വൻപേറിടുന്നൊരു മഹാസമരത്തിനുള്ള
തമ്പർനിനാദമതികമ്പനമേവനൂനം;
അംഭോധിയുദ്ധമതിലാദിയിലുള്ള തോക്കിൻ-
ഗംഭീരഭീമകളനിസ്വനമദ്വിതീയം.
എന്നാലുമക്കൊടിയെടുത്തണിയായ്നിരന്ന
സൈന്യങ്ങളിൽസമരധൈര്യരസംവളർത്താൻ
എന്നോമനപ്രിയതമാങ്ഗലദേശമേ! കേൾ,
നിൻനാമധേയമതിനാണതിയായശക്തി.
അʻക്രസ്സി'യാംപടനിലത്തിലഹോ!ധനുഷ്മാൻ
ചിക്കെന്നുഘോരതരബാണമയച്ചനേരം
ചൊല്ലൊണ്ടധൈര്യമഭിമാനവുമാർന്നയോധർ-
ക്കൊക്കെസ്സഗർവമിതുനൽകിയുണർച്ചയുള്ളിൽ.
ശോണാങ്കമാർന്ന കൊടി ധാടികലർന്ന ധൂമ-
ശ്രേണീപരമ്പരയിലങ്ങനെമിന്നൽപോലെ
ചേണാർന്നു മിന്നുളവങ്ങിതു സിന്ധുയുദ്ധ-
സ്ഥാനാന്തരങ്ങളിലണഞ്ഞധികം വിളങ്ങി.
ഏതൽപ്രതിധ്വനികൾ പർവതസിന്ധുദുർഗ്ഗ-
വ്രാതപ്രദേശമഖിലം വിദിതങ്ങളത്രേ;
ഏതൽപ്രതാപവശരായനുതീരമോരോ
യോധപ്രവീരർ മൃതിപൂണ്ടു ശയിച്ചിടുന്നു.
പണ്ടുള്ള പർവ്വതശതങ്ങൾ പരം മഹത്ത്വം
പൂണ്ടുള്ളതിൻ ധ്വനികളാലിളകിപ്പിളർന്നു;
വേണ്ടും ജയങ്ങളിവ ചേർന്നൊരു ശബ്ദമേ! നീ
വീണ്ടും വിളങ്ങുക യശസ്സൊടു സർവകാലം.
തമ്പർനിനാദമതികമ്പനമേവനൂനം;
അംഭോധിയുദ്ധമതിലാദിയിലുള്ള തോക്കിൻ-
ഗംഭീരഭീമകളനിസ്വനമദ്വിതീയം.
എന്നാലുമക്കൊടിയെടുത്തണിയായ്നിരന്ന
സൈന്യങ്ങളിൽസമരധൈര്യരസംവളർത്താൻ
എന്നോമനപ്രിയതമാങ്ഗലദേശമേ! കേൾ,
നിൻനാമധേയമതിനാണതിയായശക്തി.
അʻക്രസ്സി'യാംപടനിലത്തിലഹോ!ധനുഷ്മാൻ
ചിക്കെന്നുഘോരതരബാണമയച്ചനേരം
ചൊല്ലൊണ്ടധൈര്യമഭിമാനവുമാർന്നയോധർ-
ക്കൊക്കെസ്സഗർവമിതുനൽകിയുണർച്ചയുള്ളിൽ.
ശോണാങ്കമാർന്ന കൊടി ധാടികലർന്ന ധൂമ-
ശ്രേണീപരമ്പരയിലങ്ങനെമിന്നൽപോലെ
ചേണാർന്നു മിന്നുളവങ്ങിതു സിന്ധുയുദ്ധ-
സ്ഥാനാന്തരങ്ങളിലണഞ്ഞധികം വിളങ്ങി.
ഏതൽപ്രതിധ്വനികൾ പർവതസിന്ധുദുർഗ്ഗ-
വ്രാതപ്രദേശമഖിലം വിദിതങ്ങളത്രേ;
ഏതൽപ്രതാപവശരായനുതീരമോരോ
യോധപ്രവീരർ മൃതിപൂണ്ടു ശയിച്ചിടുന്നു.
പണ്ടുള്ള പർവ്വതശതങ്ങൾ പരം മഹത്ത്വം
പൂണ്ടുള്ളതിൻ ധ്വനികളാലിളകിപ്പിളർന്നു;
വേണ്ടും ജയങ്ങളിവ ചേർന്നൊരു ശബ്ദമേ! നീ
വീണ്ടും വിളങ്ങുക യശസ്സൊടു സർവകാലം.