കുത്തീടുന്നൊരു കപ്പൽതൻ പലകമേ-
ലന്നേരമാബ്ബാലകൻ
മാത്രം നിന്നിതു മറ്റശേഷരുമുടന്-
പാഞ്ഞാശു പോയീടിനാർ;
ഉത്തുംഗാഭമവന്നു ചുറ്റുമവിടെ-
ച്ചത്തുള്ളയോദ്ധാക്കള് മേ-
ലത്യന്തം ജ്വലനൻ ജ്വലിച്ചുസഹസാ-
പാരം പടര്ന്നീടിനാൻ.
എന്നാലും രണശൂരവര്യഭവനായ്
താൻ ബാലനായീടിലും
നന്നായുള്ളഭിമാനമാര്ന്നു വിലസീ-
ടുന്നോരവന്ധൈര്യവാന്
വന്നേൽക്കും ദഹനാദിഭൂതനിരയെ-
ശ്ശാസിപ്പതിന്നായ് ജനി-
ച്ചെന്നോണം സുതരാം മനോഹരതയാ
ശോഭിച്ചു നിന്നീടിനാൻ.
ആലോലാഭമെരിഞ്ഞു പാവകനണ-
ഞ്ഞേറ്റം ജ്വലിച്ചീടിനാൻ
ബാലൻ താതനുരച്ചിടാതവിടെ നി-
ന്നെന്താകിലും മാറിടാ,
ആലസ്യത്തൊടു ജീവഹാനിയുളവായ്
ത്താഴെശ്ശയിച്ചീടിനാൻ
ചാലേയജ്ജനകൻ; തദീയനിനദം
കേട്ടില്ല പിന്നൊട്ടുമേ.
"അച്ഛ! ചൊല്ലുക ചൊല്ലുകാശു മതിയോ
ഞാനീവിധം നിന്നതെ"-
ന്നുച്ചൈശ്ശബ്ദമൊടേ വിളിച്ചുടനവൻ
ചൊല്ലീടിനാൻ സാദരം;
നിശ്ചേഷ്ടം നിജവാര്ത്തലേശവുമറി-
ഞ്ഞീടാതെ, സേനാനിയാ-
മച്ഛൻ വീണുകിടന്നിടുന്ന കഥയേ-
ബ്ബാലൻ ഗ്രഹിച്ചീലഹോ!
ചൊന്നാല്യം ദ്രുതമിന്നിയെങ്കിലുമെനി-
യ്ക്കച്ഛാ! ഗമിക്കാവതോ?
യെന്നേവം പുനരൊന്നു കൂടിയവന-
ത്യുച്ചൈർ വിളിച്ചീടിനാൻ
എന്നാലായതിനുത്തരം ബത! മുഴ-
ങ്ങീടുന്ന ഭീരങ്കിതാൻ
ചൊന്നാൻ; കത്തിയെരിഞ്ഞു പാവകനുമ-
ങ്ങേറ്റം തകര്ത്തീടിനാൻ.
തെറ്റെന്നെത്തിയെരിഞ്ഞിടുന്ന ദഹന-
ജ്വാലാവിലാസങ്ങൾ തൻ -
നെറ്റിക്കും ചില കേശസംഹതിയിലും
പറ്റുന്നതായ് കണ്ടവൻ
മുറ്റും താനസഹായമായ മരണ-
സ്ഥാനത്തിൽ നിന്നീടിലും
ചെറ്റും സംഭ്രമമെന്നിയേ ധൃതിയെഴും
നൈരാശ്യമാര്ന്നാനഹോ!
"അച്ഛാ! ഞാനിഹ നിൽക്കണോയി നിയു?" മെ-
ന്നുച്ചൈസ്തരം പിന്നെയും
സ്വച്ഛാത്മാവവനൊന്നു കൂടിയുടനേ
ചൊന്നാനമന്ദാതരം,
ഇച്ചൊന്നോരു മൊഴിയ്ക്കിടയ്ക്കു കയറും
പായും ദഹിച്ചെത്തിടും
സ്വച്ഛന്ദൻ ദഹനൻ ജ്വലിച്ചവനിലും
വേഗാലണഞ്ഞീടിനാൻ.
കത്തിക്കപ്പലിനെപ്പൊതിഞ്ഞു ബഹളം
ഘോരപ്രകാശം കലര്-
ന്നെത്തിജ്ജ്വാലകൾ മേലണഞ്ഞു കൊടിയിൽ
ത്തത്തിപ്പിടിച്ചെത്രയും
ഉൾത്താരിൽ ബഹുധൈര്യമാര്ന്നു മരുവും
ബാലന്റെ മേലിൽ പടര്-
ന്നത്യന്തം വിഹരിച്ചു നൽക്കൊടികൾ പോ-
ലാകാശമാര്ഗ്ഗങ്ങളിൽ.
പെട്ടെന്നങ്ങൊരു പൊട്ടൽ കേട്ടിതിടിനാ-
ദംപോലെയത്യുച്ചമായ്,
കഷ്ടം: നമ്മുടെ കുട്ടിയിപ്പൊഴെവിടാ-
ണെവ്വണ്ണമായ് തീർന്നവൻ?
ഒട്ടേറുന്ന പദാര്ത്ഥമൊക്കെയകലെ-
ചുറ്റും ജലത്തിൽത്തകര്-
ത്തിട്ടീടുന്നൊരു ഘോരവായുവൊടുതാ-
നന്വേഷണം ചെയ്യണം.
നന്നായ് തങ്ങടെ വേലചെയ്തു വലുതാം
ചുക്കാനുമപ്പാമരം
മിന്നീടും കൊടിയെന്നു വേണ്ട സകലം
ചിന്നിത്തെറിച്ചൂ ജവാൽ
എന്നാലങ്ങു നശിച്ചപോയവയിൽ വ-
ച്ചത്യന്തമുൽക്കൃഷ്ടമ-
ന്നന്ദിക്കാസ്പദമായ് വിളങ്ങിയ വെറും
പിഞ്ചായനെഞ്ചാണഹോ!
ലന്നേരമാബ്ബാലകൻ
മാത്രം നിന്നിതു മറ്റശേഷരുമുടന്-
പാഞ്ഞാശു പോയീടിനാർ;
ഉത്തുംഗാഭമവന്നു ചുറ്റുമവിടെ-
ച്ചത്തുള്ളയോദ്ധാക്കള് മേ-
ലത്യന്തം ജ്വലനൻ ജ്വലിച്ചുസഹസാ-
പാരം പടര്ന്നീടിനാൻ.
എന്നാലും രണശൂരവര്യഭവനായ്
താൻ ബാലനായീടിലും
നന്നായുള്ളഭിമാനമാര്ന്നു വിലസീ-
ടുന്നോരവന്ധൈര്യവാന്
വന്നേൽക്കും ദഹനാദിഭൂതനിരയെ-
ശ്ശാസിപ്പതിന്നായ് ജനി-
ച്ചെന്നോണം സുതരാം മനോഹരതയാ
ശോഭിച്ചു നിന്നീടിനാൻ.
ആലോലാഭമെരിഞ്ഞു പാവകനണ-
ഞ്ഞേറ്റം ജ്വലിച്ചീടിനാൻ
ബാലൻ താതനുരച്ചിടാതവിടെ നി-
ന്നെന്താകിലും മാറിടാ,
ആലസ്യത്തൊടു ജീവഹാനിയുളവായ്
ത്താഴെശ്ശയിച്ചീടിനാൻ
ചാലേയജ്ജനകൻ; തദീയനിനദം
കേട്ടില്ല പിന്നൊട്ടുമേ.
"അച്ഛ! ചൊല്ലുക ചൊല്ലുകാശു മതിയോ
ഞാനീവിധം നിന്നതെ"-
ന്നുച്ചൈശ്ശബ്ദമൊടേ വിളിച്ചുടനവൻ
ചൊല്ലീടിനാൻ സാദരം;
നിശ്ചേഷ്ടം നിജവാര്ത്തലേശവുമറി-
ഞ്ഞീടാതെ, സേനാനിയാ-
മച്ഛൻ വീണുകിടന്നിടുന്ന കഥയേ-
ബ്ബാലൻ ഗ്രഹിച്ചീലഹോ!
ചൊന്നാല്യം ദ്രുതമിന്നിയെങ്കിലുമെനി-
യ്ക്കച്ഛാ! ഗമിക്കാവതോ?
യെന്നേവം പുനരൊന്നു കൂടിയവന-
ത്യുച്ചൈർ വിളിച്ചീടിനാൻ
എന്നാലായതിനുത്തരം ബത! മുഴ-
ങ്ങീടുന്ന ഭീരങ്കിതാൻ
ചൊന്നാൻ; കത്തിയെരിഞ്ഞു പാവകനുമ-
ങ്ങേറ്റം തകര്ത്തീടിനാൻ.
തെറ്റെന്നെത്തിയെരിഞ്ഞിടുന്ന ദഹന-
ജ്വാലാവിലാസങ്ങൾ തൻ -
നെറ്റിക്കും ചില കേശസംഹതിയിലും
പറ്റുന്നതായ് കണ്ടവൻ
മുറ്റും താനസഹായമായ മരണ-
സ്ഥാനത്തിൽ നിന്നീടിലും
ചെറ്റും സംഭ്രമമെന്നിയേ ധൃതിയെഴും
നൈരാശ്യമാര്ന്നാനഹോ!
"അച്ഛാ! ഞാനിഹ നിൽക്കണോയി നിയു?" മെ-
ന്നുച്ചൈസ്തരം പിന്നെയും
സ്വച്ഛാത്മാവവനൊന്നു കൂടിയുടനേ
ചൊന്നാനമന്ദാതരം,
ഇച്ചൊന്നോരു മൊഴിയ്ക്കിടയ്ക്കു കയറും
പായും ദഹിച്ചെത്തിടും
സ്വച്ഛന്ദൻ ദഹനൻ ജ്വലിച്ചവനിലും
വേഗാലണഞ്ഞീടിനാൻ.
കത്തിക്കപ്പലിനെപ്പൊതിഞ്ഞു ബഹളം
ഘോരപ്രകാശം കലര്-
ന്നെത്തിജ്ജ്വാലകൾ മേലണഞ്ഞു കൊടിയിൽ
ത്തത്തിപ്പിടിച്ചെത്രയും
ഉൾത്താരിൽ ബഹുധൈര്യമാര്ന്നു മരുവും
ബാലന്റെ മേലിൽ പടര്-
ന്നത്യന്തം വിഹരിച്ചു നൽക്കൊടികൾ പോ-
ലാകാശമാര്ഗ്ഗങ്ങളിൽ.
പെട്ടെന്നങ്ങൊരു പൊട്ടൽ കേട്ടിതിടിനാ-
ദംപോലെയത്യുച്ചമായ്,
കഷ്ടം: നമ്മുടെ കുട്ടിയിപ്പൊഴെവിടാ-
ണെവ്വണ്ണമായ് തീർന്നവൻ?
ഒട്ടേറുന്ന പദാര്ത്ഥമൊക്കെയകലെ-
ചുറ്റും ജലത്തിൽത്തകര്-
ത്തിട്ടീടുന്നൊരു ഘോരവായുവൊടുതാ-
നന്വേഷണം ചെയ്യണം.
നന്നായ് തങ്ങടെ വേലചെയ്തു വലുതാം
ചുക്കാനുമപ്പാമരം
മിന്നീടും കൊടിയെന്നു വേണ്ട സകലം
ചിന്നിത്തെറിച്ചൂ ജവാൽ
എന്നാലങ്ങു നശിച്ചപോയവയിൽ വ-
ച്ചത്യന്തമുൽക്കൃഷ്ടമ-
ന്നന്ദിക്കാസ്പദമായ് വിളങ്ങിയ വെറും
പിഞ്ചായനെഞ്ചാണഹോ!