പെരുമ്പറയടിക്കുവിൻ!
കുഴൽവിളിക്കുവിൻ! പൂക്കളി-
ങ്ങുരുപ്രഭകലർന്നിതാ!
വിലസിടുന്നിതെല്ലാടവും;
ഇരുട്ടുകളൊഴിഞ്ഞുപോയ് -
തെളിവിയന്നുനാടൊക്കെയും;
പെരുത്തൊരു യശസ്സൊടേ
വിജയിയാക ഭൂപാലകൻ.
പടുത്വമിയലുന്ന ന-
മ്മുടെനൃപന്റെ ഭൂമണ്ഡലേ
കടത്തരുതൊരിക്കലും
കടുതയാർന്ന ശത്രുക്കളെ;
എടുക്ക കരവാളികാ-
ശരകുഠാരകുന്താദികം;
മുടിക്ക രിപുസഞ്ചയം;
വിജയിയാക ഭൂപാലകൻ.
ധരാധിപനു വേണ്ടിയി-
ദ്ധരയിലിന്നു ജീവിക്ക! ചെ-
ന്നരാതികളൊടേൽക്ക! പോ-
രിടുക! ധൈര്യസാരത്തൊടേ;
പുരാ നൃപനൊടോതിനാ-
നതിരഹസ്യമായ് ധർമ്മമ-
പരാപരനിതോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
പെരുമ്പായടിക്കുവിൻ!
കുഴൽവിളിക്കുവിൻ! നന്മയെ-
ത്തരും പരിചൊടേ നമു-
ക്കനുപദം നരാധീശ്വരൻ;
ഒരുമ്പെടുവിനെന്തിനും;
ശുഭദിക്ക, യേനസ്സ-തൻ
പരമ്പരനശിക്കണം;
വിജയിയാക ഭൂപാലകൻ.
ധരിക്ക വിവിധായുധ-
ങ്ങളെ; വരിക്കപോരാശു; സം-
ഹരിക്ക രിപുമണ്ഡല-
ങ്ങളെ; മരിക്ക;-യെന്താണതിൽ?
ഇരിക്കനൃപനായ് നൃപൻ;
മഹിതധർമ്മജാലത്തെയാ-
ചരിക്കുമവനോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
ഇതാ! ദിവി വിളങ്ങിടു-
ന്നിതു ദിനേശനുച്ചസ്ഥനായ്;
പ്രതാപമിയലുന്ന ന-
മ്മുടെ ഹീശനാം സൂര്യനും
അതാപമനുവാസരം
വിലസീടേണ മുച്ചസ്ഥനാ
യിതാദരമൊടോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
ധരേശനതി ഭക്തിയോ-
ടനുഗമിച്ചിടുന്നീശനെ-
ദ്ധരേശനെ നമുക്കുമി-
ങ്ങനുഗമിക്കണം ശക്തിപോൽ;
ഒരേ മതി കലർന്നു നാം
നരവരന്റയംഗങ്ങളായ് -
വരേണമൂരുമംഗളം
വിജയിയാക ഭൂപാലകൻ!
കുഴൽവിളിക്കുവിൻ! പൂക്കളി-
ങ്ങുരുപ്രഭകലർന്നിതാ!
വിലസിടുന്നിതെല്ലാടവും;
ഇരുട്ടുകളൊഴിഞ്ഞുപോയ് -
തെളിവിയന്നുനാടൊക്കെയും;
പെരുത്തൊരു യശസ്സൊടേ
വിജയിയാക ഭൂപാലകൻ.
പടുത്വമിയലുന്ന ന-
മ്മുടെനൃപന്റെ ഭൂമണ്ഡലേ
കടത്തരുതൊരിക്കലും
കടുതയാർന്ന ശത്രുക്കളെ;
എടുക്ക കരവാളികാ-
ശരകുഠാരകുന്താദികം;
മുടിക്ക രിപുസഞ്ചയം;
വിജയിയാക ഭൂപാലകൻ.
ധരാധിപനു വേണ്ടിയി-
ദ്ധരയിലിന്നു ജീവിക്ക! ചെ-
ന്നരാതികളൊടേൽക്ക! പോ-
രിടുക! ധൈര്യസാരത്തൊടേ;
പുരാ നൃപനൊടോതിനാ-
നതിരഹസ്യമായ് ധർമ്മമ-
പരാപരനിതോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
പെരുമ്പായടിക്കുവിൻ!
കുഴൽവിളിക്കുവിൻ! നന്മയെ-
ത്തരും പരിചൊടേ നമു-
ക്കനുപദം നരാധീശ്വരൻ;
ഒരുമ്പെടുവിനെന്തിനും;
ശുഭദിക്ക, യേനസ്സ-തൻ
പരമ്പരനശിക്കണം;
വിജയിയാക ഭൂപാലകൻ.
ധരിക്ക വിവിധായുധ-
ങ്ങളെ; വരിക്കപോരാശു; സം-
ഹരിക്ക രിപുമണ്ഡല-
ങ്ങളെ; മരിക്ക;-യെന്താണതിൽ?
ഇരിക്കനൃപനായ് നൃപൻ;
മഹിതധർമ്മജാലത്തെയാ-
ചരിക്കുമവനോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
ഇതാ! ദിവി വിളങ്ങിടു-
ന്നിതു ദിനേശനുച്ചസ്ഥനായ്;
പ്രതാപമിയലുന്ന ന-
മ്മുടെ ഹീശനാം സൂര്യനും
അതാപമനുവാസരം
വിലസീടേണ മുച്ചസ്ഥനാ
യിതാദരമൊടോർക്കുവിൻ;
വിജയിയാക ഭൂപാലകൻ.
ധരേശനതി ഭക്തിയോ-
ടനുഗമിച്ചിടുന്നീശനെ-
ദ്ധരേശനെ നമുക്കുമി-
ങ്ങനുഗമിക്കണം ശക്തിപോൽ;
ഒരേ മതി കലർന്നു നാം
നരവരന്റയംഗങ്ങളായ് -
വരേണമൂരുമംഗളം
വിജയിയാക ഭൂപാലകൻ!