ശരിയായുള്ളറിവിന്നും
ശരിയല്ലാതുള്ളതായൊരറിവിന്നും
പ്രമയെന്നും ഭ്രമമെന്നും
പേരുകൾ പറയുന്നു വിബുധരായ ജനം.
ഇതുകളിലൊടുവിൽ ചൊല്ലിയ-
തീയുലകത്തിൽ പടര്‍ന്നു പടുതയൊടേ
ഉളവാക്കുന്ന വിപത്തുക-
ളൂഹിപ്പാൻ പോലുമാവതല്ലല്ലോ.
ഹന്ത! ശകുന്തള നിജപതി-
ചിന്തനസിന്ധുവിൽ നിമഗ്നയായ് വാണാൾ;
അതു മുനിയവമതിയായ്ക്ക-
ണ്ടരുളിയ ശാപോക്തിയെത്ര പരുഷതരം!
കതിരവനരുളിയ നന്മണി
കാണാഞ്ഞു കയർത്തു യാദവൻ മുന്നം
കമലാകാമുകനായതു
കവര്ന്നുവെന്നോതിയില്ലയോ? കഷ്ടം!
തമസാംഭസ്സാൽ താപസ
തനയൻ കുംഭം നിറച്ചിടും നിനദം
ഗജബൃംഹിതമെന്നോര്ത്തി-
ട്ടജസുതിനബാലവന്നു മൃതി ചേര്‍ത്താൻ
സാധീലോകം മുടിയി
ചാര്‍ത്തീടും രത്നമായ തന്പ്രിയയെ
"അത്തല്ലോ പാംസുലയെ-
ന്നോര്ത്തല്ലോ നിര്‍ദ്ദയം വധിച്ചു പുരാ.
നന്മകളിയിലും തന്മകൾ
കല്മഷവതിയെന്നുറച്ചു 'ലിയർ' നൃപ
അവളെ വെടിത്തതിനാൽ പുന-
രവതാളത്തിൽ പിണഞ്ഞു ദയനീയം.
നന്ദി കലന്ന 'ജിലർട്ടി'നെ
നായകനയ്യോ! കഠാരിയാൽ കുത്തി
കൊന്നഥ പശ്ചാത്താപം
കൊണ്ടധികം പരവശത്വമാര്ന്നല്ലോ.
അയഥാര്ത്ഥജ്ഞാനത്താ-
ലവനിയിലനുദിനമിവണ്ണമുളവാകും
അതികഷ്ടോദന്തങ്ങൾ-
ക്കതിരില്ലെന്നുള്ളതഖിലസമ്മതമേ.
ഒന്നിഹ മറെറാന്നായി-
ത്തോന്നാനിടയുണ്ടനേകഹേതുവശാൽ;
അതിനാൽ തത്ത്വം വഴിപോ-
ലറിയാതൊന്നും നടത്താലാ ധീമാൻ.
ഉന്നതമാകും തത്ത്വമി-
തന്വേഷിക്കുന്നതായ ശീലത്താൽ
മാന്യതയാര്ന്നീ മാസിക
മന്നിൽ ചിരകാലമിങ്ങു വിലസട്ടേ.
ശരിയല്ലാതുള്ളതായൊരറിവിന്നും
പ്രമയെന്നും ഭ്രമമെന്നും
പേരുകൾ പറയുന്നു വിബുധരായ ജനം.
ഇതുകളിലൊടുവിൽ ചൊല്ലിയ-
തീയുലകത്തിൽ പടര്‍ന്നു പടുതയൊടേ
ഉളവാക്കുന്ന വിപത്തുക-
ളൂഹിപ്പാൻ പോലുമാവതല്ലല്ലോ.
ഹന്ത! ശകുന്തള നിജപതി-
ചിന്തനസിന്ധുവിൽ നിമഗ്നയായ് വാണാൾ;
അതു മുനിയവമതിയായ്ക്ക-
ണ്ടരുളിയ ശാപോക്തിയെത്ര പരുഷതരം!
കതിരവനരുളിയ നന്മണി
കാണാഞ്ഞു കയർത്തു യാദവൻ മുന്നം
കമലാകാമുകനായതു
കവര്ന്നുവെന്നോതിയില്ലയോ? കഷ്ടം!
തമസാംഭസ്സാൽ താപസ
തനയൻ കുംഭം നിറച്ചിടും നിനദം
ഗജബൃംഹിതമെന്നോര്ത്തി-
ട്ടജസുതിനബാലവന്നു മൃതി ചേര്‍ത്താൻ
സാധീലോകം മുടിയി
ചാര്‍ത്തീടും രത്നമായ തന്പ്രിയയെ
"അത്തല്ലോ പാംസുലയെ-
ന്നോര്ത്തല്ലോ നിര്‍ദ്ദയം വധിച്ചു പുരാ.
നന്മകളിയിലും തന്മകൾ
കല്മഷവതിയെന്നുറച്ചു 'ലിയർ' നൃപ
അവളെ വെടിത്തതിനാൽ പുന-
രവതാളത്തിൽ പിണഞ്ഞു ദയനീയം.
നന്ദി കലന്ന 'ജിലർട്ടി'നെ
നായകനയ്യോ! കഠാരിയാൽ കുത്തി
കൊന്നഥ പശ്ചാത്താപം
കൊണ്ടധികം പരവശത്വമാര്ന്നല്ലോ.
അയഥാര്ത്ഥജ്ഞാനത്താ-
ലവനിയിലനുദിനമിവണ്ണമുളവാകും
അതികഷ്ടോദന്തങ്ങൾ-
ക്കതിരില്ലെന്നുള്ളതഖിലസമ്മതമേ.
ഒന്നിഹ മറെറാന്നായി-
ത്തോന്നാനിടയുണ്ടനേകഹേതുവശാൽ;
അതിനാൽ തത്ത്വം വഴിപോ-
ലറിയാതൊന്നും നടത്താലാ ധീമാൻ.
ഉന്നതമാകും തത്ത്വമി-
തന്വേഷിക്കുന്നതായ ശീലത്താൽ
മാന്യതയാര്ന്നീ മാസിക
മന്നിൽ ചിരകാലമിങ്ങു വിലസട്ടേ.