ഒരു സ്നേഹിതന്റെ അപേക്ഷയാൽ എഴുതിയത്
ഹാ! കഷ്ടമെൻജനകനാകിയ ചന്തുമേനോ-
നാകും മഹാരസികലോകകുലാവതംസം
ശോകത്തിലെന്നെയിഹ നിഷ്കൃപമായ് വെടിഞ്ഞു
നാകത്തിലങ്ങു സഹസാ ബത! പോയിതല്ലോ.
എന്നച്ഛനെന്നെ വഴിപോലെ വളര്‍ത്തി മെന്മേൽ
തന്നിച്ഛപോൽ മഹിമ ചേര്‍പ്പതു കാണ്മതിന്നായ്
കുന്നിച്ച കൌതുകമിയന്നു വസിച്ചിരുന്നോ-
രൊന്നിച്ചു കേഴുവതിനിന്നിടയായിതല്ലോ.
ഉണ്ടിങ്ങെനിക്കരിയ പൂര്വജയായ് ഗുണൌഘം
കൊണ്ടെങ്ങുമുന്നതി കലര്ന്നിടു'മിന്ദുഃലേഖാ'
വണ്ടാർ തൊഴും കുഴലിമാർ കുലമൌലിയാമ-
ത്തണ്ടാർ ദളാക്ഷിയുടെ വൈഭവമെന്തു ചൊൽവൂ?
നന്നായ് വളര്‍ത്തിയവളെ ഗുണപൂര്ണ്ണനായി
മിന്നുന്ന കാന്തനൊടു താതനണച്ചുവല്ലോ;
എന്നാലിവണ്ണമതികഷ്ടമനാഥയായോ-
രെന്നാര്ത്തിതീത്തിഹ പുലര്ത്തുവതാരിദാനീം?
എൻകാര്യമേതു വിധമാണിനി വേണ്ടതെന്നു
ശങ്കാവിഹിനമരുളാനിട നൽകിടാതെ
ഹുങ്കാരിയായ് ജനകനെസ്സഹസാ നയിച്ച
വൻകാലനുള്ളൊരവിവേകമതെന്തു ചൊൽവൂ?
ഞാനെന്തിനിങ്ങിനെ കരഞ്ഞുഴലുന്നു? പാര്‍ത്താൽ
നൂനം തിരിച്ചുവരികില്ലിനിയെന്റെ താതൻ;
മാനം തികഞ്ഞ ജനകപ്രിയമിത്രമായോ-
രാനന്ദവൃത്തിയധുനാ വിലസുന്നുവല്ലോ.
എൻതാതനോടരിയ കേരളവര്മ്മഭൂപ-
ചിന്താമണിക്കു ചെറുതല്ല മമത്വമോര്ത്താൽ
എന്താപഭാരമകലാനവിടേയ്ക്കുമുള്ളിൽ
ചിന്താലവം വരണമെന്നതിനില്ല വാദം.
ആരാണു യോഗ്യതമനെന്നെ വളര്‍ത്തി
മേലിൽ നേരായ് നടത്തുവതിനെന്നവിടുന്നുതന്നെ
പാരാതെയോര്ത്തു മമ സങ്കടമാശു തീര്പ്പാ-
നാരാലണഞ്ഞു ചരണങ്ങൾ വണങ്ങിടുന്നേൻ.
ഹാ! കഷ്ടമെൻജനകനാകിയ ചന്തുമേനോ-
നാകും മഹാരസികലോകകുലാവതംസം
ശോകത്തിലെന്നെയിഹ നിഷ്കൃപമായ് വെടിഞ്ഞു
നാകത്തിലങ്ങു സഹസാ ബത! പോയിതല്ലോ.
എന്നച്ഛനെന്നെ വഴിപോലെ വളര്‍ത്തി മെന്മേൽ
തന്നിച്ഛപോൽ മഹിമ ചേര്‍പ്പതു കാണ്മതിന്നായ്
കുന്നിച്ച കൌതുകമിയന്നു വസിച്ചിരുന്നോ-
രൊന്നിച്ചു കേഴുവതിനിന്നിടയായിതല്ലോ.
ഉണ്ടിങ്ങെനിക്കരിയ പൂര്വജയായ് ഗുണൌഘം
കൊണ്ടെങ്ങുമുന്നതി കലര്ന്നിടു'മിന്ദുഃലേഖാ'
വണ്ടാർ തൊഴും കുഴലിമാർ കുലമൌലിയാമ-
ത്തണ്ടാർ ദളാക്ഷിയുടെ വൈഭവമെന്തു ചൊൽവൂ?
നന്നായ് വളര്‍ത്തിയവളെ ഗുണപൂര്ണ്ണനായി
മിന്നുന്ന കാന്തനൊടു താതനണച്ചുവല്ലോ;
എന്നാലിവണ്ണമതികഷ്ടമനാഥയായോ-
രെന്നാര്ത്തിതീത്തിഹ പുലര്ത്തുവതാരിദാനീം?
എൻകാര്യമേതു വിധമാണിനി വേണ്ടതെന്നു
ശങ്കാവിഹിനമരുളാനിട നൽകിടാതെ
ഹുങ്കാരിയായ് ജനകനെസ്സഹസാ നയിച്ച
വൻകാലനുള്ളൊരവിവേകമതെന്തു ചൊൽവൂ?
ഞാനെന്തിനിങ്ങിനെ കരഞ്ഞുഴലുന്നു? പാര്‍ത്താൽ
നൂനം തിരിച്ചുവരികില്ലിനിയെന്റെ താതൻ;
മാനം തികഞ്ഞ ജനകപ്രിയമിത്രമായോ-
രാനന്ദവൃത്തിയധുനാ വിലസുന്നുവല്ലോ.
എൻതാതനോടരിയ കേരളവര്മ്മഭൂപ-
ചിന്താമണിക്കു ചെറുതല്ല മമത്വമോര്ത്താൽ
എന്താപഭാരമകലാനവിടേയ്ക്കുമുള്ളിൽ
ചിന്താലവം വരണമെന്നതിനില്ല വാദം.
ആരാണു യോഗ്യതമനെന്നെ വളര്‍ത്തി
മേലിൽ നേരായ് നടത്തുവതിനെന്നവിടുന്നുതന്നെ
പാരാതെയോര്ത്തു മമ സങ്കടമാശു തീര്പ്പാ-
നാരാലണഞ്ഞു ചരണങ്ങൾ വണങ്ങിടുന്നേൻ.