കാരുണ്യമാകുന്ന ഗുണം ബലത്താ-
ലാകൃഷ്ടമായീടുവതല്ല നൂനം;
മേൽനിന്നു കീഴോട്ടതു ശാന്തമായ
വര്ഷം കണക്കേ പൊഴിയുന്നതത്രേ.
അതീവ മാഹാത്മ്യമൊടായതിങ്ക-
ലനുഗ്രഹം രണ്ടു വിളങ്ങിടുന്നു;
ഒന്നായതേകുന്നൊരു പൂരുഷന്നും
മറ്റേതതേല്ക്കുന്നവനും ലഭിപ്പൂ.
പ്രഭാവമേറുന്ന മഹാജനത്തിൽ
പ്രഭാവമേറുന്നിതതിന്നു പാരം;
പ്രതാപവാനാകിയ സാര്വഭൌമ-
ന്നതാണു രമ്യം മകുടത്തിനെക്കാൾ.
പ്രതാപഭാരത്തിനു ചിഹ്നമായി-
ദുരാദരങ്ങൾക്കു നിവാസമാകും
അവന്റെ ചെങ്കോലിഹ കാട്ടിടുന്നു
നിരന്തരം ലൌകികമായ ശക്തി.
എന്നാലതിന്നുള്ള ധിക്കാരമെല്ലാം
ദയയ്ക്കു കീഴായ് മരുവുന്നതത്രേ;
ഈശാങ്കമാമായതു ഭൂപഹൃത്തിൽ
സാമ്രാജ്യമേറ്റിട്ടു വസിച്ചിടുന്നു.
പാരുഷ്യമേറീടിന നീതിതന്നെ-
കൃപാമൃതത്താൽ മൃദുവാക്കിയെന്നാൽ
മനുഷ്യനുള്ളോരധികാരപ്പോ-
ളീശാധികാരത്തിനടുത്തു നില്ക്കും.
ന്യായത്തിനാൽ കേവലമത്ര നമ്മി-
ലൊരുത്തനും മുക്തി ലഭിക്കയില്ല
കാരുണ്യമുണ്ടാകണമെന്നു നിത്യം
നാമീശനോടര്ത്ഥന ചെയ്തതില്ലേ?
ഈശന്നു നമ്മിൽ കൃപവേണമെന്നു
നമുക്കുമോഹം വളരുന്നുവെങ്കിൽ
മോശം വരാതന്യജനങ്ങളോടു
നമുക്കുമുള്ളിൽ കൃപതോന്നിടേണം.
ലാകൃഷ്ടമായീടുവതല്ല നൂനം;
മേൽനിന്നു കീഴോട്ടതു ശാന്തമായ
വര്ഷം കണക്കേ പൊഴിയുന്നതത്രേ.
അതീവ മാഹാത്മ്യമൊടായതിങ്ക-
ലനുഗ്രഹം രണ്ടു വിളങ്ങിടുന്നു;
ഒന്നായതേകുന്നൊരു പൂരുഷന്നും
മറ്റേതതേല്ക്കുന്നവനും ലഭിപ്പൂ.
പ്രഭാവമേറുന്ന മഹാജനത്തിൽ
പ്രഭാവമേറുന്നിതതിന്നു പാരം;
പ്രതാപവാനാകിയ സാര്വഭൌമ-
ന്നതാണു രമ്യം മകുടത്തിനെക്കാൾ.
പ്രതാപഭാരത്തിനു ചിഹ്നമായി-
ദുരാദരങ്ങൾക്കു നിവാസമാകും
അവന്റെ ചെങ്കോലിഹ കാട്ടിടുന്നു
നിരന്തരം ലൌകികമായ ശക്തി.
എന്നാലതിന്നുള്ള ധിക്കാരമെല്ലാം
ദയയ്ക്കു കീഴായ് മരുവുന്നതത്രേ;
ഈശാങ്കമാമായതു ഭൂപഹൃത്തിൽ
സാമ്രാജ്യമേറ്റിട്ടു വസിച്ചിടുന്നു.
പാരുഷ്യമേറീടിന നീതിതന്നെ-
കൃപാമൃതത്താൽ മൃദുവാക്കിയെന്നാൽ
മനുഷ്യനുള്ളോരധികാരപ്പോ-
ളീശാധികാരത്തിനടുത്തു നില്ക്കും.
ന്യായത്തിനാൽ കേവലമത്ര നമ്മി-
ലൊരുത്തനും മുക്തി ലഭിക്കയില്ല
കാരുണ്യമുണ്ടാകണമെന്നു നിത്യം
നാമീശനോടര്ത്ഥന ചെയ്തതില്ലേ?
ഈശന്നു നമ്മിൽ കൃപവേണമെന്നു
നമുക്കുമോഹം വളരുന്നുവെങ്കിൽ
മോശം വരാതന്യജനങ്ങളോടു
നമുക്കുമുള്ളിൽ കൃപതോന്നിടേണം.