
മായിസ്സൂക്ഷ്മാശയര്ക്കു ചൊല്ലുന്നു.
തെരുതെരെയോടും മാത്രക;-
ളരുതവ നിര്ത്തീടുവാനൊരുത്തര്ക്കും
കരുതിയതുത്സാഹത്തോടു
മരുവുകയെന്നോതിടുന്നു നീ നിയതം.
അന്തർബഹുവിധയന്ത്രം
ഹന്ത! വഹിക്കുന്നുവെന്നിരുന്നാലും
ചന്തമെഴുന്നൊരു മേനി നി-
രന്തരമായ് നീ ബഹിർ വഹിക്കുന്നു.
പതിവായ് സംസ്കൃതി ചെയ്യു-
ന്നതിലൊരുഭേദം ഭവിച്ചുവെന്നാകിൽ
ഗതിദോഷം വരുമുടനെ-
ന്നതിവിശദം നീ വിളിച്ചു ചൊല്ലുന്നു.
തന്നുടെയംഗസ്ഥിതിയാൽ
ചെന്നുള്ളൊരു കാലമിത്രയെന്നു സദാ
ചൊന്നും ക്ഷണമനു നീ ഹൃദി
ചിന്നും ധ്വനിപൂണ്ടുമുല്ലസിക്കുന്നു.
ഏവൻ സൂക്ഷിച്ചിടുമോ
കേവലമവനേകിടുന്നു നീ മോദം
ഏവം നരനുസദൃശീ-
ഭാവം നലമൊടു നീ വഹിക്കുന്നു.
സമയത്തിൻ വിലയറിയും
സമസുമതിജനങ്ങളും സമോദഭരം
സമലംകൃതമാം നിന്നെ-
സ്സമമായ് വക്ഷസ്തടത്തിലണിയുന്നു.
അടിയളവാദികളാം നട-
വടികളിൽ വിരളത്വമന്വഹം ചേർത്തും
വടിവുകൾ പലതാര്ന്നും നീ
ചൊടിയൊടു നടമാടിടുന്നു നാടെങ്ങും.
പ്രത്യക്ഷപരോക്ഷങ്ങളിൽ
നിത്യം നിര്ഭേദമായരവമോടേ
സ്തുത്യം വൃത്തമെഴും നീ-
യത്യന്തോൽകൃഷ്ടമായ മിത്രം താൻ.
എന്നും സംഖ്യാവത്ത്വമി-
യന്നു പരം ലബ്ധവഭാവവര്ണ്ണമൊടേ
മിന്നും സഭ്യതയാര്ന്നൊരു
നിന്നുടെ ഭജനത്തിലാരുവാൻ വിമുഖൻ?