തെറ്റായീടിന ബോധമേകി നരനെ-
ത്തെറ്റിച്ചബദ്ധങ്ങളിൽ
പറ്റിക്കും പല ദോഷസംഹതിയിൽ വ-
ച്ചഗ്രേസരത്വത്തോടേ
ഏറ്റം പ്രേരണശക്തി പൂണ്ടു മതി വൈ-
കല്യത്തെ വേണ്ടുംവിധം
പോറ്റീടുന്നതു മൂഢരിൽ സഹജമായ്
മേവുന്ന ഗര്‍വം ദൃഢം.
ഗര്‍വം, പ്രജ്ഞ കടന്നിടാത്ത വിഷയേ
സാഹായകം മര്ത്ത്യനിൽ
ചെയ്യാനെത്തി, നിറഞ്ഞിടുന്നു ധിഷണാ-
ശൂന്യസ്ഥലേ സാന്ദ്രമായ്;
ചൊവ്വാളുന്ന വിവേകവായുവൊരുനാ-
ളിക്കാറിനെത്തള്ളിടും
തവ്വിൽത്താൻ തടവെന്നിയേ തെളിവിലാ-
യീടുന്നു തദ്വാസ്തവം.
ഞാനേറ്റം ബഹുയോഗ്യനായ പുരുഷൻ
താനെന്നു മാനത്തൊടേ
താനേതന്നെയഹോ! ഞെളിഞ്ഞയിസഖേ!
നീ വിശ്വസിച്ചീടൊലാ;
ന്യൂനത്വങ്ങളറിഞ്ഞിടുന്നതിനു തേ
മിത്രങ്ങളേയും രിപു-
സ്ഥാനം ചേര്‍ന്ന ജനങ്ങളേയുമുപയോ-
ഗിച്ചീടണം വേണ്ടപോൽ.
സ്വല്പം ഹന്ത! കുടിക്കുകിൽത്തലതിരി-
ഞ്ഞേറെ പ്രലാപങ്ങളെ-
ജ്ജല്പിക്കാനിടയാക്കിടുന്നു; വളരെ-
സ്സേവിച്ചുവെന്നാകിലോ
കെല്പോടൊത്തുളവായിടുന്നു ശമവും
പാരം സമാധാനവും;
ചെല്പൊങ്ങുന്നൊരു വിദ്യയായ മധുവിൻ-
മാഹാത്മ്യമത്യത്ഭുതം!
ചോരത്തള്ളൽ വളര്‍ന്ന യൌവനമിയ-
ന്നീടുന്ന നാം, വാണിയാൾ
സാരസ്യത്തൊടു തന്നിടും പ്രഥമമാ-
യുള്ളോരു സന്ദര്ശനേ
പാരിക്കും ത്വര പൂണ്ടു ദിവ്യയവളെ-
ക്കെട്ടിപ്പുണര്ന്നീടുവാ-
നാരംഭിക്കുമതെത്രയും സുകരമാ-
ണെന്നുള്ള മോഹത്തൊടേ.
വിദ്യാസീമയടുക്കലാണതിലണ-
ഞ്ഞീടാം ജവാലെന്നു ക-
ണ്ടുദ്യൽകൌതുകമീവിധത്തിലതിനാ
യുദ്ദ്യോഗമാര്ന്നീടവേ,
ബുദ്ധിക്കില്ലവിശാലഭാവ,-മതിനാൽ
നിസ്സാരമാമായതിൽ
സിദ്ധിക്കുന്നൊരു ദര്ശനങ്ങളധികം
ഹ്രസ്വങ്ങളായ്ത്തീര്ന്നിടും.
എത്തീടേണ്ടൊരു ദിക്കിനുള്ള വഴിതാൻ
ദൈര്‍ഘ്യം ഗ്രഹിക്കാതെക-
ണ്ടത്യുത്സാഹമൊടേ ഗമിക്കുമളവിൽ
ചെമ്മേയനന്തങ്ങളായ്
വര്‍ത്തിച്ചീടിന ശാസ്ത്രസംഹതികൾ തൻ-
ഭാഗങ്ങൾ നാം മേൽക്കുമേൽ
പുത്തൻപുത്തനതായ് വിളങ്ങുവതു കട ണ്ടത്യത്ഭുതം പൂണ്ടിടും.
ദൂരത്തിങ്കലിരുന്നുകൊണ്ടൊരു മഹാ-
ശൈലത്തെ നോക്കീടുകിൽ
ചാരത്തെത്തുവതെത്രയും സുകരമായ്-
ത്തോന്നും നമുക്കഞ്ജസാ
പാരം കൌതുകവേഗമോടതിലണ-
ഞ്ഞീടാൻ നടന്നീടവേ
ദൂരം കൂടിവരും, ക്രമേണ പുനര-
ങ്ങെത്തുന്നു നാം സാനുവിൽ.
വന്നേൻ സാനുവിലിങ്ങിനിശ്ശിഖരമേ-
റീടാം ജവാലെന്നുറ-
ച്ചന്നേറെക്കുതുകാൽ നടന്നതിനെഴും
മൂര്ദ്ധാവിലെത്തീടവേ
മുന്നം കണ്ടൊരു ശൈലമേറ്റമകല-
ത്തായിട്ടതിന്നിപ്പുറ-
ത്തുന്നമ്രം ബഹുശൃംഗരാശി ബത! ക-
ണ്ടേറ്റംഭ്രമിക്കുന്നു നാം.
ചാരുശ്രീയോടപാരമായി വിളയാ-
ടീടും മഹാ സിന്ധുവിൻ-
തീരത്തിങ്കലിരുന്നു പാറകൾ പെറു-
ക്കിക്കൊണ്ടു കൊണ്ടാടിടും
ഓരാതുള്ളൊരു ബാലനാണു നിയതം
താനെന്നു വിദ്വച്ഛടാ-
ഹീരം ന്യൂട്ടനുരച്ച ചാരുതരമാം
ഗീരെത്ര സാരോത്തരം !
ത്തെറ്റിച്ചബദ്ധങ്ങളിൽ
പറ്റിക്കും പല ദോഷസംഹതിയിൽ വ-
ച്ചഗ്രേസരത്വത്തോടേ
ഏറ്റം പ്രേരണശക്തി പൂണ്ടു മതി വൈ-
കല്യത്തെ വേണ്ടുംവിധം
പോറ്റീടുന്നതു മൂഢരിൽ സഹജമായ്
മേവുന്ന ഗര്‍വം ദൃഢം.
ഗര്‍വം, പ്രജ്ഞ കടന്നിടാത്ത വിഷയേ
സാഹായകം മര്ത്ത്യനിൽ
ചെയ്യാനെത്തി, നിറഞ്ഞിടുന്നു ധിഷണാ-
ശൂന്യസ്ഥലേ സാന്ദ്രമായ്;
ചൊവ്വാളുന്ന വിവേകവായുവൊരുനാ-
ളിക്കാറിനെത്തള്ളിടും
തവ്വിൽത്താൻ തടവെന്നിയേ തെളിവിലാ-
യീടുന്നു തദ്വാസ്തവം.
ഞാനേറ്റം ബഹുയോഗ്യനായ പുരുഷൻ
താനെന്നു മാനത്തൊടേ
താനേതന്നെയഹോ! ഞെളിഞ്ഞയിസഖേ!
നീ വിശ്വസിച്ചീടൊലാ;
ന്യൂനത്വങ്ങളറിഞ്ഞിടുന്നതിനു തേ
മിത്രങ്ങളേയും രിപു-
സ്ഥാനം ചേര്‍ന്ന ജനങ്ങളേയുമുപയോ-
ഗിച്ചീടണം വേണ്ടപോൽ.
സ്വല്പം ഹന്ത! കുടിക്കുകിൽത്തലതിരി-
ഞ്ഞേറെ പ്രലാപങ്ങളെ-
ജ്ജല്പിക്കാനിടയാക്കിടുന്നു; വളരെ-
സ്സേവിച്ചുവെന്നാകിലോ
കെല്പോടൊത്തുളവായിടുന്നു ശമവും
പാരം സമാധാനവും;
ചെല്പൊങ്ങുന്നൊരു വിദ്യയായ മധുവിൻ-
മാഹാത്മ്യമത്യത്ഭുതം!
ചോരത്തള്ളൽ വളര്‍ന്ന യൌവനമിയ-
ന്നീടുന്ന നാം, വാണിയാൾ
സാരസ്യത്തൊടു തന്നിടും പ്രഥമമാ-
യുള്ളോരു സന്ദര്ശനേ
പാരിക്കും ത്വര പൂണ്ടു ദിവ്യയവളെ-
ക്കെട്ടിപ്പുണര്ന്നീടുവാ-
നാരംഭിക്കുമതെത്രയും സുകരമാ-
ണെന്നുള്ള മോഹത്തൊടേ.
വിദ്യാസീമയടുക്കലാണതിലണ-
ഞ്ഞീടാം ജവാലെന്നു ക-
ണ്ടുദ്യൽകൌതുകമീവിധത്തിലതിനാ
യുദ്ദ്യോഗമാര്ന്നീടവേ,
ബുദ്ധിക്കില്ലവിശാലഭാവ,-മതിനാൽ
നിസ്സാരമാമായതിൽ
സിദ്ധിക്കുന്നൊരു ദര്ശനങ്ങളധികം
ഹ്രസ്വങ്ങളായ്ത്തീര്ന്നിടും.
എത്തീടേണ്ടൊരു ദിക്കിനുള്ള വഴിതാൻ
ദൈര്‍ഘ്യം ഗ്രഹിക്കാതെക-
ണ്ടത്യുത്സാഹമൊടേ ഗമിക്കുമളവിൽ
ചെമ്മേയനന്തങ്ങളായ്
വര്‍ത്തിച്ചീടിന ശാസ്ത്രസംഹതികൾ തൻ-
ഭാഗങ്ങൾ നാം മേൽക്കുമേൽ
പുത്തൻപുത്തനതായ് വിളങ്ങുവതു കട ണ്ടത്യത്ഭുതം പൂണ്ടിടും.
ദൂരത്തിങ്കലിരുന്നുകൊണ്ടൊരു മഹാ-
ശൈലത്തെ നോക്കീടുകിൽ
ചാരത്തെത്തുവതെത്രയും സുകരമായ്-
ത്തോന്നും നമുക്കഞ്ജസാ
പാരം കൌതുകവേഗമോടതിലണ-
ഞ്ഞീടാൻ നടന്നീടവേ
ദൂരം കൂടിവരും, ക്രമേണ പുനര-
ങ്ങെത്തുന്നു നാം സാനുവിൽ.
വന്നേൻ സാനുവിലിങ്ങിനിശ്ശിഖരമേ-
റീടാം ജവാലെന്നുറ-
ച്ചന്നേറെക്കുതുകാൽ നടന്നതിനെഴും
മൂര്ദ്ധാവിലെത്തീടവേ
മുന്നം കണ്ടൊരു ശൈലമേറ്റമകല-
ത്തായിട്ടതിന്നിപ്പുറ-
ത്തുന്നമ്രം ബഹുശൃംഗരാശി ബത! ക-
ണ്ടേറ്റംഭ്രമിക്കുന്നു നാം.
ചാരുശ്രീയോടപാരമായി വിളയാ-
ടീടും മഹാ സിന്ധുവിൻ-
തീരത്തിങ്കലിരുന്നു പാറകൾ പെറു-
ക്കിക്കൊണ്ടു കൊണ്ടാടിടും
ഓരാതുള്ളൊരു ബാലനാണു നിയതം
താനെന്നു വിദ്വച്ഛടാ-
ഹീരം ന്യൂട്ടനുരച്ച ചാരുതരമാം
ഗീരെത്ര സാരോത്തരം !