ഗുരുപാര്‍ശ്വം ഗമിക്കാതെ പുസ്തകത്തിൽ പഠിച്ചവ
നാരിതൻജാരഗര്ഭം പോൽ ശോഭിക്കില്ല സഭാന്തരേ.
ഉലൂകം പകൽ കാണ്മീല, കാകൻ കാണ്മീല രാത്രിയിൽ;
കാമാന്ധൻ പകലും രാവും കാണ്മീലത്ഭുതമെത്രയും!
ഇല്ല കാമസമം രോഗമില്ല കോപസമൻ രിപു
ഇല്ല വിദ്യാസമം മിത്രമില്ല ബോധസമാ സുഖം,
പുരുഷോത്തമനും പെൺചൊൽ കേൾക്കിലോ രൂപവഞ്ചിതൻ
പരപ്പേറുന്നവനിയിൽ സഞ്ചരിച്ചുഴലും ദൃഢാ,
നെയ്ക്കുംഭംപോലെ മയ്ക്കുണ്ണാൾ തീക്കനല്ക്കു സമൻ പുമാൻ;
തീയുംനെയ്യുമൊരേടത്തു വെയ്ക്കൊലാ ബുധനായവൻ,
ബഹു വില്ലാളിമാരുണ്ടിങ്ങൊന്നു രണ്ടാക്കുവാൻ ഭുവി;
രണ്ടൊന്നാക്കുന്നമാരൻ താൻ മഹാവില്ലാളിയത്ഭുതം.
മാനവും കാമവും തമ്മിൽ മഹാ ശത്രുക്കൾ നിര്‍ണ്ണയം;
മഹാനിൽ ജിഷ്ണുവാം മാന; മധമങ്കൽ മറിച്ചുമാം.
മദമില്ലാത്ത വിദ്വാനും ചതിയില്ലാത്ത വേശ്യയും
പരഹിംസാരഹിതനാം പ്രഭുതാനും ചുരുക്കമാം.
അന്യദാ സ്ത്രീക്കു നാണം പോൽ പുമാന്നാഭരണം ക്ഷമ;
രതിയിൻ ധാര്ഷ്ട്യമെന്നോണമപകാരേ പരാക്രമം.
മനഃകൃതം താൻ കൃതമാം ശരീരകൃതമല്ലതു്,
ഭാര്യയെപ്പുൽകിടുംപോലെ പുൽകുന്നു മകൾതന്നെയും.
യാചകൻ ലുബ്ധനും, ന്യായബോധകൻ മൂര്‍ക്കനും,
തഥാ വേശ്യയ്ക്കു പതിയും, ചന്ദ്രൻ ചോരന്നും ശത്രുവായിടും
പുരാണാന്തം ശ്മശാനാന്തം സുരതാന്തവുമിങ്ങനെ
മൂന്നിലും തോന്നിടും ബുദ്ധിയെന്നുമുള്ളോൻ വിവേകവാൻ.
പരാധീനം വൃഥാ ജന്മം, പരസ്ത്രീസുഖവും തഥാ,
വൃഥാ പരഗൃഹശ്രീയും, പുസ്തകസ്ഥിതവിദ്യയും.
പല്ലുകളിളകീടുന്നൂ
തലമുടിയെല്ലാം വെളുത്തുചമയുന്നൂ
കണ്ണുകളിരുൾ കൈക്കൊള്ളു-
ന്നെന്നാലും ധനവധൂവശം ചിത്തം
എന്നാൾ വരെയലർശരനാ-
കുന്നൊരു തീ കത്തുകില്ല ചിത്തത്തിൽ
അന്നാൾ വരെ നിലനില്ക്കും
വിദ്യ വിവേകം വിശുദ്ധി മഹിമാവും.
നിറകുളമുണ്ടെന്നാലും
കാകൻ കുംഭോദകം കുടിയ്ക്കുംപോൽ
നിജസൽഭാര്യയിരിക്കേ
നീചൻ പരനാരിയെക്കൊതിക്കുന്നു.
പികവാണികളാം ദുര്‍ഗ്ഗ-
പ്രകരം മധ്യത്തിലില്ലയെന്നാകിൽ
ലഘുവാം നിന്റെ വഴിയ്ക്കി-
ല്ലകലം സംസാര! തെല്ലുമെന്നറിക;
വേശ്യാധരമധുവിങ്കൽ നി-
വേശിപ്പിച്ചീടൊലാ മനസ്സിനെ നീ
സ്മരനാകുന്ന പുളിന്ദൻ
വെച്ചൊരു വിഷമാണിരിപ്പതതിലറിക.
രിപുവൊടു സമമാകും യത്നമാണുറ്റമിത്രം;
മടിയതു രിപുവത്രേ മിത്രമായ്തോന്നിയാലും;
വിഷസമമതിഖേദം നൽകിടും വിദ്യ പാര്‍ത്താ-
ലമൃത; മമൃതിനൊക്കും നാരിയാളോ വിഷംതാൻ..
വയസ്സു് പോയീടുകിലെന്തു കാമം?
ധനങ്ങൾ തീര്ന്നീടുകിലെന്തു ഭൃത്യൻ?
ജലം നശിച്ചീടുകിലെന്തു പൊയ്ക?
തത്ത്വം ഗ്രഹിച്ചീടുകിലെന്തു, ദുഃഖം?
ഗോരസഹീനം ഭോജനമരസം;
ഗോരസഹീനൻ കര്ഷകനരസൻ;
ഗോരസഹീനാ കാമിനിയരസാ;
ഗോരസഹീനൻ പണ്ഡിതനരസൻ..
സ്ത്രീയും ധനം പുസ്തകവും പരങ്കൽ
പോയാൽ നശിച്ചീടുമതല്ലയെങ്കിൽ
പ്രത്യാഗമിച്ചീടുമശുദ്ധയായും
പലപ്പൊഴായും പരിജീര്ണ്ണമായും.
കേൾക്കുന്നവന്നറിവു ലേശവുമില്ലയെന്നാൽ
വാക്കുന്നതൻ പറകിലും വിലസുന്നതില്ല;
വേൾക്കുന്നവന്നു നഹി കണ്ണിണയെങ്കിൽ മങ്ക-
യാൾക്കുള്ള രാഗമിളിതം ലളിതം നിരര്‍ത്ഥം..
ഭുജിച്ചിടാതൊട്ടുമനാരതം സം-
ഗ്രഹിച്ചുവെയ്ക്കുന്ന നരന്റെ വിത്തം
തനിച്ചു താൻ കന്യക പോൽ പരന്നായ്
നിനയ്ക്ക, ഗേഹത്തിലിരുന്നിടുന്നു.
എല്ലാഗുണങ്ങളുമിണങ്ങി മഹിക്കു പാരം
ചൊല്ലാര്ന്നൊരാഭരണമാകിന മര്ത്ത്യരത്നം
നല്ലാദരേണ വിരചിച്ചതു സത്വരം താ-
നില്ലാതെയാക്കുമജനോര്ക്കിലതീവ മൂഖൻ.
ചിന്നും തിളയ്പൊടു വെളുത്ത ശിരസ്സിലേറ്റം
കുന്നിച്ച നിന്ദ കലരുന്നൊരിളംമനസ്സിൽ
ഇന്നല്ലയെങ്കിലിഹ നാളെ നമുക്കു മേവം
വന്നീടുമെന്നൊരു വിചാരമശേഷമില്ല.'
കല്ലിന്നു രത്നമിതി നാമമഹോ! ജനങ്ങൾ
ചൊല്ലുന്നതോര്ക്കിൽ വെറുതേ, യതിനില്ല വാദം;
ഉല്ലാസധാടി ഹൃദയേ സതതം വളർത്തും
നല്ലോരു കാവ്യനിര താനിഹ രത്നജാലം,
ശരീരരക്ഷാപരനെകൃതാന്തനും
ധനൌഘരക്ഷാപരനെദ്ധരിത്രിയും
പരം ഹസിക്കുന്നിതു പുത്രലാളനാ-
പരൻ സ്വഭർത്താവിനെ വേശ്യയെന്നപോൽ,
ആഹാരനിദ്രാഭയമൈഥുനങ്ങൾ
പശുക്കളും പാര്ക്കുകിലാചരിപ്പൂ;
വിശിഷ്ടമായോരറിവില്ലയെന്നാൽ
നരൻ ജഗത്തിൽ പശുതുല്യനത്രേ.
സത്തുക്കളായവരൊടൊത്തു വസിച്ചുവെന്നാ-
ലെത്തുന്നു മാന്യത പരം മലിനാശയര്ക്കും;
നൽത്തേൻതൊഴുംമൊഴികൾതൻമിഴിയോടു ചേര്ന്നാ
ലുത്തുംഗമഞ്ജിമ മഷിക്കുമുദിക്കുമല്ലോ.
കലാരത്നം ഗാനം ഗഗനതലരത്നം ദിനകരൻ
സഭാരത്നം വിദ്വാൻ ശ്രവണപുടരത്നം ഹരികഥാ
നിശാരത്നം ചന്ദ്രൻ ശയനതലരത്നം ശശിമുഖീ
മഹീരത്നം ശ്രീമാൻ സകലകുലരത്നം സുതനയൻ,
നഭോരത്നം സൂര്യൻ നളിനവനരത്നം മധുകരം
വചോരത്നം സത്യം വരവിഭവരത്നം വിതരണം
മനോരത്നം പ്രേമം മധുസമയരത്നം മലർശരൻ
സഭാരത്നം സൂക്തം സകലജനരത്നം വിനയവും
ഉണ്ടായിത്താമ്രകാരാ,ദ്രജകവസതിയിൽ
പുക്കും പൌരാണികൌഘം
കൊണ്ടാടി, ക്കണ്ടു കായസ്ഥരെ, നുണയരെയെ-
ല്ലാം പുണർന്ന,ക്കുവീന്ദ്രാൻ
വേണ്ടുംവണ്ണം വണങ്ങി,ഗ്ഗണികകളൊടു ന-
ന്നായിണങ്ങീട്ടു, വാസം
പൂണ്ടേറ്റം വാണിജന്മാരൊടു, കളവു സുഖി-
ക്കുന്നു തട്ടാന്റെ വീട്ടിൽ.
നീലാംഭോജാക്ഷിമാർതൻനിരുപമസുഷമാ-
പൂരിതാപാംഗകേളീ-
ജാലാംഭോരാശിയിൽ പെട്ടുഴലുമവനു വ-
ന്നെത്തിടും കീര്‍ത്തിദോഷം;
പാലാഴിക്കുട്ടിയെന്നപ്പുകൾ പെരുകിന പൂ-
ന്തിങ്കളും സ്വാഹയാൾതൻ-
ലീലാലോലത്വമാർന്നിട്ടൊടുവിലവമതി-
ത്തിങ്ങലാൽ മങ്ങിയല്ലോ.
ഈടേറും ഗുണമുള്ളവര്ക്കു ഗുണഹീ-
നത്വം വിരോധത്തിനാൽ
പാടേ ശത്രു വരുത്തുകിൽ പുനരതു-
ണ്ടാക്കുന്നിതന്യം ഗുണം;
കേടേറ്റം ശശി നൽകിയുള്ളൊരു സരോ-
ജാതങ്ങൾ നാരീകുച-
ത്തോടേല്ക്കുന്ന മനോജ്ഞകാന്തിവിഭവം
ചിക്കെന്നു കൈക്കൊണ്ടുതേ.
മൂഢന്മാർ ദോഷമെല്ലാം ഗുണമിതി, ഗുണമ-
ദ്ദോഷമെന്നും വിചാരി-
ച്ചീടുമ്പോളാര്ത്തുകണ്ടാലതിനൊരു ശരണം
കേവലം പണ്ഡിതന്മാർ;
ഈടേറുന്നോരതിൻനേരിവർ ബത! വിവരി-
ക്കുന്നതില്ലെന്നുവന്നാൽ
പാടേ കൈ മൌലിയിൽ ചേര്ത്തിഹഗുണമതിയായ്
രോദനം ചെയ്തിടട്ടേ.
പൂവേറീടും മരത്തിൽ കയറിടുമതുപോൽ
സാരവൃക്ഷം മുറിക്കും
കാര്‍വേണീ മൌലിമാരെപ്പുണരു മുദകമു-
ള്ളോരു ദേശം കുഴിക്കും
താവും ദ്രവ്യം കലര്ന്നോനൊടു ധനരഹിതൻ
ബന്ധുവും യാചനത്തെ-
ച്ചെയ്വൂ; ലോകത്തിൽ നന്നാണഗുണത; ഗുണമു-
ണ്ടാകിലാപത്തു തന്നെ.
ഈയൂഴിക്കതിയായ കാന്തിയുളവാ-
ക്കീടുന്ന വാർതിങ്കൾതൻ-
പീയൂഷപ്രഭയസ്തമിക്കുവതിനായ്
ജാരൻ കൊതിക്കുന്നപോൽ
പൊയ്യല്ലിങ്ങു ഖലന്നു സജ്ജനമതിൽ
സൽകീർത്തിവിധ്വംസനം
ചെയ്യാനാ'യിടയായിടേണമുടനെ-
ന്നുൾത്താരിലത്യാഗ്രഹം.'
തൈക്കൊങ്കത്തടമൊന്നമര്ത്തിയതിൽ നി-
ന്നോലുന്ന പാലത്രയും
വായ്ക്കൊണ്ടങ്ങു നിറച്ചു ഫൂൽകൃതിയൊടേ
തുപ്പിക്കളിച്ചങ്ങനെ
തായ്ക്കുള്ളോരു മുഖത്തിൽ നോക്കി വിഹസി-
ച്ചീടുന്ന നല്ലോമന-
ക്കൈക്കുഞ്ഞായ് വിലസുന്ന തൻതനയനെ-
ക്കാണുന്നവൻ പുണ്യവാൻ.
മുല്ലപ്പൂമൊട്ടു പോലുള്ളമലരുചി വിള-
ങ്ങുന്ന സൌന്ദര്യമേറും
പല്ലല്പം കാട്ടിയൊട്ടൊട്ടെഴുമതിമധുരം
പുഞ്ചിരിക്കൊഞ്ചലോടെ
ചൊല്ലപ്പോകാത കൌതൂഹലഭരമരുളും
കൊഞ്ഞയോതുന്ന കുഞ്ഞിൻ-
ചെല്ലപ്പൂമേനി പുൽകുന്നിതു രസമൊടലം
വണ്ണരാം പുണ്യവാന്മാർ.
കൊള്ളാം ദാരിദ്ര്യവാനെങ്കിലുമഖിലകലാ-
നൈപുണം ചേര്‍ന്ന വിദ്വാൻ;
കൊള്ളാം രത്നങ്ങൾ പൊന്നും പണവുമധികമു-
ണ്ടെങ്കിലും മൂഢനായോൻ,
കൊള്ളാതുള്ളോരു ജീര്ണ്ണാംശുകമണിയുകിലും
ചാരുവാം നേത്രമുള്ളോൾ
കൊള്ളാം, നൽസ്വര്ണ്ണഭൂഷാനിരയണികിലുമി-
ങ്ങന്ധയാൾ കാന്തയാമോ?
തൽക്കാലം പരമം സുഖം പലവിധം
നൽകീടിലും വേശ്യപോൽ
പിൽക്കാലത്തുതകുന്ന നല്പരിചയം
കൈക്കൊണ്ടിടാ ഭാര്‍ഗ്ഗവി;
എക്കാലത്തുമൊരേവിധം കുലവധൂ-
തുല്യം ദൃഢപ്രേമമോ-
ടുൾക്കാമ്പിന്നു സുഖം വളർത്തിടുവത-
ച്ചൊൽക്കൊണ്ട വാഗ്ദേവിതാൻ.
എന്നിൽ ചെയ്തൊരു നിന്ദ കൊണ്ടിഹജനം
നന്ദിച്ചിടുന്നാകിലോ
നന്നേ! ശോഭനമാമനുഗ്രഹമനാ-
യാസം ലഭിക്കുന്നു മേ;
തന്നത്താനഴൽ പെട്ടു നേടിയ ധനം
പോലും പരാരാധന-
ത്തിന്നായ് പൂരുഷർ പുണ്യമൊന്നു കരുതി-
ത്തള്ളുന്നുവല്ലോ ഭൂവി.
ഭർത്താവോടു സദാ സുഖിച്ചമരുവാൻ
സൌകര്യമുണ്ടാകയി-
ല്ലുൾത്താർ തിങ്ങിയവന്നെഴുന്ന മമത-
യ്ക്കാസ്ഥാനമാകില്ല താൻ
എത്താനും പണി യോഗ്യനാം തനയനെ-
സ്വാസ്ഥ്യം ഭവിച്ചീടുകി-
ല്ലോര്ത്താലേറ്റമസഹ്യമാണവനിയിൽ
സാപത്ന്യതാപം ദൃഢം.
ഒരേടം വീണാവാദന,മൊരിടമാഹേതി വിളി താ-
നൊരേടം ശ്രീ തിങ്ങും യുവതി, മുതുമുത്തശ്ശിയൊരിടം,
ഒരേടം വിചാന്മാർസമിതി, കുടിയന്മാർ കലഹമി-
ങ്ങൊരേടം, സംസാരം പരമമൃതമോ ഹന്ത! വിഷമോ?
ഭോഗജാലമഖിലം ക്ഷണപ്രഭ കണക്കു-
ചഞ്ചലതരം, സുഖാ-
ഭോഗമെന്നതതിലില്ല തെല്ലു, മശുചിത്വം
വാസമുടലും പരം
വേഗമിങ്ങു തുലയുന്നതാണിതി മനസ്സി-
ലോര്‍ത്തു പരകാമിനീ-
രാഗ'മെന്നതിലലിഞ്ഞിടാത്ത പുരുഷൻ
മഹാമതി മഹീതലേ.?'
മിത്രങ്ങൾക്കത്തലുണ്ടാവതു പൊഴുതു പരീ-
ഹാരമാര്ഗ്ഗം നിസര്ഗ്ഗാ-
ലെത്തും ധൈര്യേണ ചെയ്യുന്നവനിഹനിയതം
സത്തമൻ പൃത്ഥ്വിയിങ്കൽ;
മുത്തോടുൾക്കൊണ്ടപൂര്വം ഭുവനനമാ-
യബ്ലിമധ്യത്തിൽ നിന്ന-
ങ്ങെത്തിക്കത്തിജ്വലിച്ചീടിന 'കഠിനവിഷം,
ശങ്കരൻ, ശങ്കയെന്ന്യേ,'
പാരം ധീരം പരമിഹ പരിഷ്ക്കാരകാലത്തുമന്ത-
സ്സാരം ചേരാതൊരുവകജനം കാട്ടി മോദിപ്പതിന്നായ്
വാരം വാരം മൃഗബലി കഴിക്കുന്നിതിക്രൂരദുർവ്യാ-
പാരം ഘോരം "ദൂരിതമതിനായ്ത്തന്നെ സന്ദേഹമില്ല.'
പണ്ടാ മഹിപുത്രിയെ മൂഢരായോ-
രുണ്ടാക്കിയോരേഷണി കേട്ടു രാമൻ
വേണ്ടാ നമുക്കെന്നു വെടിഞ്ഞതോര്ത്താൽ
'വേണ്ടാത്തതും വേണ്ടിവരും ചിലപ്പോൾ'
നാരിതൻജാരഗര്ഭം പോൽ ശോഭിക്കില്ല സഭാന്തരേ.
ഉലൂകം പകൽ കാണ്മീല, കാകൻ കാണ്മീല രാത്രിയിൽ;
കാമാന്ധൻ പകലും രാവും കാണ്മീലത്ഭുതമെത്രയും!
ഇല്ല കാമസമം രോഗമില്ല കോപസമൻ രിപു
ഇല്ല വിദ്യാസമം മിത്രമില്ല ബോധസമാ സുഖം,
പുരുഷോത്തമനും പെൺചൊൽ കേൾക്കിലോ രൂപവഞ്ചിതൻ
പരപ്പേറുന്നവനിയിൽ സഞ്ചരിച്ചുഴലും ദൃഢാ,
നെയ്ക്കുംഭംപോലെ മയ്ക്കുണ്ണാൾ തീക്കനല്ക്കു സമൻ പുമാൻ;
തീയുംനെയ്യുമൊരേടത്തു വെയ്ക്കൊലാ ബുധനായവൻ,
ബഹു വില്ലാളിമാരുണ്ടിങ്ങൊന്നു രണ്ടാക്കുവാൻ ഭുവി;
രണ്ടൊന്നാക്കുന്നമാരൻ താൻ മഹാവില്ലാളിയത്ഭുതം.
മാനവും കാമവും തമ്മിൽ മഹാ ശത്രുക്കൾ നിര്‍ണ്ണയം;
മഹാനിൽ ജിഷ്ണുവാം മാന; മധമങ്കൽ മറിച്ചുമാം.
മദമില്ലാത്ത വിദ്വാനും ചതിയില്ലാത്ത വേശ്യയും
പരഹിംസാരഹിതനാം പ്രഭുതാനും ചുരുക്കമാം.
അന്യദാ സ്ത്രീക്കു നാണം പോൽ പുമാന്നാഭരണം ക്ഷമ;
രതിയിൻ ധാര്ഷ്ട്യമെന്നോണമപകാരേ പരാക്രമം.
മനഃകൃതം താൻ കൃതമാം ശരീരകൃതമല്ലതു്,
ഭാര്യയെപ്പുൽകിടുംപോലെ പുൽകുന്നു മകൾതന്നെയും.
യാചകൻ ലുബ്ധനും, ന്യായബോധകൻ മൂര്‍ക്കനും,
തഥാ വേശ്യയ്ക്കു പതിയും, ചന്ദ്രൻ ചോരന്നും ശത്രുവായിടും
പുരാണാന്തം ശ്മശാനാന്തം സുരതാന്തവുമിങ്ങനെ
മൂന്നിലും തോന്നിടും ബുദ്ധിയെന്നുമുള്ളോൻ വിവേകവാൻ.
പരാധീനം വൃഥാ ജന്മം, പരസ്ത്രീസുഖവും തഥാ,
വൃഥാ പരഗൃഹശ്രീയും, പുസ്തകസ്ഥിതവിദ്യയും.
പല്ലുകളിളകീടുന്നൂ
തലമുടിയെല്ലാം വെളുത്തുചമയുന്നൂ
കണ്ണുകളിരുൾ കൈക്കൊള്ളു-
ന്നെന്നാലും ധനവധൂവശം ചിത്തം
എന്നാൾ വരെയലർശരനാ-
കുന്നൊരു തീ കത്തുകില്ല ചിത്തത്തിൽ
അന്നാൾ വരെ നിലനില്ക്കും
വിദ്യ വിവേകം വിശുദ്ധി മഹിമാവും.
നിറകുളമുണ്ടെന്നാലും
കാകൻ കുംഭോദകം കുടിയ്ക്കുംപോൽ
നിജസൽഭാര്യയിരിക്കേ
നീചൻ പരനാരിയെക്കൊതിക്കുന്നു.
പികവാണികളാം ദുര്‍ഗ്ഗ-
പ്രകരം മധ്യത്തിലില്ലയെന്നാകിൽ
ലഘുവാം നിന്റെ വഴിയ്ക്കി-
ല്ലകലം സംസാര! തെല്ലുമെന്നറിക;
വേശ്യാധരമധുവിങ്കൽ നി-
വേശിപ്പിച്ചീടൊലാ മനസ്സിനെ നീ
സ്മരനാകുന്ന പുളിന്ദൻ
വെച്ചൊരു വിഷമാണിരിപ്പതതിലറിക.
രിപുവൊടു സമമാകും യത്നമാണുറ്റമിത്രം;
മടിയതു രിപുവത്രേ മിത്രമായ്തോന്നിയാലും;
വിഷസമമതിഖേദം നൽകിടും വിദ്യ പാര്‍ത്താ-
ലമൃത; മമൃതിനൊക്കും നാരിയാളോ വിഷംതാൻ..
വയസ്സു് പോയീടുകിലെന്തു കാമം?
ധനങ്ങൾ തീര്ന്നീടുകിലെന്തു ഭൃത്യൻ?
ജലം നശിച്ചീടുകിലെന്തു പൊയ്ക?
തത്ത്വം ഗ്രഹിച്ചീടുകിലെന്തു, ദുഃഖം?
ഗോരസഹീനം ഭോജനമരസം;
ഗോരസഹീനൻ കര്ഷകനരസൻ;
ഗോരസഹീനാ കാമിനിയരസാ;
ഗോരസഹീനൻ പണ്ഡിതനരസൻ..
സ്ത്രീയും ധനം പുസ്തകവും പരങ്കൽ
പോയാൽ നശിച്ചീടുമതല്ലയെങ്കിൽ
പ്രത്യാഗമിച്ചീടുമശുദ്ധയായും
പലപ്പൊഴായും പരിജീര്ണ്ണമായും.
കേൾക്കുന്നവന്നറിവു ലേശവുമില്ലയെന്നാൽ
വാക്കുന്നതൻ പറകിലും വിലസുന്നതില്ല;
വേൾക്കുന്നവന്നു നഹി കണ്ണിണയെങ്കിൽ മങ്ക-
യാൾക്കുള്ള രാഗമിളിതം ലളിതം നിരര്‍ത്ഥം..
ഭുജിച്ചിടാതൊട്ടുമനാരതം സം-
ഗ്രഹിച്ചുവെയ്ക്കുന്ന നരന്റെ വിത്തം
തനിച്ചു താൻ കന്യക പോൽ പരന്നായ്
നിനയ്ക്ക, ഗേഹത്തിലിരുന്നിടുന്നു.
എല്ലാഗുണങ്ങളുമിണങ്ങി മഹിക്കു പാരം
ചൊല്ലാര്ന്നൊരാഭരണമാകിന മര്ത്ത്യരത്നം
നല്ലാദരേണ വിരചിച്ചതു സത്വരം താ-
നില്ലാതെയാക്കുമജനോര്ക്കിലതീവ മൂഖൻ.
ചിന്നും തിളയ്പൊടു വെളുത്ത ശിരസ്സിലേറ്റം
കുന്നിച്ച നിന്ദ കലരുന്നൊരിളംമനസ്സിൽ
ഇന്നല്ലയെങ്കിലിഹ നാളെ നമുക്കു മേവം
വന്നീടുമെന്നൊരു വിചാരമശേഷമില്ല.'
കല്ലിന്നു രത്നമിതി നാമമഹോ! ജനങ്ങൾ
ചൊല്ലുന്നതോര്ക്കിൽ വെറുതേ, യതിനില്ല വാദം;
ഉല്ലാസധാടി ഹൃദയേ സതതം വളർത്തും
നല്ലോരു കാവ്യനിര താനിഹ രത്നജാലം,
ശരീരരക്ഷാപരനെകൃതാന്തനും
ധനൌഘരക്ഷാപരനെദ്ധരിത്രിയും
പരം ഹസിക്കുന്നിതു പുത്രലാളനാ-
പരൻ സ്വഭർത്താവിനെ വേശ്യയെന്നപോൽ,
ആഹാരനിദ്രാഭയമൈഥുനങ്ങൾ
പശുക്കളും പാര്ക്കുകിലാചരിപ്പൂ;
വിശിഷ്ടമായോരറിവില്ലയെന്നാൽ
നരൻ ജഗത്തിൽ പശുതുല്യനത്രേ.
സത്തുക്കളായവരൊടൊത്തു വസിച്ചുവെന്നാ-
ലെത്തുന്നു മാന്യത പരം മലിനാശയര്ക്കും;
നൽത്തേൻതൊഴുംമൊഴികൾതൻമിഴിയോടു ചേര്ന്നാ
ലുത്തുംഗമഞ്ജിമ മഷിക്കുമുദിക്കുമല്ലോ.
കലാരത്നം ഗാനം ഗഗനതലരത്നം ദിനകരൻ
സഭാരത്നം വിദ്വാൻ ശ്രവണപുടരത്നം ഹരികഥാ
നിശാരത്നം ചന്ദ്രൻ ശയനതലരത്നം ശശിമുഖീ
മഹീരത്നം ശ്രീമാൻ സകലകുലരത്നം സുതനയൻ,
നഭോരത്നം സൂര്യൻ നളിനവനരത്നം മധുകരം
വചോരത്നം സത്യം വരവിഭവരത്നം വിതരണം
മനോരത്നം പ്രേമം മധുസമയരത്നം മലർശരൻ
സഭാരത്നം സൂക്തം സകലജനരത്നം വിനയവും
ഉണ്ടായിത്താമ്രകാരാ,ദ്രജകവസതിയിൽ
പുക്കും പൌരാണികൌഘം
കൊണ്ടാടി, ക്കണ്ടു കായസ്ഥരെ, നുണയരെയെ-
ല്ലാം പുണർന്ന,ക്കുവീന്ദ്രാൻ
വേണ്ടുംവണ്ണം വണങ്ങി,ഗ്ഗണികകളൊടു ന-
ന്നായിണങ്ങീട്ടു, വാസം
പൂണ്ടേറ്റം വാണിജന്മാരൊടു, കളവു സുഖി-
ക്കുന്നു തട്ടാന്റെ വീട്ടിൽ.
നീലാംഭോജാക്ഷിമാർതൻനിരുപമസുഷമാ-
പൂരിതാപാംഗകേളീ-
ജാലാംഭോരാശിയിൽ പെട്ടുഴലുമവനു വ-
ന്നെത്തിടും കീര്‍ത്തിദോഷം;
പാലാഴിക്കുട്ടിയെന്നപ്പുകൾ പെരുകിന പൂ-
ന്തിങ്കളും സ്വാഹയാൾതൻ-
ലീലാലോലത്വമാർന്നിട്ടൊടുവിലവമതി-
ത്തിങ്ങലാൽ മങ്ങിയല്ലോ.
ഈടേറും ഗുണമുള്ളവര്ക്കു ഗുണഹീ-
നത്വം വിരോധത്തിനാൽ
പാടേ ശത്രു വരുത്തുകിൽ പുനരതു-
ണ്ടാക്കുന്നിതന്യം ഗുണം;
കേടേറ്റം ശശി നൽകിയുള്ളൊരു സരോ-
ജാതങ്ങൾ നാരീകുച-
ത്തോടേല്ക്കുന്ന മനോജ്ഞകാന്തിവിഭവം
ചിക്കെന്നു കൈക്കൊണ്ടുതേ.
മൂഢന്മാർ ദോഷമെല്ലാം ഗുണമിതി, ഗുണമ-
ദ്ദോഷമെന്നും വിചാരി-
ച്ചീടുമ്പോളാര്ത്തുകണ്ടാലതിനൊരു ശരണം
കേവലം പണ്ഡിതന്മാർ;
ഈടേറുന്നോരതിൻനേരിവർ ബത! വിവരി-
ക്കുന്നതില്ലെന്നുവന്നാൽ
പാടേ കൈ മൌലിയിൽ ചേര്ത്തിഹഗുണമതിയായ്
രോദനം ചെയ്തിടട്ടേ.
പൂവേറീടും മരത്തിൽ കയറിടുമതുപോൽ
സാരവൃക്ഷം മുറിക്കും
കാര്‍വേണീ മൌലിമാരെപ്പുണരു മുദകമു-
ള്ളോരു ദേശം കുഴിക്കും
താവും ദ്രവ്യം കലര്ന്നോനൊടു ധനരഹിതൻ
ബന്ധുവും യാചനത്തെ-
ച്ചെയ്വൂ; ലോകത്തിൽ നന്നാണഗുണത; ഗുണമു-
ണ്ടാകിലാപത്തു തന്നെ.
ഈയൂഴിക്കതിയായ കാന്തിയുളവാ-
ക്കീടുന്ന വാർതിങ്കൾതൻ-
പീയൂഷപ്രഭയസ്തമിക്കുവതിനായ്
ജാരൻ കൊതിക്കുന്നപോൽ
പൊയ്യല്ലിങ്ങു ഖലന്നു സജ്ജനമതിൽ
സൽകീർത്തിവിധ്വംസനം
ചെയ്യാനാ'യിടയായിടേണമുടനെ-
ന്നുൾത്താരിലത്യാഗ്രഹം.'
തൈക്കൊങ്കത്തടമൊന്നമര്ത്തിയതിൽ നി-
ന്നോലുന്ന പാലത്രയും
വായ്ക്കൊണ്ടങ്ങു നിറച്ചു ഫൂൽകൃതിയൊടേ
തുപ്പിക്കളിച്ചങ്ങനെ
തായ്ക്കുള്ളോരു മുഖത്തിൽ നോക്കി വിഹസി-
ച്ചീടുന്ന നല്ലോമന-
ക്കൈക്കുഞ്ഞായ് വിലസുന്ന തൻതനയനെ-
ക്കാണുന്നവൻ പുണ്യവാൻ.
മുല്ലപ്പൂമൊട്ടു പോലുള്ളമലരുചി വിള-
ങ്ങുന്ന സൌന്ദര്യമേറും
പല്ലല്പം കാട്ടിയൊട്ടൊട്ടെഴുമതിമധുരം
പുഞ്ചിരിക്കൊഞ്ചലോടെ
ചൊല്ലപ്പോകാത കൌതൂഹലഭരമരുളും
കൊഞ്ഞയോതുന്ന കുഞ്ഞിൻ-
ചെല്ലപ്പൂമേനി പുൽകുന്നിതു രസമൊടലം
വണ്ണരാം പുണ്യവാന്മാർ.
കൊള്ളാം ദാരിദ്ര്യവാനെങ്കിലുമഖിലകലാ-
നൈപുണം ചേര്‍ന്ന വിദ്വാൻ;
കൊള്ളാം രത്നങ്ങൾ പൊന്നും പണവുമധികമു-
ണ്ടെങ്കിലും മൂഢനായോൻ,
കൊള്ളാതുള്ളോരു ജീര്ണ്ണാംശുകമണിയുകിലും
ചാരുവാം നേത്രമുള്ളോൾ
കൊള്ളാം, നൽസ്വര്ണ്ണഭൂഷാനിരയണികിലുമി-
ങ്ങന്ധയാൾ കാന്തയാമോ?
തൽക്കാലം പരമം സുഖം പലവിധം
നൽകീടിലും വേശ്യപോൽ
പിൽക്കാലത്തുതകുന്ന നല്പരിചയം
കൈക്കൊണ്ടിടാ ഭാര്‍ഗ്ഗവി;
എക്കാലത്തുമൊരേവിധം കുലവധൂ-
തുല്യം ദൃഢപ്രേമമോ-
ടുൾക്കാമ്പിന്നു സുഖം വളർത്തിടുവത-
ച്ചൊൽക്കൊണ്ട വാഗ്ദേവിതാൻ.
എന്നിൽ ചെയ്തൊരു നിന്ദ കൊണ്ടിഹജനം
നന്ദിച്ചിടുന്നാകിലോ
നന്നേ! ശോഭനമാമനുഗ്രഹമനാ-
യാസം ലഭിക്കുന്നു മേ;
തന്നത്താനഴൽ പെട്ടു നേടിയ ധനം
പോലും പരാരാധന-
ത്തിന്നായ് പൂരുഷർ പുണ്യമൊന്നു കരുതി-
ത്തള്ളുന്നുവല്ലോ ഭൂവി.
ഭർത്താവോടു സദാ സുഖിച്ചമരുവാൻ
സൌകര്യമുണ്ടാകയി-
ല്ലുൾത്താർ തിങ്ങിയവന്നെഴുന്ന മമത-
യ്ക്കാസ്ഥാനമാകില്ല താൻ
എത്താനും പണി യോഗ്യനാം തനയനെ-
സ്വാസ്ഥ്യം ഭവിച്ചീടുകി-
ല്ലോര്ത്താലേറ്റമസഹ്യമാണവനിയിൽ
സാപത്ന്യതാപം ദൃഢം.
ഒരേടം വീണാവാദന,മൊരിടമാഹേതി വിളി താ-
നൊരേടം ശ്രീ തിങ്ങും യുവതി, മുതുമുത്തശ്ശിയൊരിടം,
ഒരേടം വിചാന്മാർസമിതി, കുടിയന്മാർ കലഹമി-
ങ്ങൊരേടം, സംസാരം പരമമൃതമോ ഹന്ത! വിഷമോ?
ഭോഗജാലമഖിലം ക്ഷണപ്രഭ കണക്കു-
ചഞ്ചലതരം, സുഖാ-
ഭോഗമെന്നതതിലില്ല തെല്ലു, മശുചിത്വം
വാസമുടലും പരം
വേഗമിങ്ങു തുലയുന്നതാണിതി മനസ്സി-
ലോര്‍ത്തു പരകാമിനീ-
രാഗ'മെന്നതിലലിഞ്ഞിടാത്ത പുരുഷൻ
മഹാമതി മഹീതലേ.?'
മിത്രങ്ങൾക്കത്തലുണ്ടാവതു പൊഴുതു പരീ-
ഹാരമാര്ഗ്ഗം നിസര്ഗ്ഗാ-
ലെത്തും ധൈര്യേണ ചെയ്യുന്നവനിഹനിയതം
സത്തമൻ പൃത്ഥ്വിയിങ്കൽ;
മുത്തോടുൾക്കൊണ്ടപൂര്വം ഭുവനനമാ-
യബ്ലിമധ്യത്തിൽ നിന്ന-
ങ്ങെത്തിക്കത്തിജ്വലിച്ചീടിന 'കഠിനവിഷം,
ശങ്കരൻ, ശങ്കയെന്ന്യേ,'
പാരം ധീരം പരമിഹ പരിഷ്ക്കാരകാലത്തുമന്ത-
സ്സാരം ചേരാതൊരുവകജനം കാട്ടി മോദിപ്പതിന്നായ്
വാരം വാരം മൃഗബലി കഴിക്കുന്നിതിക്രൂരദുർവ്യാ-
പാരം ഘോരം "ദൂരിതമതിനായ്ത്തന്നെ സന്ദേഹമില്ല.'
പണ്ടാ മഹിപുത്രിയെ മൂഢരായോ-
രുണ്ടാക്കിയോരേഷണി കേട്ടു രാമൻ
വേണ്ടാ നമുക്കെന്നു വെടിഞ്ഞതോര്ത്താൽ
'വേണ്ടാത്തതും വേണ്ടിവരും ചിലപ്പോൾ'