അഹോ! വിചിത്രം പ്രകൃതിക്കെഴും ശ്രീ-
മഹോവിലാസം മഹനീയമത്രേ;
ഇഹോപവേശിച്ചതുനേരമുള്ളിൽ
മഹോദയം ചെയ്തു കുതൂഹലം മേ.
ഉയർന്ന വൃക്ഷങ്ങടെയഗ്രമെല്ലാം
നിരന്നു പാര്ശ്വങ്ങളിലിങ്ങു തിങ്ങി
തരുന്നു കണ്ണിന്നതിമോദമാകും
വിരുന്നിതാ! പച്ചനിറത്തിനാലേ.
അതിനു കീഴായി നിലങ്ങളേറ്റം
മുതിന്ന നെല്ലിൻനിരയാര്ന്നിണങ്ങി
വിളങ്ങിടും പാരിൽ വിനമ്രരിൽത്താൻ
ധനങ്ങളെന്നുണ്ടു പറഞ്ഞിടുന്നു.
നിലങ്ങൾതൻ തീരതലങ്ങൾതോറും
ഗൃഹങ്ങൾ കാണാം വിവിധങ്ങളായി;
ജനങ്ങളേറ്റം കൃശരായ് ചിലേട-
ത്തനങ്ങിടുന്നുണ്ടതുമസ്ഫുടം താൻ.
നേരേ പടിഞ്ഞാറു കരയ്ക്കുയര്ന്നു
കാണുന്ന ഭൂവിന്നു നടുക്കു പാരം
കാർകൊണ്ടൽ പോലങ്ങു വിളങ്ങിടുന്നു
'കക്കോട്ടു പാറ'ത്തലവൻ മനോജ്ഞൻ.
വീണ്ടും പടിഞ്ഞാറഥ നോക്കിടുമ്പോൾ
നീണ്ടിട്ടഹോ! വീതി കുറഞ്ഞ മട്ടിൽ
ഭുജംഗമം പോൽ ക്ഷിതിജത്തൊടൊത്തു
വിളങ്ങിടും വാരിധി കണ്ടിടുന്നു.
വടക്കുഭാഗത്തിലതീവ ദൂര-
സ്ഥലം വിശാലം വിലസുന്നു കാന്ത്യാ;
ഇടയ്ക്കിടയ്ക്കങ്ങചലങ്ങൾ നെല്ലിൻ-
പുഞ്ജങ്ങൾതൻ മഞ്ജിമയാര്ന്നിടുന്നു.
കിഴക്കു സഹ്യാദ്രിവരൻ ഗഭീരൻ
കിടന്നിടും കാഴ്ചയതീവ രമ്യം;
ഇടയ്ക്കു മേഘങ്ങൾ വിചിത്രമായോ-
രാലേഖ്യഭാവത്തെ വഹിച്ചിടുന്നു.
എനിക്കു താനുന്നതിയെന്നു ചൊല്ലി-
ത്തനിച്ചുവന്നങ്ങനെ വിണ്ണിലെത്തി
തഴച്ച വൃക്ഷാവലി പൂണ്ടു 'കോട്ടൂർ-
ക്കുന്ന'ങ്ങു തെക്കായ് വിലസുന്നു പാരം.
ഇവയ്ക്കു മധ്യത്തിലെഴുന്ന ‘കൃഷ്ണൻ-
കുന്നി'ങ്കൽ നന്മന്ദിരമൊന്നിവണ്ണം
ചമച്ച നാരായണപിള്ളയാമെൻ.
സുഹൃത്തിനുള്ളൌചിതി മാന്യമത്രേ.
ചൂടേറ്റു വേനല്ക്കു ശരീരമെല്ലാം
പാടേ വിയര്ത്തേറെ വലഞ്ഞിടുന്നോൻ
ഇഹാഗമിച്ചല്പമിരുന്നുവെന്നാൽ
മഹാഗ്നിതൻസന്നിധിയെക്കൊതിക്കും.
അതീവ നൈര്മ്മല്യമിയന്നു വന്നി-
ങ്ങണഞ്ഞിടും കാറ്റിനു വേണ്ടവണ്ണം
സുഗന്ധമേകുന്നതിനുണ്ടു ച...
സൂനങ്ങൾ തിങ്ങുന്ന ലതാവിതാനം.
പ്രശാന്തഗംഭീരത പൂണ്ടു മേവും
ദിശാവകാശങ്ങളിഹ സ്വകീയം
വിശാലഭാവത്തെ വിശേഷശോഭാ-
വശാൽ മനസ്സിന്നുമിയറ്റിടുന്നു.
ഒരിക്കലിമ്മന്ദിരവാസസൌഖ്യം
ലഭിക്കുവാൻ ഭാഗ്യമിയന്ന മര്ത്ത്യൻ
മരിക്കുവോളം പുനരായതെന്നും
സ്മരിക്കുമെന്നുള്ളതിനില്ല വാദം.
മഹോവിലാസം മഹനീയമത്രേ;
ഇഹോപവേശിച്ചതുനേരമുള്ളിൽ
മഹോദയം ചെയ്തു കുതൂഹലം മേ.
ഉയർന്ന വൃക്ഷങ്ങടെയഗ്രമെല്ലാം
നിരന്നു പാര്ശ്വങ്ങളിലിങ്ങു തിങ്ങി
തരുന്നു കണ്ണിന്നതിമോദമാകും
വിരുന്നിതാ! പച്ചനിറത്തിനാലേ.
അതിനു കീഴായി നിലങ്ങളേറ്റം
മുതിന്ന നെല്ലിൻനിരയാര്ന്നിണങ്ങി
വിളങ്ങിടും പാരിൽ വിനമ്രരിൽത്താൻ
ധനങ്ങളെന്നുണ്ടു പറഞ്ഞിടുന്നു.
നിലങ്ങൾതൻ തീരതലങ്ങൾതോറും
ഗൃഹങ്ങൾ കാണാം വിവിധങ്ങളായി;
ജനങ്ങളേറ്റം കൃശരായ് ചിലേട-
ത്തനങ്ങിടുന്നുണ്ടതുമസ്ഫുടം താൻ.
നേരേ പടിഞ്ഞാറു കരയ്ക്കുയര്ന്നു
കാണുന്ന ഭൂവിന്നു നടുക്കു പാരം
കാർകൊണ്ടൽ പോലങ്ങു വിളങ്ങിടുന്നു
'കക്കോട്ടു പാറ'ത്തലവൻ മനോജ്ഞൻ.
വീണ്ടും പടിഞ്ഞാറഥ നോക്കിടുമ്പോൾ
നീണ്ടിട്ടഹോ! വീതി കുറഞ്ഞ മട്ടിൽ
ഭുജംഗമം പോൽ ക്ഷിതിജത്തൊടൊത്തു
വിളങ്ങിടും വാരിധി കണ്ടിടുന്നു.
വടക്കുഭാഗത്തിലതീവ ദൂര-
സ്ഥലം വിശാലം വിലസുന്നു കാന്ത്യാ;
ഇടയ്ക്കിടയ്ക്കങ്ങചലങ്ങൾ നെല്ലിൻ-
പുഞ്ജങ്ങൾതൻ മഞ്ജിമയാര്ന്നിടുന്നു.
കിഴക്കു സഹ്യാദ്രിവരൻ ഗഭീരൻ
കിടന്നിടും കാഴ്ചയതീവ രമ്യം;
ഇടയ്ക്കു മേഘങ്ങൾ വിചിത്രമായോ-
രാലേഖ്യഭാവത്തെ വഹിച്ചിടുന്നു.
എനിക്കു താനുന്നതിയെന്നു ചൊല്ലി-
ത്തനിച്ചുവന്നങ്ങനെ വിണ്ണിലെത്തി
തഴച്ച വൃക്ഷാവലി പൂണ്ടു 'കോട്ടൂർ-
ക്കുന്ന'ങ്ങു തെക്കായ് വിലസുന്നു പാരം.
ഇവയ്ക്കു മധ്യത്തിലെഴുന്ന ‘കൃഷ്ണൻ-
കുന്നി'ങ്കൽ നന്മന്ദിരമൊന്നിവണ്ണം
ചമച്ച നാരായണപിള്ളയാമെൻ.
സുഹൃത്തിനുള്ളൌചിതി മാന്യമത്രേ.
ചൂടേറ്റു വേനല്ക്കു ശരീരമെല്ലാം
പാടേ വിയര്ത്തേറെ വലഞ്ഞിടുന്നോൻ
ഇഹാഗമിച്ചല്പമിരുന്നുവെന്നാൽ
മഹാഗ്നിതൻസന്നിധിയെക്കൊതിക്കും.
അതീവ നൈര്മ്മല്യമിയന്നു വന്നി-
ങ്ങണഞ്ഞിടും കാറ്റിനു വേണ്ടവണ്ണം
സുഗന്ധമേകുന്നതിനുണ്ടു ച...
സൂനങ്ങൾ തിങ്ങുന്ന ലതാവിതാനം.
പ്രശാന്തഗംഭീരത പൂണ്ടു മേവും
ദിശാവകാശങ്ങളിഹ സ്വകീയം
വിശാലഭാവത്തെ വിശേഷശോഭാ-
വശാൽ മനസ്സിന്നുമിയറ്റിടുന്നു.
ഒരിക്കലിമ്മന്ദിരവാസസൌഖ്യം
ലഭിക്കുവാൻ ഭാഗ്യമിയന്ന മര്ത്ത്യൻ
മരിക്കുവോളം പുനരായതെന്നും
സ്മരിക്കുമെന്നുള്ളതിനില്ല വാദം.