നാനാസുഖാനുഭവസാധനപൂര്ത്തിയോട-
ന്യൂനാധികാരബലമാര്ന്നമരും നൃപന്നും
പാനാശനാശ കവരും രുജയിങ്കൽ വൈദ്യൻ-
താനാണൊരാശ്രയമനാമയമേകുവാനായ്.
ഞാനാശ്രയിച്ചിടുകയില്ലെവനേയുമേവം
മാനാതിരേകമിയലും നരനും ഗദത്താൽ
നാനാവിധാര്ത്തി വളരും ദശയിങ്കൽ വൈദ്യൻ-
താനാണു സൌഖ്യമരുളുന്ന മഹാമനസ്കൻ.
അത്യന്തവേദനയെഴുന്ന മഹാഗദത്താൽ
നിത്യന്തളര്ന്നവശനായ് വലയുന്നവന്നും
കൃത്യന്തരത്തിലറിയുന്ന ഭിഷക്കണഞ്ഞാൽ
സത്യന്തദൈവ ഹൃദയം ശിശിരീഭവിക്കും.
ധാരാളമുണ്ടു പല പീഡക,ളില്ല ബോധം,
ചേരാ മരുന്നു, പറയുന്നു പരം പ്രലാപം,
പോരാ, മുര്തിന്നു മൃതിലക്ഷണ,മീ വിപത്തി-
ലാരാണു ധൈര്യമരുളുന്നതു വൈദ്യനെന്നോ?
ധര്‍മ്മം നടത്തണമതേ പുരുഷാര്ത്ഥമോര്ത്താൽ
ധര്മ്മത്തിനുള്ളരിയ സാധനമാണു ദേഹം
ശര്‍മ്മം വിടാതെയതിനെപ്പരിരക്ഷചെയ്യും
കര്‍മ്മം കലര്‍ന്നൊരു ഭിഷഗ്വരനെത്ര മാന്യൻ
ന്യൂനാധികാരബലമാര്ന്നമരും നൃപന്നും
പാനാശനാശ കവരും രുജയിങ്കൽ വൈദ്യൻ-
താനാണൊരാശ്രയമനാമയമേകുവാനായ്.
ഞാനാശ്രയിച്ചിടുകയില്ലെവനേയുമേവം
മാനാതിരേകമിയലും നരനും ഗദത്താൽ
നാനാവിധാര്ത്തി വളരും ദശയിങ്കൽ വൈദ്യൻ-
താനാണു സൌഖ്യമരുളുന്ന മഹാമനസ്കൻ.
അത്യന്തവേദനയെഴുന്ന മഹാഗദത്താൽ
നിത്യന്തളര്ന്നവശനായ് വലയുന്നവന്നും
കൃത്യന്തരത്തിലറിയുന്ന ഭിഷക്കണഞ്ഞാൽ
സത്യന്തദൈവ ഹൃദയം ശിശിരീഭവിക്കും.
ധാരാളമുണ്ടു പല പീഡക,ളില്ല ബോധം,
ചേരാ മരുന്നു, പറയുന്നു പരം പ്രലാപം,
പോരാ, മുര്തിന്നു മൃതിലക്ഷണ,മീ വിപത്തി-
ലാരാണു ധൈര്യമരുളുന്നതു വൈദ്യനെന്നോ?
ധര്‍മ്മം നടത്തണമതേ പുരുഷാര്ത്ഥമോര്ത്താൽ
ധര്മ്മത്തിനുള്ളരിയ സാധനമാണു ദേഹം
ശര്‍മ്മം വിടാതെയതിനെപ്പരിരക്ഷചെയ്യും
കര്‍മ്മം കലര്‍ന്നൊരു ഭിഷഗ്വരനെത്ര മാന്യൻ