നന്നായ്തെളിഞ്ഞു വിധിനമ്മുടെ മാർഗ്ഗമധ്യേ
വന്നാദരാൽ സുമഗണം ചൊരിയുന്നുവെങ്കിൽ
എന്നാണു നാമവ പെറുക്കിയെടുത്തിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാലവൻ കഠിനഭാവമിയന്നു ദുഃഖം
വന്നാകുലത്വമിഹ ചേർത്തിടുമെന്നു ചൊന്നാൽ
എന്നാണു നാം പരിതപിപ്പതു വേണ്ടിവന്നാ-
ലിന്നാകയില്ല പുനരായതു നാളെയത്രേ.
നന്നായ് നമുക്കു പക ചെയ്തവനാത്മദോഷം
ചൊന്നാദരേണ കരുണാര്‍ത്ഥന ചെയ്തുവെന്നാൽ
എന്നാണു നാമവനു മാപ്പുകൊടുത്തിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാലൊരാൾക്കു പക ചെയ്യുവതിന്നു നീതി
വന്നാത്മവൈരമതിയായി നമുക്കു ചേര്‍ത്താൽ
എന്നാണുനാമവനൊടായതു ചെയ്തിടേണ്ട-
തിന്നാകയില്ല പുനരായതു നാളെയത്രേ..
ഇന്നാം ഗ്രഹിച്ചൊരു കടം ബത! വീട്ടിടാഞ്ഞി-
ട്ടന്യാശയത്തിലതി ദുഃഖമുയര്ന്നുവെന്നാൽ
എന്നാണുനാം ത്വരയൊടായതു വീട്ടിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാൽ നമുക്കിഹ കടത്തിനെ വീട്ടിടാതെ
വന്നാത്മകഷ്ടതകൾ നമ്മൊടൊരാൾപറഞ്ഞാൽ
എന്നാണു നാമവനെയുള്ളിൽ വെറുത്തിടേണ്ട-
തിന്നാകയില്ല പുനരായതു നാളെയത്രേ.
നന്നായ കൃത്യമതിനായുമദോഷസൌഖ്യ-
ത്തിന്നായുമത്ര നിലനില്ക്കുകയില്ല കാലം;
ഇന്നാമതോര്ത്തവ മുദാനിറവേറ്റിടേണ്ട-
തിന്നാണതങ്ങു കരുതീടുക മാന്യബുദ്ധേ!
എന്നാൽ ശകാരവചനങ്ങൾ, നിരര്ത്ഥമായീ-
ടുന്നാത്മഖേദ, മുരുചിന്ത, യമര്ഷഭാരം
ഇന്നാലുമിന്നരുതു കേളിഹ നാളെയാട്ടേ-
യെന്നാക്കിടുന്നതുമഹോ! ബഹുസാഹസം താൻ.
വന്നാദരാൽ സുമഗണം ചൊരിയുന്നുവെങ്കിൽ
എന്നാണു നാമവ പെറുക്കിയെടുത്തിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാലവൻ കഠിനഭാവമിയന്നു ദുഃഖം
വന്നാകുലത്വമിഹ ചേർത്തിടുമെന്നു ചൊന്നാൽ
എന്നാണു നാം പരിതപിപ്പതു വേണ്ടിവന്നാ-
ലിന്നാകയില്ല പുനരായതു നാളെയത്രേ.
നന്നായ് നമുക്കു പക ചെയ്തവനാത്മദോഷം
ചൊന്നാദരേണ കരുണാര്‍ത്ഥന ചെയ്തുവെന്നാൽ
എന്നാണു നാമവനു മാപ്പുകൊടുത്തിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാലൊരാൾക്കു പക ചെയ്യുവതിന്നു നീതി
വന്നാത്മവൈരമതിയായി നമുക്കു ചേര്‍ത്താൽ
എന്നാണുനാമവനൊടായതു ചെയ്തിടേണ്ട-
തിന്നാകയില്ല പുനരായതു നാളെയത്രേ..
ഇന്നാം ഗ്രഹിച്ചൊരു കടം ബത! വീട്ടിടാഞ്ഞി-
ട്ടന്യാശയത്തിലതി ദുഃഖമുയര്ന്നുവെന്നാൽ
എന്നാണുനാം ത്വരയൊടായതു വീട്ടിടേണ്ട-
തിന്നാണതെന്നു കരുതീടുക മാന്യബുദ്ധേ!
എന്നാൽ നമുക്കിഹ കടത്തിനെ വീട്ടിടാതെ
വന്നാത്മകഷ്ടതകൾ നമ്മൊടൊരാൾപറഞ്ഞാൽ
എന്നാണു നാമവനെയുള്ളിൽ വെറുത്തിടേണ്ട-
തിന്നാകയില്ല പുനരായതു നാളെയത്രേ.
നന്നായ കൃത്യമതിനായുമദോഷസൌഖ്യ-
ത്തിന്നായുമത്ര നിലനില്ക്കുകയില്ല കാലം;
ഇന്നാമതോര്ത്തവ മുദാനിറവേറ്റിടേണ്ട-
തിന്നാണതങ്ങു കരുതീടുക മാന്യബുദ്ധേ!
എന്നാൽ ശകാരവചനങ്ങൾ, നിരര്ത്ഥമായീ-
ടുന്നാത്മഖേദ, മുരുചിന്ത, യമര്ഷഭാരം
ഇന്നാലുമിന്നരുതു കേളിഹ നാളെയാട്ടേ-
യെന്നാക്കിടുന്നതുമഹോ! ബഹുസാഹസം താൻ.