ബഹ്വശനാശതും
പ്രഹ്വതയൊരുനാളുമേ വഹിക്കൊല്ലാ;
ജിഹ്വയുടയ ലൌല്യം ഗദ-
വിഹ്വലതാബീജമെന്നു കരുതേണം.
ഏതെങ്കിലുമൊരു ഗുണമെൻ-
താത! നിനക്കോ നിനയ്ക്കിലന്യന്നോ
അരുളീടാത്തതിനെച്ചൊ-
ല്ലരുതിഹ നിസ്സാരമായവറ്റേയും.
വടിവൊടു സൂക്ഷിക്കുക നി-
ന്നുടെ സാമാനങ്ങൾ തക്ക ദിക്കുകളിൽ;
ഓരോരോ കൃത്യത്തിനു-
മോരോ സമയത്തെ നിശ്ചയിക്ക ദൃഢം.
നിന്നുടെ കര്‍ത്തവ്യങ്ങളെ
നീ താൻവഴിപോലെ നിര്ണ്ണയിക്കേണം;
നിര്ണ്ണീതങ്ങളെയെല്ലാം
നിവിഘ്നംതന്നെ നിര്‍വഹിക്കേണം.
പരനോ പാര്‍ക്കിൽ നിനക്കോ
പരിചിൽ ഗുണമേകിടാത്ത വിഷയത്തിൽ
രു ധനവുംചെലവാക്കീ-
ടരുതു; വൃഥാ വ്യയമനര്ത്ഥമെന്നറിക.
സമയം കളയരുതു വൃഥാ,
സഫലം കര്‍മ്മം സദാപി ചെയ്യുകനീ;
ആവശ്യകമല്ലാത്തതു
നീ വത്സ! കദാചനാപി ചെയ്യൊല്ലാ.
അന്യനുപദ്രവകരമാ-
കുന്നൊരു ചതി ചെയ്തിടായ്കയൊരുനാളും;
നിനവും സംഭാഷണവും
നീത്യനുഗുണമായിരിക്ക നിർദ്ദോഷം.
ദുര്ന്നയമതുചെയ്തിട്ടോ
നിന്നുടെ കൃത്യംനടത്തിടാഞ്ഞിട്ടോ
ഒരുവനുമൊരുദോഷത്തെയു-
മൊരുപൊഴുതും ഹന്ത! നീ വരുത്തൊല്ലാ.
മധ്യസ്ഥിതിയെ മുദാഖില-
കൃത്യങ്ങളിലും വഹിക്കനീ നിയതം;
അന്യകൃതദ്രോഹങ്ങളെ-
യൊന്നും വലുതായി നീ നിനയ്ക്കൊല്ലാ.
ദേഹം വസ്ത്രം നിജമാം
ഗേഹം സാമാനജാലമിവയെല്ലാം
നിര്മ്മലതരമായ് വയ്പാൻ
നിന്മതിജാഗര്ത്തിയാര്ന്നിരിക്കേണം.
നിസ്സാരതയുള്ളവയും
യാദൃച്ഛികസംഭവം കലര്‍ന്നവയും
അനിവാര്യങ്ങളുമായോ-
രാപത്തുകളിൽ ചലിക്കയരുതൊട്ടും.
അനിശമനര്ഹസുഖങ്ങളി-
ലനീഹ കൈക്കൊണ്ടു ധീരനായ് വാഴ്ക;
വിനയത്തിൽ സാക്രട്ടീ-
സ്സിനെയനുപദമനുകരിക്ക ശാന്തിയൊടേ.
പ്രഹ്വതയൊരുനാളുമേ വഹിക്കൊല്ലാ;
ജിഹ്വയുടയ ലൌല്യം ഗദ-
വിഹ്വലതാബീജമെന്നു കരുതേണം.
ഏതെങ്കിലുമൊരു ഗുണമെൻ-
താത! നിനക്കോ നിനയ്ക്കിലന്യന്നോ
അരുളീടാത്തതിനെച്ചൊ-
ല്ലരുതിഹ നിസ്സാരമായവറ്റേയും.
വടിവൊടു സൂക്ഷിക്കുക നി-
ന്നുടെ സാമാനങ്ങൾ തക്ക ദിക്കുകളിൽ;
ഓരോരോ കൃത്യത്തിനു-
മോരോ സമയത്തെ നിശ്ചയിക്ക ദൃഢം.
നിന്നുടെ കര്‍ത്തവ്യങ്ങളെ
നീ താൻവഴിപോലെ നിര്ണ്ണയിക്കേണം;
നിര്ണ്ണീതങ്ങളെയെല്ലാം
നിവിഘ്നംതന്നെ നിര്‍വഹിക്കേണം.
പരനോ പാര്‍ക്കിൽ നിനക്കോ
പരിചിൽ ഗുണമേകിടാത്ത വിഷയത്തിൽ
രു ധനവുംചെലവാക്കീ-
ടരുതു; വൃഥാ വ്യയമനര്ത്ഥമെന്നറിക.
സമയം കളയരുതു വൃഥാ,
സഫലം കര്‍മ്മം സദാപി ചെയ്യുകനീ;
ആവശ്യകമല്ലാത്തതു
നീ വത്സ! കദാചനാപി ചെയ്യൊല്ലാ.
അന്യനുപദ്രവകരമാ-
കുന്നൊരു ചതി ചെയ്തിടായ്കയൊരുനാളും;
നിനവും സംഭാഷണവും
നീത്യനുഗുണമായിരിക്ക നിർദ്ദോഷം.
ദുര്ന്നയമതുചെയ്തിട്ടോ
നിന്നുടെ കൃത്യംനടത്തിടാഞ്ഞിട്ടോ
ഒരുവനുമൊരുദോഷത്തെയു-
മൊരുപൊഴുതും ഹന്ത! നീ വരുത്തൊല്ലാ.
മധ്യസ്ഥിതിയെ മുദാഖില-
കൃത്യങ്ങളിലും വഹിക്കനീ നിയതം;
അന്യകൃതദ്രോഹങ്ങളെ-
യൊന്നും വലുതായി നീ നിനയ്ക്കൊല്ലാ.
ദേഹം വസ്ത്രം നിജമാം
ഗേഹം സാമാനജാലമിവയെല്ലാം
നിര്മ്മലതരമായ് വയ്പാൻ
നിന്മതിജാഗര്ത്തിയാര്ന്നിരിക്കേണം.
നിസ്സാരതയുള്ളവയും
യാദൃച്ഛികസംഭവം കലര്‍ന്നവയും
അനിവാര്യങ്ങളുമായോ-
രാപത്തുകളിൽ ചലിക്കയരുതൊട്ടും.
അനിശമനര്ഹസുഖങ്ങളി-
ലനീഹ കൈക്കൊണ്ടു ധീരനായ് വാഴ്ക;
വിനയത്തിൽ സാക്രട്ടീ-
സ്സിനെയനുപദമനുകരിക്ക ശാന്തിയൊടേ.