ചിററൂർനരാധിപതിയായതിയായ കീര്‍ത്തി
പെറ്റോരു ഭീംസിയുടെയുത്തമധര്മ്മപത്നി
കറ്റക്കരിംകുഴലി പത്മിനി തന്റെ വൃത്തം
ചെറ്റിങ്ങുപദ്യമയമായുരചെയ്തിടുന്നേൻ.
ചൊല്ലാര്‍ന്ന ദില്ലിയുടെ വല്ലഭനായിരുന്നോ-
രല്ലാവുദീനവൾതനിക്കിയലും ഗുണങ്ങൾ
എല്ലാം ശ്രവിച്ചവളെ വല്ലഭയാക്കിവയ്പാ-
നുല്ലാസമേറ്റമകതാരിൽ വഹിച്ചുമുന്നം.
ഉദ്ദേശമേവമിയലും ബലിയായ സുൽത്താ-
നദ്ദേശമാത്മബലമോടതിദീർഘകാലം
രോധിച്ചുവെങ്കിലുമഹോ! നിജവാഞ്ചയേതും
സാധിച്ചിടാതെ പരമാകുലനായ് ചമഞ്ഞു.
ചേണാര്‍ന്ന, റാണിയുടെയാനനപത്മമൊന്നു
കാണുന്നതിന്നനുവദിക്കുകിലീനിരോധം
ഞാനിക്ഷണംവിടുവനെന്നവനന്നുപാരം
മാനിച്ച ഭീംസിയൊടു ദൂതമുഖേന ചൊന്നാൻ.
കണ്ണാടിയിൽ പ്രതിഫലിച്ച നിജാംഗനാസ്യം
കണ്ണിന്നു നൽകിടുവനെന്നരുൾചെയ്തു ഭീംസി;
എന്നാൽ നമുക്കു മതിയാമതുമെന്നു ചൊല്ലി-
ച്ചെന്നാനകത്തു ചിലരൊത്തു രസേന സുൽത്താൻ.
അല്ലാവുദീൻ നിജവരൂഥിനി വിട്ടിവണ്ണം
ചെല്ലാനുറച്ചതിലതീവ തെളിഞ്ഞു ഭീംസി
നല്ലാദരേണ മുകുരപ്രതിബിംബിതം തൻ-
നല്ലാരിൽമൌലിവദനം നലമോടു കാട്ടി.
വണ്ടാറണിക്കുഴലിതൻമുഖചന്ദ്രകാന്തി
കണ്ടായവൻ കുതുകമോടു മടങ്ങിടുമ്പോൾ
ഉണ്ടായ മോദമൊടു ഭീംസിയുമൊട്ടു ദൂരം
കൊണ്ടാടിയന്നരപതിക്കനുയാത്ര ചെയ്തു.
മുൻപായവൻ വെളിയിൽ നിര്ത്തിയിരുന്നതായ
വൻപാര്‍ന്ന സൈന്യനിരതൻനടുവിങ്കലേറ്റം
ഇമ്പം കലര്ന്നവരണഞ്ഞളവത്രഭീംസി
കമ്പം വരുമ്പടിയുടൻ ബത! ബന്ദിയായി.
ഏകാം വധൂമണിയെയെങ്കിലുടൻ വിശങ്കം
പോകാം ഭവാനു സുഖമെന്നുരചെയ്തു നീചൻ;
ശോകാതിരേകമൊടിതാകെയറിഞ്ഞൊടുക്ക-
മാകാമതെന്നു നൃപവല്ലഭ സമ്മതിച്ചാൾ.
എന്നാൽ നിജസ്ഥിതിയതിന്നനുരൂപമായീ-
ടുന്നോരകമ്പടികളാലനുയാതയായി
വന്നീടുവാനനുവദിക്കണമെന്നു ചൊന്നാ-
ളിന്നീലനിരാലസന്നിബിരീസവേണി.
സന്തോഷപൂർവമവനായതു സമ്മതിച്ചാ-
നന്തോളമേറിയവളും തരസാ തിരിച്ചാൾ;
എന്തോതിടാമവൾകരുത്തെഴുനൂറുനല്ലോ-
രന്തോളമാണനുഗമിച്ചതതിപ്രഭാവം.
പാരം പ്രതാപവതിയാമൊരു റാണിയാൾതൻ-
ചാരത്തു വേണ്ട പരിചാരകവൃത്തി ചെയ്വാൻ
നാരീസഹസ്രമൊരുമിച്ചമരുന്നതിങ്ക-
ലാരാണു സംശയലവം കരുതുന്നതുള്ളിൽ?
ഈവണ്ണമെത്തിയൊരു പത്മിനിയാൾക്കു തന്റെ
ജീവാധിനാഥനൊടു യാത്രയുരയ്പതിന്നായ്
കൈവന്ന നൽക്കരുണയാലതിഹൃഷ്ടനായ
ഭൂവിന്നധീശനൊരു നാഴിക നേരമേകി.
എന്തായി നേരമിനിയും ബത! മത്സമീപ-
ത്തെന്താണു പത്മിനി വരാത്തതിവണ്ണമേറ്റം
ചിന്താകുലത്വമുളവായ് ക്ഷമവിട്ടു പാരം
സന്താപമോടഥ ഗമിച്ചു തിരഞ്ഞു സുൽത്താൻ.
കാണായതില്ലവളെയെന്നതു മാത്രമല്ല
കാണായതില്ല നൃപനാകിയ ഭീംസിയേയും
ചേണാര്‍ന്ന വാഹനമതിൽ കരയേറി വേഗാ-
ലേണാക്ഷിയാൾ വരനൊടൊത്തു ഗമിച്ചിരുന്നു.
എന്നല്ല, നാരികൾ കരേറിയതായ് നിനച്ചോ-
രാന്ദോളികാതതിയിൽ നിന്നതിഘോരമപ്പോൾ
മിന്നീടുമായുധഗണങ്ങൾ ധരിച്ച സേനാ-
വൃന്ദങ്ങൾ ചാടി വടിവോടടലാടിടുന്നു.
ഉള്ളിൽ കവിഞ്ഞ കടുകോപമിയന്ന സുൽത്താൻ
കൊള്ളിച്ചവര്ക്കു മൃതി,യെങ്കിലുമാത്തഖേദം
പുള്ളിക്കുരങമിഴിമാർമണി റാണിയിങ്ക
ലുള്ളിൽ കനത്ത ബഹുമാനമഹോ! വഹിച്ചു.
ലോകാധിനാഥഹിതമാകിയ സൽപഥത്തി-
ലേകാന്തനിഷ്ഠയൊടു കൂടി നടക്കുവോരിൽ
രാകാധിനാഥരുചിമഞ്ജുളമായ കീർത്തി
ലോകാവസാനസമയംവരെ നിൽക്കുമല്ലോ
പെറ്റോരു ഭീംസിയുടെയുത്തമധര്മ്മപത്നി
കറ്റക്കരിംകുഴലി പത്മിനി തന്റെ വൃത്തം
ചെറ്റിങ്ങുപദ്യമയമായുരചെയ്തിടുന്നേൻ.
ചൊല്ലാര്‍ന്ന ദില്ലിയുടെ വല്ലഭനായിരുന്നോ-
രല്ലാവുദീനവൾതനിക്കിയലും ഗുണങ്ങൾ
എല്ലാം ശ്രവിച്ചവളെ വല്ലഭയാക്കിവയ്പാ-
നുല്ലാസമേറ്റമകതാരിൽ വഹിച്ചുമുന്നം.
ഉദ്ദേശമേവമിയലും ബലിയായ സുൽത്താ-
നദ്ദേശമാത്മബലമോടതിദീർഘകാലം
രോധിച്ചുവെങ്കിലുമഹോ! നിജവാഞ്ചയേതും
സാധിച്ചിടാതെ പരമാകുലനായ് ചമഞ്ഞു.
ചേണാര്‍ന്ന, റാണിയുടെയാനനപത്മമൊന്നു
കാണുന്നതിന്നനുവദിക്കുകിലീനിരോധം
ഞാനിക്ഷണംവിടുവനെന്നവനന്നുപാരം
മാനിച്ച ഭീംസിയൊടു ദൂതമുഖേന ചൊന്നാൻ.
കണ്ണാടിയിൽ പ്രതിഫലിച്ച നിജാംഗനാസ്യം
കണ്ണിന്നു നൽകിടുവനെന്നരുൾചെയ്തു ഭീംസി;
എന്നാൽ നമുക്കു മതിയാമതുമെന്നു ചൊല്ലി-
ച്ചെന്നാനകത്തു ചിലരൊത്തു രസേന സുൽത്താൻ.
അല്ലാവുദീൻ നിജവരൂഥിനി വിട്ടിവണ്ണം
ചെല്ലാനുറച്ചതിലതീവ തെളിഞ്ഞു ഭീംസി
നല്ലാദരേണ മുകുരപ്രതിബിംബിതം തൻ-
നല്ലാരിൽമൌലിവദനം നലമോടു കാട്ടി.
വണ്ടാറണിക്കുഴലിതൻമുഖചന്ദ്രകാന്തി
കണ്ടായവൻ കുതുകമോടു മടങ്ങിടുമ്പോൾ
ഉണ്ടായ മോദമൊടു ഭീംസിയുമൊട്ടു ദൂരം
കൊണ്ടാടിയന്നരപതിക്കനുയാത്ര ചെയ്തു.
മുൻപായവൻ വെളിയിൽ നിര്ത്തിയിരുന്നതായ
വൻപാര്‍ന്ന സൈന്യനിരതൻനടുവിങ്കലേറ്റം
ഇമ്പം കലര്ന്നവരണഞ്ഞളവത്രഭീംസി
കമ്പം വരുമ്പടിയുടൻ ബത! ബന്ദിയായി.
ഏകാം വധൂമണിയെയെങ്കിലുടൻ വിശങ്കം
പോകാം ഭവാനു സുഖമെന്നുരചെയ്തു നീചൻ;
ശോകാതിരേകമൊടിതാകെയറിഞ്ഞൊടുക്ക-
മാകാമതെന്നു നൃപവല്ലഭ സമ്മതിച്ചാൾ.
എന്നാൽ നിജസ്ഥിതിയതിന്നനുരൂപമായീ-
ടുന്നോരകമ്പടികളാലനുയാതയായി
വന്നീടുവാനനുവദിക്കണമെന്നു ചൊന്നാ-
ളിന്നീലനിരാലസന്നിബിരീസവേണി.
സന്തോഷപൂർവമവനായതു സമ്മതിച്ചാ-
നന്തോളമേറിയവളും തരസാ തിരിച്ചാൾ;
എന്തോതിടാമവൾകരുത്തെഴുനൂറുനല്ലോ-
രന്തോളമാണനുഗമിച്ചതതിപ്രഭാവം.
പാരം പ്രതാപവതിയാമൊരു റാണിയാൾതൻ-
ചാരത്തു വേണ്ട പരിചാരകവൃത്തി ചെയ്വാൻ
നാരീസഹസ്രമൊരുമിച്ചമരുന്നതിങ്ക-
ലാരാണു സംശയലവം കരുതുന്നതുള്ളിൽ?
ഈവണ്ണമെത്തിയൊരു പത്മിനിയാൾക്കു തന്റെ
ജീവാധിനാഥനൊടു യാത്രയുരയ്പതിന്നായ്
കൈവന്ന നൽക്കരുണയാലതിഹൃഷ്ടനായ
ഭൂവിന്നധീശനൊരു നാഴിക നേരമേകി.
എന്തായി നേരമിനിയും ബത! മത്സമീപ-
ത്തെന്താണു പത്മിനി വരാത്തതിവണ്ണമേറ്റം
ചിന്താകുലത്വമുളവായ് ക്ഷമവിട്ടു പാരം
സന്താപമോടഥ ഗമിച്ചു തിരഞ്ഞു സുൽത്താൻ.
കാണായതില്ലവളെയെന്നതു മാത്രമല്ല
കാണായതില്ല നൃപനാകിയ ഭീംസിയേയും
ചേണാര്‍ന്ന വാഹനമതിൽ കരയേറി വേഗാ-
ലേണാക്ഷിയാൾ വരനൊടൊത്തു ഗമിച്ചിരുന്നു.
എന്നല്ല, നാരികൾ കരേറിയതായ് നിനച്ചോ-
രാന്ദോളികാതതിയിൽ നിന്നതിഘോരമപ്പോൾ
മിന്നീടുമായുധഗണങ്ങൾ ധരിച്ച സേനാ-
വൃന്ദങ്ങൾ ചാടി വടിവോടടലാടിടുന്നു.
ഉള്ളിൽ കവിഞ്ഞ കടുകോപമിയന്ന സുൽത്താൻ
കൊള്ളിച്ചവര്ക്കു മൃതി,യെങ്കിലുമാത്തഖേദം
പുള്ളിക്കുരങമിഴിമാർമണി റാണിയിങ്ക
ലുള്ളിൽ കനത്ത ബഹുമാനമഹോ! വഹിച്ചു.
ലോകാധിനാഥഹിതമാകിയ സൽപഥത്തി-
ലേകാന്തനിഷ്ഠയൊടു കൂടി നടക്കുവോരിൽ
രാകാധിനാഥരുചിമഞ്ജുളമായ കീർത്തി
ലോകാവസാനസമയംവരെ നിൽക്കുമല്ലോ