കൊല്ലം താനെഴുപത്തൊടഞ്ചിൽ മകരേ
ഷഡ്വിംശമാം നാളതിൽ
ചെല്ലും രാത്രിയിലത്ര മൂന്നുമണിയാ-
യീടുന്ന നേരം പരം
എല്ലാവർക്കുമനല്പവിസ്മയമുദി-
പ്പിച്ചീടുമാറെത്രയും
ചൊല്ലാളുന്നൊരു മേദിനീചലനമി-
ങ്ങുണ്ടായി വിസ്പഷ്ടമായ്.
കിടക്കും പല്യങ്കം കിടുകിടരവത്തോടുമിളകി-
ത്തിടുക്കെന്നാടുമ്പോൾ സുഖതരസുഷുപ്തിക്കു സഹസാ
മുടക്കും ചേര്ന്നിട്ടിങ്ങഖിലരുമിതെന്തെന്നിളകിനാ-
ടടക്കം സംഭ്രാന്തസ്ഥിതിയിൽ വിഷമിച്ചാർ പലതരം.
ഓരോ കാരണമൊത്തപോലഖിലരും
സംഭാവനം ചെയ്തുകൊ-
ണ്ടോരോ വൃത്തികൾ ചെയ്തു വാസ്തവമറി-
ഞ്ഞീടാതെനാടൊക്കവേ;
നേരംപോക്കുകളിപ്രകാരമൊരുപോ-
ലെങ്ങും നടക്കുംവിധം
നേരേ നാലുമിനിറ്റൊളം ധരിണിയി-
ങ്ങേവം ചലിച്ചീടിനാൾ
ഷഡ്വിംശമാം നാളതിൽ
ചെല്ലും രാത്രിയിലത്ര മൂന്നുമണിയാ-
യീടുന്ന നേരം പരം
എല്ലാവർക്കുമനല്പവിസ്മയമുദി-
പ്പിച്ചീടുമാറെത്രയും
ചൊല്ലാളുന്നൊരു മേദിനീചലനമി-
ങ്ങുണ്ടായി വിസ്പഷ്ടമായ്.
കിടക്കും പല്യങ്കം കിടുകിടരവത്തോടുമിളകി-
ത്തിടുക്കെന്നാടുമ്പോൾ സുഖതരസുഷുപ്തിക്കു സഹസാ
മുടക്കും ചേര്ന്നിട്ടിങ്ങഖിലരുമിതെന്തെന്നിളകിനാ-
ടടക്കം സംഭ്രാന്തസ്ഥിതിയിൽ വിഷമിച്ചാർ പലതരം.
ഓരോ കാരണമൊത്തപോലഖിലരും
സംഭാവനം ചെയ്തുകൊ-
ണ്ടോരോ വൃത്തികൾ ചെയ്തു വാസ്തവമറി-
ഞ്ഞീടാതെനാടൊക്കവേ;
നേരംപോക്കുകളിപ്രകാരമൊരുപോ-
ലെങ്ങും നടക്കുംവിധം
നേരേ നാലുമിനിറ്റൊളം ധരിണിയി-
ങ്ങേവം ചലിച്ചീടിനാൾ