കവി കാവ്യങ്ങൾ നിര്‍മ്മിക്കും, രസം വിദ്വാനറിഞ്ഞിടും;
വധൂമാധുര്യമറിവോൻ വല്ലഭന്, താതനല്ല താൻ.
സാലങ്കാരാ സരസാ
സുപദന്യാസാ സുവര്ണ്ണമയരൂപാ
ആര്യയുമതുപോൽ ഭാര്യയു-
മാര്യന്മാര്ക്കേ ലഭിക്കയുള്ളു ദൃഢം,
കോമളകാവ്യങ്ങളിലും
കാഠിന്യം പ്രിയതരം ചിലേടത്തിൽ
കാമിനിയുടെ മൃദുമെയ്യിൽ
കാര്‍ക്കശ്യം കുചതടത്തിലെന്നതുപോൽ.
സരസകവിപ്രൌഢന്മാർ
ഘനജഘനസ്തനസുമന്ദഗാമിനിമാർ
ഇവരിൽ ചിലെടുത്തുണ്ടാം
പദവിഹ്വലഭാവമധികകമനീയം.
ഭ്രമരസഹിതം കുചമതുപോല്
സരസഹിതം സുഭ്രുവിന്റെ കുചമതുപോല്
സാഹിത്യം വിലസുന്നൂ
സ്വക്ഷരപീയൂഷമധരമെന്നതുപോല്.
അധരത്തിനുമധുരത്വം
... കഠിനത ദൃഷ്ടിയുഗളതീക്ഷ്ണത്വം
കവിതാപരിപാകവുമിവ-
യനുഭവരസികത്വമുള്ളവര്ക്കറിയാം.
വര്ണ്ണത്തോടൊരു വര്‍ണ്ണം
വര്‍ഷസഹസ്രം വിചാരമാര്ന്നാലും
ചേര്‍ക്കാനാകാത്ത ഖലന്‍
ചേര്ക്കുന്നിതു നിന്ദ കവികളിൽ പാരം.
ഖലനാമഗ്നിയിൽ വെന്താൽ
കാവ്യസുവര്ണ്ണം വിശുദ്ധമായീടും;
അതിനാലെങ്ങനെയെങ്കിലു-
മതിനെക്കാണിക്കയീര്ഷ്യയുള്ളവരെ.
സംഗീതം സാഹിത്യവു-
മിവ വാണിദേവിതൻ കുചയുഗളം;
ഒന്നാപാതമനോജ്ഞം,
മറ്റേതമൃതം നിനച്ചിടുംതോറും.
സാസസഭയിൽ കേൾപ്പിക്കേണ്ടും കവിത്വരസായനം
വിരസഹൃദയന്മാരെക്കേൾപ്പിപ്പതിൽക്കൊതിയില്ല മേ;
തരുണിമുല ചൂടേണ്ടും കസ്തൂരിയെബ്ബഹുചേറണി-
ഞ്ഞരുളിന മുതുപ്പോത്തിൻമെയ്യിൽ പുരട്ടുവതാരുവാൻ!
കേൾക്കുമ്പോളിഹ സൽകവീന്ദ്രവചനം
കര്‍ണ്ണത്തിൽ മാധ്വീരസം
ചേര്‍ക്കും തൽഗുണസഞ്ചയങ്ങളറിയ-
പ്പെട്ടില്ലയെന്നാകിലും;
നോക്കുന്നോരുടെ നേത്രപങ്ക്തിയെ ഹരി-
ച്ചീടുന്നു സൌരഭ്യമ-
മ്മൂക്കിൽ ചേരുവതിന്നു മുൻപിലുമഹോ!
നന്മാലതീമാലിക.
പ്രതാപാധിക്യം പൂണ്ടവനിയഖിലം
കൈത്തണൽക്കീഴിലാക്കി
പ്രഭാവാൽ പാലിച്ചുള്ളൊരു കൊടിയ ഭൂ-
പാലകന്മാരുോമോര്ത്താൽ
സ്മൃതിക്കും യാതൊന്നിൻ വിരഹമണകിൽ
പാത്രമല്ലത്രമാത്രം
മഹത്ത്വം ചേര്‍ന്നീടും കവമണിമൊഴി-
ക്കെപ്പൊഴും കൂപ്പിടുന്നേൻ.
കണ്ണിൽ കാണാത്ത വസ്തുക്കളെയതിവിശദം
...പോലാക്കിവെയ്ക്കും,
ദണ്ഡിക്കു ദൂരമോരോ നിയമഗതികളെ,
സ്വൈരവൃത്ത്യാ ചരിക്കും,
എണ്ണിക്കൂടാതെ വായ്ക്കുന്നൊരു പരമരസം
ചിന്തതോറും വളര്‍ക്കും,
വര്ണ്ണിക്കാവതല്ലിക്കവിഭണിതികളുൾ-
ക്കാമ്പിലോര്ക്കുമ്പൊഴാര്ക്കും.
പയ്യാദ്യത്താലുദിക്കും വ്യഥ കളയു, മല-
ങ്കാരസൌഭാഗ്യമേറും
മെയ്യാളും, സാധുദീര്ഗ്ഘേക്ഷണമൊടതിസുവര്-
ണ്ണാഭ ചേര്ന്നുല്ലസിക്കും,
ശയ്യാപാകാദിരാജൽസരസതകലരും,
സാഹിതിത്തയ്യലോടൊ-
ത്തയ്യാ! മേളിക്കിലുണ്ടാം സുഖമതനുഭവി-
ച്ചീടിൽ മാത്രം ഗ്രഹിക്കാം.
ആര്‍ക്കായാലും ശ്രവിക്കുംപൊഴുതിലമിതകൌ-
തൂഹലം ചിത്തതാരിൽ
ചേര്ക്കാനുള്ളോരു ശക്തി പ്രചുരിമയൊടതിൻ-
സാരമോരോന്നു വിണ്ടും
ഓര്ക്കാനൌത്സുക്യമേറും വിധമിഹ സരസം
കാവ്യമവ്യാജശോഭം
തീര്ക്കാനദ്ധ്വാനമുണ്ടിന്നിതു ഭൂവി മതിമാ-
ന്മാർകളാൽ സാധ്യമത്രേ.
താണീടാതുള്ളൊരോമൽഗുരുകൃപ തികയു-
ന്നേരമേറ്റം വിളങ്ങും
വാണിസാരം ലഭിക്കുന്നതു കവി, പഠനോ-
ദ്യുക്തനല്ലോര്ത്തുകണ്ടാൽ;
താണിട്ടത്താമരപ്പൊയ്കയിലനവരതം
വെള്ളമൊക്കെക്കലക്കും
വീണപ്പോത്തിന്നു പുത്തൻ മലർമണമറിവാ-
നുള്ള സാരസ്യമുണ്ടോ?
മറെറന്താണിഷ്ടമെന്നാലതു സകലവുമെൻ-
മൌലിയിന്മേൽ വിധേ! നീ
മുറ്റും നന്നായ് വരച്ചീടുക, സുഖമൊടു ഞാ-
നായതൊക്കെസ്സഹിക്കാം;
ചെറ്റും സാരസ്യമില്ലാത്തവരുടെ ചെവിയിൽ
ചേണെഴും കാവ്യസാരം
പറ്റിച്ചീടേണമെന്നുള്ളൊരു വരയതു താൻ
നീ വരയ്ക്കാതിരിക്ക.
എനിക്കില്ലാ പദ്യാവലിയെഴുതുവാൻ നൈപുണമഹോ!
മിനക്കെട്ടാലുണ്ടാകിലുമതു പിഴച്ചീടുമതിനാൽ
കനക്കുന്നാക്ഷേപം കവികളിലുരയ്ക്കാമിതി സദാ
നിനയ്ക്കുന്നുണ്ടിപ്പോൾ ചിലർ പരമസൂയാവസതികള്.
ഞാൻ ചൊല്ലുംമൊഴിയിൽ സുധീജനമന-
സ്സേറ്റം രമിച്ചീടിലുൾ-
ച്ചാഞ്ചല്യം കലരുന്ന മൂഢർ ദുഷിവാ-
ക്കേന്തീടിലെന്താണതിൽ?
തേഞ്ചൊല്ലാൾമണിതന്നപാംഗകല നി-
സ്സാരം കുമാരങ്കല-
പ്പൂഞ്ചില്ലിച്ചുളിവാര്ന്നു ചെന്നതു യുവ-
ശ്രേണിക്കു ചേർക്കും സുഖം.
രമണീയാര്ത്ഥവിലാസം
രസപോഷകമായ് കലര്‍ന്നിടും വാക്യം
കമനീയതയോടെഴുതാൻ
കഴിയുന്ന ബുധൻ യഥാത്ഥകവിയത്രേ.
വധൂമാധുര്യമറിവോൻ വല്ലഭന്, താതനല്ല താൻ.
സാലങ്കാരാ സരസാ
സുപദന്യാസാ സുവര്ണ്ണമയരൂപാ
ആര്യയുമതുപോൽ ഭാര്യയു-
മാര്യന്മാര്ക്കേ ലഭിക്കയുള്ളു ദൃഢം,
കോമളകാവ്യങ്ങളിലും
കാഠിന്യം പ്രിയതരം ചിലേടത്തിൽ
കാമിനിയുടെ മൃദുമെയ്യിൽ
കാര്‍ക്കശ്യം കുചതടത്തിലെന്നതുപോൽ.
സരസകവിപ്രൌഢന്മാർ
ഘനജഘനസ്തനസുമന്ദഗാമിനിമാർ
ഇവരിൽ ചിലെടുത്തുണ്ടാം
പദവിഹ്വലഭാവമധികകമനീയം.
ഭ്രമരസഹിതം കുചമതുപോല്
സരസഹിതം സുഭ്രുവിന്റെ കുചമതുപോല്
സാഹിത്യം വിലസുന്നൂ
സ്വക്ഷരപീയൂഷമധരമെന്നതുപോല്.
അധരത്തിനുമധുരത്വം
... കഠിനത ദൃഷ്ടിയുഗളതീക്ഷ്ണത്വം
കവിതാപരിപാകവുമിവ-
യനുഭവരസികത്വമുള്ളവര്ക്കറിയാം.
വര്ണ്ണത്തോടൊരു വര്‍ണ്ണം
വര്‍ഷസഹസ്രം വിചാരമാര്ന്നാലും
ചേര്‍ക്കാനാകാത്ത ഖലന്‍
ചേര്ക്കുന്നിതു നിന്ദ കവികളിൽ പാരം.
ഖലനാമഗ്നിയിൽ വെന്താൽ
കാവ്യസുവര്ണ്ണം വിശുദ്ധമായീടും;
അതിനാലെങ്ങനെയെങ്കിലു-
മതിനെക്കാണിക്കയീര്ഷ്യയുള്ളവരെ.
സംഗീതം സാഹിത്യവു-
മിവ വാണിദേവിതൻ കുചയുഗളം;
ഒന്നാപാതമനോജ്ഞം,
മറ്റേതമൃതം നിനച്ചിടുംതോറും.
സാസസഭയിൽ കേൾപ്പിക്കേണ്ടും കവിത്വരസായനം
വിരസഹൃദയന്മാരെക്കേൾപ്പിപ്പതിൽക്കൊതിയില്ല മേ;
തരുണിമുല ചൂടേണ്ടും കസ്തൂരിയെബ്ബഹുചേറണി-
ഞ്ഞരുളിന മുതുപ്പോത്തിൻമെയ്യിൽ പുരട്ടുവതാരുവാൻ!
കേൾക്കുമ്പോളിഹ സൽകവീന്ദ്രവചനം
കര്‍ണ്ണത്തിൽ മാധ്വീരസം
ചേര്‍ക്കും തൽഗുണസഞ്ചയങ്ങളറിയ-
പ്പെട്ടില്ലയെന്നാകിലും;
നോക്കുന്നോരുടെ നേത്രപങ്ക്തിയെ ഹരി-
ച്ചീടുന്നു സൌരഭ്യമ-
മ്മൂക്കിൽ ചേരുവതിന്നു മുൻപിലുമഹോ!
നന്മാലതീമാലിക.
പ്രതാപാധിക്യം പൂണ്ടവനിയഖിലം
കൈത്തണൽക്കീഴിലാക്കി
പ്രഭാവാൽ പാലിച്ചുള്ളൊരു കൊടിയ ഭൂ-
പാലകന്മാരുോമോര്ത്താൽ
സ്മൃതിക്കും യാതൊന്നിൻ വിരഹമണകിൽ
പാത്രമല്ലത്രമാത്രം
മഹത്ത്വം ചേര്‍ന്നീടും കവമണിമൊഴി-
ക്കെപ്പൊഴും കൂപ്പിടുന്നേൻ.
കണ്ണിൽ കാണാത്ത വസ്തുക്കളെയതിവിശദം
...പോലാക്കിവെയ്ക്കും,
ദണ്ഡിക്കു ദൂരമോരോ നിയമഗതികളെ,
സ്വൈരവൃത്ത്യാ ചരിക്കും,
എണ്ണിക്കൂടാതെ വായ്ക്കുന്നൊരു പരമരസം
ചിന്തതോറും വളര്‍ക്കും,
വര്ണ്ണിക്കാവതല്ലിക്കവിഭണിതികളുൾ-
ക്കാമ്പിലോര്ക്കുമ്പൊഴാര്ക്കും.
പയ്യാദ്യത്താലുദിക്കും വ്യഥ കളയു, മല-
ങ്കാരസൌഭാഗ്യമേറും
മെയ്യാളും, സാധുദീര്ഗ്ഘേക്ഷണമൊടതിസുവര്-
ണ്ണാഭ ചേര്ന്നുല്ലസിക്കും,
ശയ്യാപാകാദിരാജൽസരസതകലരും,
സാഹിതിത്തയ്യലോടൊ-
ത്തയ്യാ! മേളിക്കിലുണ്ടാം സുഖമതനുഭവി-
ച്ചീടിൽ മാത്രം ഗ്രഹിക്കാം.
ആര്‍ക്കായാലും ശ്രവിക്കുംപൊഴുതിലമിതകൌ-
തൂഹലം ചിത്തതാരിൽ
ചേര്ക്കാനുള്ളോരു ശക്തി പ്രചുരിമയൊടതിൻ-
സാരമോരോന്നു വിണ്ടും
ഓര്ക്കാനൌത്സുക്യമേറും വിധമിഹ സരസം
കാവ്യമവ്യാജശോഭം
തീര്ക്കാനദ്ധ്വാനമുണ്ടിന്നിതു ഭൂവി മതിമാ-
ന്മാർകളാൽ സാധ്യമത്രേ.
താണീടാതുള്ളൊരോമൽഗുരുകൃപ തികയു-
ന്നേരമേറ്റം വിളങ്ങും
വാണിസാരം ലഭിക്കുന്നതു കവി, പഠനോ-
ദ്യുക്തനല്ലോര്ത്തുകണ്ടാൽ;
താണിട്ടത്താമരപ്പൊയ്കയിലനവരതം
വെള്ളമൊക്കെക്കലക്കും
വീണപ്പോത്തിന്നു പുത്തൻ മലർമണമറിവാ-
നുള്ള സാരസ്യമുണ്ടോ?
മറെറന്താണിഷ്ടമെന്നാലതു സകലവുമെൻ-
മൌലിയിന്മേൽ വിധേ! നീ
മുറ്റും നന്നായ് വരച്ചീടുക, സുഖമൊടു ഞാ-
നായതൊക്കെസ്സഹിക്കാം;
ചെറ്റും സാരസ്യമില്ലാത്തവരുടെ ചെവിയിൽ
ചേണെഴും കാവ്യസാരം
പറ്റിച്ചീടേണമെന്നുള്ളൊരു വരയതു താൻ
നീ വരയ്ക്കാതിരിക്ക.
എനിക്കില്ലാ പദ്യാവലിയെഴുതുവാൻ നൈപുണമഹോ!
മിനക്കെട്ടാലുണ്ടാകിലുമതു പിഴച്ചീടുമതിനാൽ
കനക്കുന്നാക്ഷേപം കവികളിലുരയ്ക്കാമിതി സദാ
നിനയ്ക്കുന്നുണ്ടിപ്പോൾ ചിലർ പരമസൂയാവസതികള്.
ഞാൻ ചൊല്ലുംമൊഴിയിൽ സുധീജനമന-
സ്സേറ്റം രമിച്ചീടിലുൾ-
ച്ചാഞ്ചല്യം കലരുന്ന മൂഢർ ദുഷിവാ-
ക്കേന്തീടിലെന്താണതിൽ?
തേഞ്ചൊല്ലാൾമണിതന്നപാംഗകല നി-
സ്സാരം കുമാരങ്കല-
പ്പൂഞ്ചില്ലിച്ചുളിവാര്ന്നു ചെന്നതു യുവ-
ശ്രേണിക്കു ചേർക്കും സുഖം.
രമണീയാര്ത്ഥവിലാസം
രസപോഷകമായ് കലര്‍ന്നിടും വാക്യം
കമനീയതയോടെഴുതാൻ
കഴിയുന്ന ബുധൻ യഥാത്ഥകവിയത്രേ.