നെപ്പോളിയന്റെ കഥയിങ്കൽ വധപ്രതാപ-
മപ്പാടു വിട്ടരിയ സൌമ്യത കൊണ്ടു പാരം
ഉൾപ്പൂവിണക്കുമൊരു ഭാഗമുരയ്പതിന്നു
നൽപ്രേമമോടിവിടെ ഞാൻ തുനിയുന്നിദാനീം
മുന്നംബളോണിലവനക്കൊടി കാട്ടിയിംഗ്ലീഷ്-
സൈന്യങ്ങളോടു സമരം തുടരുന്ന കാലം
തന്നാവികപ്പടകളാലൊരു സാധുവായീ-
ടുന്നാംഗ്ലനാവികനണഞ്ഞിഹ ബദ്ധനായി.
ബന്ധം പെടാതെ കടലോരമതിൽ ചരിപ്പാ-
നെന്തോ! കനിഞ്ഞവരവന്നനുവാദമേകി;
സ്വന്തം ഗൃഹം പ്രതിയവൻതരുണേക്ഷണങ്ങൾ
ചന്തം കലർന്നിടവിടാതെ ഗമിച്ചിരുന്നു.
ബ്രിട്ടന്നു നേർക്കണയുമപ്പതഗങ്ങളെത്ത-
ദ്ദൃഷ്ടിദ്വയം പകുതിമാർഗ്ഗമനുവ്രജിച്ചു
പെട്ടെന്നു ഡോവറിലെഴും പ്രിയശുഭ്രശൈല-
ത്തട്ടിങ്കലെത്തുമവയെന്നൊരസൂയയോടേ.
'വൻകാറ്റെഴും നിശയിലുള്ളൊരു കപ്പൽയാത്ര-
യെൻകൽ പെടുന്നതിതിലും സുഖമായിരുന്നു
എൻകപ്പലായതിലലഞ്ഞു മദീയദേശ-
ത്തിങ്കൽ ഗമിച്ചിടുകി'ലെന്നവനുള്ളിലോത്തു.
ദുഃഖാന്ധനായ് നിശയിൽ നിദ്ര വെടിഞ്ഞു പാര-
മുൽകണ്ഠ പൂണ്ടു മരുവീടുമവൻ പ്രഭാതേ
ചിക്കെന്നു വാരിധിയിൽനിന്നൊരൊഴിഞ്ഞവീപ്പ
തക്കത്തിലക്കരയിലെത്തുവതത്ര കണ്ടു.
ധന്യൻ ഗ്രഹിച്ചതിനെയന്നൊരു കന്ദരത്തിൽ
ചെന്നങ്ങൊളിച്ചധികദീർഘദിനാന്തമോളം
നന്നായ് ശ്രമിച്ചു പണിചെയ്തൊരു കൊച്ചു വള്ള -
മെന്നുള്ള മാതിരിയിലാക്കിയിറക്കി മെല്ലെ.
അമ്മോ! പറഞ്ഞിടുവതെന്തിഹ? കഷ്ടമേറ്റ-
മിമ്മട്ടിലുള്ളൊരു നികൃഷ്ടതയാർന്ന വള്ളം
നന്നല്ല താൻ നദികൾ തന്നെ കടത്തുവാനു-
മെന്നല്ല വാപികളിലിട്ടു കളിക്കുവാനും..
ഇല്ലിങ്ങു കീലുചിതമാം ചുവടില്ല ചുക്കാ-
നില്ലില്ല പായുമിതിലില്ല വടക്കുനോക്കി;
ചെല്ലേറു!-മീയുരുവിലംബുധിയെക്കടപ്പാൻ
കില്ലേറിയേറ്റമതിധീരനുമൊന്നു ഞെട്ടും.
കാട്ടിൽ പടർന്നിഹ പിണഞ്ഞു കിടന്ന വള്ളി-
ക്കൂട്ടങ്ങൾകൊണ്ടവനലംകൃതമാക്കി വള്ളം;
ചട്ടങ്ങളീവക നടത്തിയവൻ പ്രയാസ-
പ്പെട്ടംബുരാശിവഴി പോയിടുമായിരുന്നു.
അത്തവ്വിൽ വന്നൊരു പരാങ്കിശിപായി വേഗാ-
ലത്തോണി കണ്ടപഹസിച്ചവനെപ്പിടിച്ചു;
അപ്പോളവൻകഥ പരന്നുപരന്നുചെന്നു
നെപ്പോളിയന്റെ ചെവിയിങ്കലണഞ്ഞുവല്ലോ.
ഒപ്പം ശമം രണമിവറ്റിലതിസ്ഥിരാത്മാ
നെപ്പോളിയൻ നിജഭുജം ബത! കെട്ടി നിന്നു്
എപ്പോഴുമുള്ളൊരു ഗഭീരതയോടു മുൻപിൽ
നില്പോരു സാധുപരദേശിയൊടോതിയേവം:-
“ഇച്ചുള്ളിവള്ളമതിലിക്കടലിൽ ഗമിപ്പാ-
നിച്ഛിച്ചിടുന്ന ബഹുസാഹസിയാം യുവാവേ!
സ്വച്ഛാഭയായിടുമൊരാജലകന്യയിങ്ക-
ലിച്ഛാവശാൽ തവ മനസ്സനുരക്തമത്രേ!'’
"ഇല്ലങ്ങു മേ ഹൃദയമോഹിനിയാരു, മേറെ-
ക്കൊല്ലങ്ങളായ് ജനനിയോടു പിരിഞ്ഞമൂലം
തെല്ലല്ലെനിക്കവരെയൊന്നിഹ കണ്ടുകൊൾവാ-
നുള്ളിൽ കലന്ന കൊതി"യെന്നവനങ്ങുര്ണത്തി.
“കണ്ടാലുമെങ്കിലവളെസ്സുഖമായി; നിങ്ങൾ
രണ്ടാളുമെൻബഹുമതിക്കിഹ പാത്രമായി;
കൊണ്ടാടിടേണ്ട ഗുണമീവിധമുള്ള പുത്ര-
ന്നുണ്ടായിരിക്കുമൊരു മാന്യതയാര്ന്ന മാതാ.''
ഇത്ഥംപറഞ്ഞൊരു പവൻകനിവോടു നൽകി-
ച്ചിത്തം തെളിഞ്ഞൊരവനെശ്ശമവൈജയന്തി
തത്തുന്ന കപ്പൽ വഴി സൌഖ്യമൊടേ സ്വദേശ-
ത്തിപ്പതിന്നവനനുജ്ഞയുടൻ കൊടുത്തു.
അമ്മാനവൻ പലദിനങ്ങളിലും യഥേഷ്ട-
മമ്മാനലഞ്ഞിഹ വലഞ്ഞലമെങ്കിലും താൻ
സന്മാനമേറിയ മഹാ പ്രഭുനൽകിയോര-
സ്സമ്മാനമായ കനകം ചെലവാക്കിയില്ല.
മപ്പാടു വിട്ടരിയ സൌമ്യത കൊണ്ടു പാരം
ഉൾപ്പൂവിണക്കുമൊരു ഭാഗമുരയ്പതിന്നു
നൽപ്രേമമോടിവിടെ ഞാൻ തുനിയുന്നിദാനീം
മുന്നംബളോണിലവനക്കൊടി കാട്ടിയിംഗ്ലീഷ്-
സൈന്യങ്ങളോടു സമരം തുടരുന്ന കാലം
തന്നാവികപ്പടകളാലൊരു സാധുവായീ-
ടുന്നാംഗ്ലനാവികനണഞ്ഞിഹ ബദ്ധനായി.
ബന്ധം പെടാതെ കടലോരമതിൽ ചരിപ്പാ-
നെന്തോ! കനിഞ്ഞവരവന്നനുവാദമേകി;
സ്വന്തം ഗൃഹം പ്രതിയവൻതരുണേക്ഷണങ്ങൾ
ചന്തം കലർന്നിടവിടാതെ ഗമിച്ചിരുന്നു.
ബ്രിട്ടന്നു നേർക്കണയുമപ്പതഗങ്ങളെത്ത-
ദ്ദൃഷ്ടിദ്വയം പകുതിമാർഗ്ഗമനുവ്രജിച്ചു
പെട്ടെന്നു ഡോവറിലെഴും പ്രിയശുഭ്രശൈല-
ത്തട്ടിങ്കലെത്തുമവയെന്നൊരസൂയയോടേ.
'വൻകാറ്റെഴും നിശയിലുള്ളൊരു കപ്പൽയാത്ര-
യെൻകൽ പെടുന്നതിതിലും സുഖമായിരുന്നു
എൻകപ്പലായതിലലഞ്ഞു മദീയദേശ-
ത്തിങ്കൽ ഗമിച്ചിടുകി'ലെന്നവനുള്ളിലോത്തു.
ദുഃഖാന്ധനായ് നിശയിൽ നിദ്ര വെടിഞ്ഞു പാര-
മുൽകണ്ഠ പൂണ്ടു മരുവീടുമവൻ പ്രഭാതേ
ചിക്കെന്നു വാരിധിയിൽനിന്നൊരൊഴിഞ്ഞവീപ്പ
തക്കത്തിലക്കരയിലെത്തുവതത്ര കണ്ടു.
ധന്യൻ ഗ്രഹിച്ചതിനെയന്നൊരു കന്ദരത്തിൽ
ചെന്നങ്ങൊളിച്ചധികദീർഘദിനാന്തമോളം
നന്നായ് ശ്രമിച്ചു പണിചെയ്തൊരു കൊച്ചു വള്ള -
മെന്നുള്ള മാതിരിയിലാക്കിയിറക്കി മെല്ലെ.
അമ്മോ! പറഞ്ഞിടുവതെന്തിഹ? കഷ്ടമേറ്റ-
മിമ്മട്ടിലുള്ളൊരു നികൃഷ്ടതയാർന്ന വള്ളം
നന്നല്ല താൻ നദികൾ തന്നെ കടത്തുവാനു-
മെന്നല്ല വാപികളിലിട്ടു കളിക്കുവാനും..
ഇല്ലിങ്ങു കീലുചിതമാം ചുവടില്ല ചുക്കാ-
നില്ലില്ല പായുമിതിലില്ല വടക്കുനോക്കി;
ചെല്ലേറു!-മീയുരുവിലംബുധിയെക്കടപ്പാൻ
കില്ലേറിയേറ്റമതിധീരനുമൊന്നു ഞെട്ടും.
കാട്ടിൽ പടർന്നിഹ പിണഞ്ഞു കിടന്ന വള്ളി-
ക്കൂട്ടങ്ങൾകൊണ്ടവനലംകൃതമാക്കി വള്ളം;
ചട്ടങ്ങളീവക നടത്തിയവൻ പ്രയാസ-
പ്പെട്ടംബുരാശിവഴി പോയിടുമായിരുന്നു.
അത്തവ്വിൽ വന്നൊരു പരാങ്കിശിപായി വേഗാ-
ലത്തോണി കണ്ടപഹസിച്ചവനെപ്പിടിച്ചു;
അപ്പോളവൻകഥ പരന്നുപരന്നുചെന്നു
നെപ്പോളിയന്റെ ചെവിയിങ്കലണഞ്ഞുവല്ലോ.
ഒപ്പം ശമം രണമിവറ്റിലതിസ്ഥിരാത്മാ
നെപ്പോളിയൻ നിജഭുജം ബത! കെട്ടി നിന്നു്
എപ്പോഴുമുള്ളൊരു ഗഭീരതയോടു മുൻപിൽ
നില്പോരു സാധുപരദേശിയൊടോതിയേവം:-
“ഇച്ചുള്ളിവള്ളമതിലിക്കടലിൽ ഗമിപ്പാ-
നിച്ഛിച്ചിടുന്ന ബഹുസാഹസിയാം യുവാവേ!
സ്വച്ഛാഭയായിടുമൊരാജലകന്യയിങ്ക-
ലിച്ഛാവശാൽ തവ മനസ്സനുരക്തമത്രേ!'’
"ഇല്ലങ്ങു മേ ഹൃദയമോഹിനിയാരു, മേറെ-
ക്കൊല്ലങ്ങളായ് ജനനിയോടു പിരിഞ്ഞമൂലം
തെല്ലല്ലെനിക്കവരെയൊന്നിഹ കണ്ടുകൊൾവാ-
നുള്ളിൽ കലന്ന കൊതി"യെന്നവനങ്ങുര്ണത്തി.
“കണ്ടാലുമെങ്കിലവളെസ്സുഖമായി; നിങ്ങൾ
രണ്ടാളുമെൻബഹുമതിക്കിഹ പാത്രമായി;
കൊണ്ടാടിടേണ്ട ഗുണമീവിധമുള്ള പുത്ര-
ന്നുണ്ടായിരിക്കുമൊരു മാന്യതയാര്ന്ന മാതാ.''
ഇത്ഥംപറഞ്ഞൊരു പവൻകനിവോടു നൽകി-
ച്ചിത്തം തെളിഞ്ഞൊരവനെശ്ശമവൈജയന്തി
തത്തുന്ന കപ്പൽ വഴി സൌഖ്യമൊടേ സ്വദേശ-
ത്തിപ്പതിന്നവനനുജ്ഞയുടൻ കൊടുത്തു.
അമ്മാനവൻ പലദിനങ്ങളിലും യഥേഷ്ട-
മമ്മാനലഞ്ഞിഹ വലഞ്ഞലമെങ്കിലും താൻ
സന്മാനമേറിയ മഹാ പ്രഭുനൽകിയോര-
സ്സമ്മാനമായ കനകം ചെലവാക്കിയില്ല.