പിച്ചകമലരേ! നിന്നുടെ
മെച്ചമെഴും ഗുണഗണം നിനച്ചീടിൽ
സച്ചരിതം പലതുമറി-
ഞ്ഞുച്ചതരാനന്ദമാര്ന്നിടാമാക്കും.
മണമെന്നുള്ളൊരു നിന്നുടെ
ഗുണമൊന്നോര്ത്തീടിൽ നിൻസമീപത്തിൽ
ഇണയായണയാനിന്നലർ-
ഗണമതിലേതാണു ശക്തമിഹ ഭുവനേ?
ജാതിയിലൊന്നാമതു താ-
നോതിടുവാനുള്ള മഹിമയാൽ നൂനം
ജാതിയിതെന്നു ജഗത്തിൽ
ഖ്യാതി വഹിക്കുന്നു നീ മനോജ്ഞതനോ!
മലർനിര തിങ്ങി വിളങ്ങും
പല പല വല്ലികൾ കലര്‍ന്ന പൂങ്കാവും
മാലതി! നീയൊന്നില്ലെ-
ന്നാലതിശോച്യം; വിവാദമില്ലേതും
പരിചേറീടും നിന്നുടെ
പരമാണു ഗണത്തിനന്തിനേരത്തിൽ
പരമാനന്ദ മാമി-
പരിമളമെവിടന്നു വന്നുചേരുന്നു?
സത്തുകൾ ശിരസാ പാരം
മുത്തു കലര്ന്നാദരിച്ചിടുന്നവരിൽ
സഹജം മാര്ദ്ദവഗുണമെ-
നിഹ നിന്നുടെ മേനി കൊണ്ടറിഞ്ഞിടാം.
ഒരുമ്പോളതിസുഭഗം
താരുണ്യം ക്ഷണികമാണതിൽ ഗര്‍വം
ചേരുകയില്ലെന്നതു നിൻ-
ചാരുശരീരം വിളിച്ചുചൊല്ലുന്നു.
ഉണ്മ നിനച്ചാൽ നിന്നുടെ
വെണ്മയുമിഹ സത്തുകൾക്കു സഹജം താൻ;
ദുര്മ്മതികളിലൊരുനാളും
നിര്‍മ്മലഭാവം ഭവിക്കയില്ലല്ലോ.
ഉഗ്രതയൊടു ചില മലർനിര-
യഗ്രസരത്വം നടിച്ചു ഞെളിയുകിലും
വിഗ്രേതരരായവർ നി-
ന്നഗ്രേസരഭാവമറിയുമെന്നോര്ക്ക.
മെച്ചമെഴും ഗുണഗണം നിനച്ചീടിൽ
സച്ചരിതം പലതുമറി-
ഞ്ഞുച്ചതരാനന്ദമാര്ന്നിടാമാക്കും.
മണമെന്നുള്ളൊരു നിന്നുടെ
ഗുണമൊന്നോര്ത്തീടിൽ നിൻസമീപത്തിൽ
ഇണയായണയാനിന്നലർ-
ഗണമതിലേതാണു ശക്തമിഹ ഭുവനേ?
ജാതിയിലൊന്നാമതു താ-
നോതിടുവാനുള്ള മഹിമയാൽ നൂനം
ജാതിയിതെന്നു ജഗത്തിൽ
ഖ്യാതി വഹിക്കുന്നു നീ മനോജ്ഞതനോ!
മലർനിര തിങ്ങി വിളങ്ങും
പല പല വല്ലികൾ കലര്‍ന്ന പൂങ്കാവും
മാലതി! നീയൊന്നില്ലെ-
ന്നാലതിശോച്യം; വിവാദമില്ലേതും
പരിചേറീടും നിന്നുടെ
പരമാണു ഗണത്തിനന്തിനേരത്തിൽ
പരമാനന്ദ മാമി-
പരിമളമെവിടന്നു വന്നുചേരുന്നു?
സത്തുകൾ ശിരസാ പാരം
മുത്തു കലര്ന്നാദരിച്ചിടുന്നവരിൽ
സഹജം മാര്ദ്ദവഗുണമെ-
നിഹ നിന്നുടെ മേനി കൊണ്ടറിഞ്ഞിടാം.
ഒരുമ്പോളതിസുഭഗം
താരുണ്യം ക്ഷണികമാണതിൽ ഗര്‍വം
ചേരുകയില്ലെന്നതു നിൻ-
ചാരുശരീരം വിളിച്ചുചൊല്ലുന്നു.
ഉണ്മ നിനച്ചാൽ നിന്നുടെ
വെണ്മയുമിഹ സത്തുകൾക്കു സഹജം താൻ;
ദുര്മ്മതികളിലൊരുനാളും
നിര്‍മ്മലഭാവം ഭവിക്കയില്ലല്ലോ.
ഉഗ്രതയൊടു ചില മലർനിര-
യഗ്രസരത്വം നടിച്ചു ഞെളിയുകിലും
വിഗ്രേതരരായവർ നി-
ന്നഗ്രേസരഭാവമറിയുമെന്നോര്ക്ക.