ഹന്ത! സൂര്യപ്രകാശത്തിൽ
കാന്തിയാർന്നു കുതിച്ചു നീ
അന്തിയോളം വിളങ്ങുന്നു
ചന്തമോടുറവേ! സദാ.
വെണ്മതിപ്രഭ ചിന്നുമ്പോൾ
വെണ്മ മഞ്ഞിലുമാർന്നു നീ
തെന്നലിൻവിളയാട്ടത്തിൽ
ചിന്നുന്നു മലരെന്നപോൽ.
താരകാന്തിയിലുന്തുന്നു
ചാരുവാം നുര പോലെ നീ;
രാവും പകലുമീവണ്ണം
നീ വിളങ്ങുന്നു ധന്യയായ്.
സന്തതം ചലനത്തിങ്കൽ
സന്തോഷരസമാർന്നു നീ
ഉന്തുന്നു വിണ്ണിലേയ്ക്കായി-
ട്ടെന്തിലും തളരാതഹോ!
ഋതുവേതിങ്കലും തുല്യ-
കുതുകം വിലസുന്നു നീ;
അതിപേശലമൂർദ്ധ്വാധോ-
ഗതി താൻ തവ വിശ്രമം.
ഒന്നിനാലും ശമിക്കാതു-
ള്ളുന്നതോദ്യമമാർന്ന നീ
അനുക്ഷണം മാറിയാലു-
മനിശം രൂപമൊന്നുതാൻ.
രാവും പകലുമശ്രാന്തം
താവുമുൽഗതി വാഞ്ഛയും
ഏവം സംതൃപ്തിയും പൂണ്ട
നീ വിശിഷ്ടയസംശയം.
ശ്രീലയാമുറവേ! നിന്നെ-
പ്പോലെയെന്നുടെ മാനസം
ശുദ്ധമായ് സ്ഥിരമായ് ഭേദം
സിദ്ധിച്ചുൽഗതി നേടണം.
കാന്തിയാർന്നു കുതിച്ചു നീ
അന്തിയോളം വിളങ്ങുന്നു
ചന്തമോടുറവേ! സദാ.
വെണ്മതിപ്രഭ ചിന്നുമ്പോൾ
വെണ്മ മഞ്ഞിലുമാർന്നു നീ
തെന്നലിൻവിളയാട്ടത്തിൽ
ചിന്നുന്നു മലരെന്നപോൽ.
താരകാന്തിയിലുന്തുന്നു
ചാരുവാം നുര പോലെ നീ;
രാവും പകലുമീവണ്ണം
നീ വിളങ്ങുന്നു ധന്യയായ്.
സന്തതം ചലനത്തിങ്കൽ
സന്തോഷരസമാർന്നു നീ
ഉന്തുന്നു വിണ്ണിലേയ്ക്കായി-
ട്ടെന്തിലും തളരാതഹോ!
ഋതുവേതിങ്കലും തുല്യ-
കുതുകം വിലസുന്നു നീ;
അതിപേശലമൂർദ്ധ്വാധോ-
ഗതി താൻ തവ വിശ്രമം.
ഒന്നിനാലും ശമിക്കാതു-
ള്ളുന്നതോദ്യമമാർന്ന നീ
അനുക്ഷണം മാറിയാലു-
മനിശം രൂപമൊന്നുതാൻ.
രാവും പകലുമശ്രാന്തം
താവുമുൽഗതി വാഞ്ഛയും
ഏവം സംതൃപ്തിയും പൂണ്ട
നീ വിശിഷ്ടയസംശയം.
ശ്രീലയാമുറവേ! നിന്നെ-
പ്പോലെയെന്നുടെ മാനസം
ശുദ്ധമായ് സ്ഥിരമായ് ഭേദം
സിദ്ധിച്ചുൽഗതി നേടണം.