സാഭിമാനബഹുമാനസമേതം
വാച്യമായ നിജനാമമിയന്നും,
മാന്യനായുമധികപ്രിയനായും
മേവിടും പുരുഷനാരു ജഗത്തിൽ?
ധീരനായ് മഹിമയായിടുമുച്ചൈ-
സ്സാലതല്ലജമതിൻശിഖരത്തിൽ
മഞ്ജുളപ്രഭ കർലന്നു വിളങ്ങും
കീർത്തിയാകിയ പതാകയെ നാട്ടി,
ആർത്തി പാരമിയലും സമയത്തിൽ
കൂസലെന്നതറിയാത്തവനായും,
മുൻപിലിങ്ങു നിജകൃത്യമിരിക്കെ-
പ്പിൻപു ദൃഷ്ടിയെ വിടാത്തവനായും,
സത്യമൊത്തിഹ പരോപകൃതിക്കായ്
നിത്യമുൽസുകത പൂണ്ടു വസിക്കും
മർത്ത്യനാണു നിയതം ബുധലോക-
സ്തുത്യനെന്നു കരുതീടുക നൂനം.
ഏവളാണധികവല്ലഭയായോൾ?
ഏവളാണധികദുർല്ലഭയായോൾ
ഏവളാണിവിടെ നമ്മൾ പുകഴ്ത്തി-
പ്പാടിടുന്നവരിലുത്തമയായോൾ?
ഭാഗ്യമെന്നതതിയായിവരുമ്പോ
ളുള്ളിലുറ്റ കനിവുള്ളവളായും
ഘോരമാകിയ വിപത്തിലമന്ദം
പ്രീതിഭാരമിയലുന്നവളായും,
അത്ര നമ്മുടയ ഹർഷമതായോ-
രാമ്പലിന്നരിയ ചന്ദ്രികയായും,
അത്തൽ വന്നിടുമവസ്ഥയിൽ നമ്മൾ-
ക്കാശ്വസിപ്പിനുതകും സഖിയായും,
ലോകയാത്രയെ മനോഹരമാക്കി-
ത്തീർത്തിടുന്നൊരു മഹൌഷധമായും
മേവിടുന്ന രമണീമണിയാണി-
ബ്ഭൂവിൽ മാന്യയതിനില്ല വികല്പം.
വാച്യമായ നിജനാമമിയന്നും,
മാന്യനായുമധികപ്രിയനായും
മേവിടും പുരുഷനാരു ജഗത്തിൽ?
ധീരനായ് മഹിമയായിടുമുച്ചൈ-
സ്സാലതല്ലജമതിൻശിഖരത്തിൽ
മഞ്ജുളപ്രഭ കർലന്നു വിളങ്ങും
കീർത്തിയാകിയ പതാകയെ നാട്ടി,
ആർത്തി പാരമിയലും സമയത്തിൽ
കൂസലെന്നതറിയാത്തവനായും,
മുൻപിലിങ്ങു നിജകൃത്യമിരിക്കെ-
പ്പിൻപു ദൃഷ്ടിയെ വിടാത്തവനായും,
സത്യമൊത്തിഹ പരോപകൃതിക്കായ്
നിത്യമുൽസുകത പൂണ്ടു വസിക്കും
മർത്ത്യനാണു നിയതം ബുധലോക-
സ്തുത്യനെന്നു കരുതീടുക നൂനം.
ഏവളാണധികവല്ലഭയായോൾ?
ഏവളാണധികദുർല്ലഭയായോൾ
ഏവളാണിവിടെ നമ്മൾ പുകഴ്ത്തി-
പ്പാടിടുന്നവരിലുത്തമയായോൾ?
ഭാഗ്യമെന്നതതിയായിവരുമ്പോ
ളുള്ളിലുറ്റ കനിവുള്ളവളായും
ഘോരമാകിയ വിപത്തിലമന്ദം
പ്രീതിഭാരമിയലുന്നവളായും,
അത്ര നമ്മുടയ ഹർഷമതായോ-
രാമ്പലിന്നരിയ ചന്ദ്രികയായും,
അത്തൽ വന്നിടുമവസ്ഥയിൽ നമ്മൾ-
ക്കാശ്വസിപ്പിനുതകും സഖിയായും,
ലോകയാത്രയെ മനോഹരമാക്കി-
ത്തീർത്തിടുന്നൊരു മഹൌഷധമായും
മേവിടുന്ന രമണീമണിയാണി-
ബ്ഭൂവിൽ മാന്യയതിനില്ല വികല്പം.