ജഗന്നാഥ പണ്ഡിതരുടെ 'ഭാമിനിവിലാസ'ത്തിൽ നിന്നു വൃത്താനുവൃത്തപരിഭാഷ.
ക്രൂരോപഹാസമൊടഹോ! മരുവുന്നു ദൈവ-
മാരോമലാളവളുമത്രിദിവം ഗമിച്ചാൾ;
ആരോടു ചൊൽവതഴലെൻ മനമേ! കനിഞ്ഞി-
ങ്ങാരോതിടുന്നിതു സമാധി തവാധി തീര്‍പ്പാൻ?
വന്നീടുമെന്നെയെതിരേറ്റതിരറ്റ മോദം
ചിന്നീടുമാറു ചെറുപുഞ്ചിരി തൂകി മന്ദം
പൊന്നീടുമോമനവചസ്സുകൾ നീ, യതെല്ലാ-
മിന്നീവിധം വെടിയുവാനിടയെന്തു? ബാലേ!
നന്നായ് വലഞ്ഞു വശമാക്കി വിദ്യയെന്ന-
ല്ലിന്നാശു വിസ്മൃതിയിലായ് വിഷയങ്ങളെല്ലാം;
അന്നാരിമാർമകുടി മാത്രമിരുന്നിടുന്നു-
ണ്ടെന്നാശയത്തിലധിദേവതയെന്നവണ്ണം.
ചേലാര്‍ന്ന മുക്തിയണവാനുഴറും ഭവത്യാ
ലോലായതാക്ഷ! ദയയും ബത! മുക്തയായോ?
നീലാരവിന്ദദളമഞ്ജുളമായ് വിളങ്ങും
ലീലാവലോകമരുളാതമരുന്നു വല്ലോ.
കൂറാര്ന്ന നീയിടറുമെന്നു ഭയന്നു കല്ലിൽ
കേറാൻ പിടിച്ചു മമ പാണി വിവാഹകാലേ;
വേറാക്കിയെന്നെയിഹ നീ ദിവമുൽപതിക്കു-
മാറായിതെന്നു തകരുന്നു മനം നിതാന്തം.
തണ്ടാർനിരയ്ക്കുടയ ചിന്ത ശമിച്ചുവെന്ന-
ല്ലുണ്ടായി നിസ്തുലമഹസ്സു നിശാകരന്നും
കൊണ്ടാടിടുന്നു പികസംഹതി ഗീതിയോടെൻ-
വണ്ടാറണിക്കുഴലി! നീയിഹ പോയമൂലം.
നര്മ്മങ്ങളോടു ചില നാളിഹ വാണു വിദ്യു-
ദ്ധര്‍മ്മം കലര്‍ന്നൊരു മഹേന്ദ്രസുഖങ്ങളേകി
നിര്മ്മന്ത്രനാം നൃപനൊ ലക്ഷ്മികണക്കു പുണ്യ-
കര്‍മ്മം തുലഞ്ഞ പൊഴുതെന്നെ വെടിഞ്ഞുവോ നീ?
പേരാര്ന്ന മന്ദഹസിതാമൃതിനാൽ കുളിപ്പി-
ച്ചാരാധനം നിയതമക്ഷിസുമങ്ങളാലേ
ധാരാളമെന്നിലരുളും ഗൃഹലക്ഷ്മിയാമെൻ-
നീരാളഗാത്രി പിരിയാ ഹൃദയത്തിൽ നിന്നും.
ഭൂവിങ്കൽ വാണു മധുരോക്തികൾ ചൊല്ലിയെന്നെ
ദ്യോവിങ്കലാക്കിയ മനോഹരയായ നീ താൻ
ദ്യോവിങ്കലിപ്പൊഴുതു പോയളവെന്നെയേവം
ഭൂവിങ്കലെപ്പൊടിയിൽ വീഴ്ത്തുവതെന്തു? ബാലേ!
ദൃഷ്ടിക്കു മഞ്ജുഹിമവാലുകയായ്, ഗളത്തിൻ-
തുഷ്ടിക്കു കഞ്ജസുമമാലികയായ്, മനസ്സിൽ
സൃഷ്ടിക്കു നൽക്കവിതയായതിദിവ്യശോഭാ-
പുഷ്ടിക്കു പാത്രത കലര്ന്നവൾ വാണിരുന്നു.
താപിഞ്ചരവേണി! ബത! നിദ്രയിലും പരങ്കൽ
പ്രാപിച്ചതില്ല തവ മാനസമാശയോടേ;
നീ പിന്നെ നിര്ഗ്ഗുണതയാര്ന്ന പരൻപുമാനെ
പ്രാപിച്ചിടുന്നതിനു സമ്പ്രതി പോയതെന്തേ?
ക്രൂരോപഹാസമൊടഹോ! മരുവുന്നു ദൈവ-
മാരോമലാളവളുമത്രിദിവം ഗമിച്ചാൾ;
ആരോടു ചൊൽവതഴലെൻ മനമേ! കനിഞ്ഞി-
ങ്ങാരോതിടുന്നിതു സമാധി തവാധി തീര്‍പ്പാൻ?
വന്നീടുമെന്നെയെതിരേറ്റതിരറ്റ മോദം
ചിന്നീടുമാറു ചെറുപുഞ്ചിരി തൂകി മന്ദം
പൊന്നീടുമോമനവചസ്സുകൾ നീ, യതെല്ലാ-
മിന്നീവിധം വെടിയുവാനിടയെന്തു? ബാലേ!
നന്നായ് വലഞ്ഞു വശമാക്കി വിദ്യയെന്ന-
ല്ലിന്നാശു വിസ്മൃതിയിലായ് വിഷയങ്ങളെല്ലാം;
അന്നാരിമാർമകുടി മാത്രമിരുന്നിടുന്നു-
ണ്ടെന്നാശയത്തിലധിദേവതയെന്നവണ്ണം.
ചേലാര്‍ന്ന മുക്തിയണവാനുഴറും ഭവത്യാ
ലോലായതാക്ഷ! ദയയും ബത! മുക്തയായോ?
നീലാരവിന്ദദളമഞ്ജുളമായ് വിളങ്ങും
ലീലാവലോകമരുളാതമരുന്നു വല്ലോ.
കൂറാര്ന്ന നീയിടറുമെന്നു ഭയന്നു കല്ലിൽ
കേറാൻ പിടിച്ചു മമ പാണി വിവാഹകാലേ;
വേറാക്കിയെന്നെയിഹ നീ ദിവമുൽപതിക്കു-
മാറായിതെന്നു തകരുന്നു മനം നിതാന്തം.
തണ്ടാർനിരയ്ക്കുടയ ചിന്ത ശമിച്ചുവെന്ന-
ല്ലുണ്ടായി നിസ്തുലമഹസ്സു നിശാകരന്നും
കൊണ്ടാടിടുന്നു പികസംഹതി ഗീതിയോടെൻ-
വണ്ടാറണിക്കുഴലി! നീയിഹ പോയമൂലം.
നര്മ്മങ്ങളോടു ചില നാളിഹ വാണു വിദ്യു-
ദ്ധര്‍മ്മം കലര്‍ന്നൊരു മഹേന്ദ്രസുഖങ്ങളേകി
നിര്മ്മന്ത്രനാം നൃപനൊ ലക്ഷ്മികണക്കു പുണ്യ-
കര്‍മ്മം തുലഞ്ഞ പൊഴുതെന്നെ വെടിഞ്ഞുവോ നീ?
പേരാര്ന്ന മന്ദഹസിതാമൃതിനാൽ കുളിപ്പി-
ച്ചാരാധനം നിയതമക്ഷിസുമങ്ങളാലേ
ധാരാളമെന്നിലരുളും ഗൃഹലക്ഷ്മിയാമെൻ-
നീരാളഗാത്രി പിരിയാ ഹൃദയത്തിൽ നിന്നും.
ഭൂവിങ്കൽ വാണു മധുരോക്തികൾ ചൊല്ലിയെന്നെ
ദ്യോവിങ്കലാക്കിയ മനോഹരയായ നീ താൻ
ദ്യോവിങ്കലിപ്പൊഴുതു പോയളവെന്നെയേവം
ഭൂവിങ്കലെപ്പൊടിയിൽ വീഴ്ത്തുവതെന്തു? ബാലേ!
ദൃഷ്ടിക്കു മഞ്ജുഹിമവാലുകയായ്, ഗളത്തിൻ-
തുഷ്ടിക്കു കഞ്ജസുമമാലികയായ്, മനസ്സിൽ
സൃഷ്ടിക്കു നൽക്കവിതയായതിദിവ്യശോഭാ-
പുഷ്ടിക്കു പാത്രത കലര്ന്നവൾ വാണിരുന്നു.
താപിഞ്ചരവേണി! ബത! നിദ്രയിലും പരങ്കൽ
പ്രാപിച്ചതില്ല തവ മാനസമാശയോടേ;
നീ പിന്നെ നിര്ഗ്ഗുണതയാര്ന്ന പരൻപുമാനെ
പ്രാപിച്ചിടുന്നതിനു സമ്പ്രതി പോയതെന്തേ?