തെളിവാൽ മണിജാലത്തെക്കാണിക്കും സിന്ധുവെങ്കിലും
അതിൽ മുട്ടോളമേ മുള്ളു വെള്ളമെന്നു നിനയ്ക്കൊലാ.
രത്നസര്മ്പൂണ്ണമെന്നാലുമബ്ധിക്കില്ലല്പവും മദം;
ചില മുത്തുകളുള്ളോരു ഗജേന്ദ്രൻ മദവിഹ്വലൻ
താഴെയാക്കുന്നു രത്നം നീ തൃണം ചൂടുന്നു മൌലിയിൽ;
സിഡോ! നിനക്കുതാൻ ദോഷം; രത്നം രത്നം, തൃണം തൃണം.
കാറ്റിനാൽ തിര പൊങ്ങുന്നു, നീ മുഴങ്ങുന്നു കേമമായ്;
നിൻതിരേ നിന്നു ദാഹിച്ചോൻ കുളം തേടുന്നു വാരിധേ!
ഊഴിക്കെഴും ദാഹമൊഴിക്കുമബം
മുഴങ്ങിടുന്നെങ്കിൽ മുഴങ്ങിടാ
ഒരുത്തനും ദാഹമൊഴിച്ചിടാത്ത
സമുദ്രമെന്തിന്നു മുഴങ്ങിടുന്നു?
വാരാശി രത്നാകരമെന്നു ചിന്തി-
ച്ചോരാതെ സേവിച്ചു ധനേച്ഛയാ ഞാന്‍;
ദൂരത്തു പോട്ടെ ധന,മെന്തെ വായില്‍
ക്ഷാരാംബു പൂരിച്ചതു കഷ്ടമല്ലോ!
മുന്നം മഹാഗിരികൾ കൊണ്ടണ കെട്ടി, പിന്നെ-
ച്ചിന്നും ധനങ്ങൾ മഥനത്തിലെടുത്തു സര്‍വം;
എന്നാലുമന്യഭയമാര്ന്നണയുന്ന ശൈലം-
തന്നിൽ തുണയ്പതിനു സിന്ധുവിനുണ്ടൊരുക്കം.
പോറ്റുന്നു വൻതിരകളാൽ നുരയെസ്സമുദ്രം
ചേറ്റിങ്കൽ നന്മണികളേയുമമഴ്ത്തിടുന്നു;
എന്നാലുമമ്മണികൾ തന്നെ മഹിശർ ചൂടും
പൊന്നിൻ കിരീടതടമാര്ന്നു വിളങ്ങിടുന്നു.
മണ്ടുന്നു കാടുകളിൽ, നല്ലൊരു സൌരഭം കൈ-
ക്കൊണ്ടിന്നു നീ പവന! മന്ദമണഞ്ഞിടുന്നൂ;
വേണ്ടുന്നവര്ക്കതു തിരിച്ചു കൊടുപ്പതിന്നു
വേണ്ടുന്ന ബുദ്ധി തവ കേവലമില്ലയല്ലോ!
അയ്യോ സഖേ ചണ്ഡസമീര! കഷ്ടം,
ചെയ്യാവതോ ചെയ്തതു നീയിദാനീം?
വേഴാമ്പലിൻ വായിലഹോ! പതിപ്പാൻ
ഭാവിച്ച നീർത്തുള്ളി തടുത്തുവല്ലോ!
നിന്നെക്കൊണ്ടു ജനങ്ങളൊക്കെയിവിടെ-
ജ്ജീവിച്ചിടുന്നെപ്പൊഴും
നിന്നെക്കൈവെടിയുന്ന നേരമഖില-
ന്മാരും മരിക്കുന്നെടോ!
എന്നല്ലേ പവമാന! നീ ശിവവപു-
സ്സാണെങ്കിലും, സ്വീകരി-
ക്കുന്നെന്നുള്ളതു നല്ലതല്ല മണവും
ദുഗ്ഗര്ന്ധവും ഹന്ത! നീ.
വെള്ളത്തിലാണു ജനനം, വനമാലിതൻകൈ-
ക്കുള്ളൊത്തു വാസ,മതി വെണ്മ വപുസ്സിലേവം
ചൊല്ലാര്‍ന്ന സൽഗുണമിണങ്ങിയ ശംഖമേ! നി-
ന്നുള്ളം മഹാകുടിലമെന്നതു കഷ്ടമത്രേ.
പൂന്തിങ്കളീശമുടിയാര്ന്നതിയായ സൌഖ്യ-
മേന്തുന്നുവെന്നഖിലലോകരുമോര്ത്തിടുന്നു;
ചെന്തീമിഴിക്കെഴുമൊരുഗ്രത പൂണ്ട ചൂടാൽ
വെന്തീടുമക്കൊടിയ ദുര്ദ്ദശയാരറിഞ്ഞു?
തരത്തിൽ വര്‍ഷിപ്പൊരു വാര്ഷികാംഭോ-
ധരത്തിൽ മാലിന്യമനിന്ദ്യമത്രേ;
ശരത്തിൽ മിന്നും മുകിലിന്റെ വെണ്മ
വരുത്തിടുന്നോരുപയോഗമെന്തേ?
നീലാഭ്ര! നീർത്തുള്ളികളാൽ വലിപ്പം
ചാലേ നിനക്കേകിയ സിന്ധുവിന്റെ
മേലേറി നീ നിന്നലറുന്നതോര്ത്താൽ
മാലിന്യമേറുന്ന നിനക്കു യോഗ്യം.
കിണറും കുളവും പിന്നെക്കടലും വേണ്ടതുണ്ടഹോ!
എന്നാലും മുകിൽ താനത്രേ വേഴാമ്പലിനൊരാശ്രയം.
എന്തിന്നിങ്ങനെ ഭൃംഗമേ! ബത! രജ-
സ്സില്ലാതലം ബാലയായ്
ചന്തം ചേര്‍ന്നൊരു മല്ലികാകലികയെ
ക്ലേശപ്പെടുത്തുന്നു നീ?
സന്തോഷാൽ തവ മര്‍ദ്ദനങ്ങളെ വഹി-
ച്ചീടാൻ കരുത്തുള്ള നൽ-
ച്ചെന്താർവള്ളികൾ വേറെയുള്ളതുകളിൽ
സ്വാന്തം രമിപ്പിക്കെടോ!
ഹംസം വെളുത്തോൻ, ബകവും ചെത്താൻ;
വിശേഷമെന്തായവർതമ്മിലുള്ളൂ?
ക്ഷീരത്തെയും നീരിനെയും തിരിക്കും
നേരത്തു കാണാമവർതൻ വിശേഷം.
പട്ടിയോ പൂച്ചയോ കേറിക്കൊട്ടാരത്തിൽ നടക്കിലും
വെളിക്കു നില്ക്കുമാനയ്ക്കു വിലയ്ക്കു കുറവേല്ക്കുമോ?
അളിവര! കളയുക ബഹുപരി-
മളമാകിലുമാശു കേതകീകുസുമം;
പൊളിയല്ലിഹ മധു ലഭിയാ,
വിളറുകയേയുള്ളു നിൻമുഖം ചൊടിയാൽ.
ഹരിചന്ദനമലർതന്നിലെ
മകരന്ദരസം നുകർന്നു തൃപ്തിയൊടേ
മരുവുന്നോരളി മറ്റലർ
തിരയുന്നതു നിന്ദ്യമെന്നു നിര്‍വാദം.
ഉള്ളത്തിൽ വേണ്ടഴിൽ മധുവ്രത! കേതകിത്താ-
മുള്ളിൽ ധരിപ്പൊരു രസം ലഭിയായ്കമൂലം;
മുള്ളുള്ളതിന്റിലകൾ നിന്നുടെ മേനിയിന്മേൽ
കൊള്ളാതെ പോവതിഹ തേ വലുതായ ഭാഗ്യം.
പല പക്ഷികൾ തേന്മാവിൻതലമേൽ വിലസീടിലും
അതിൻതാർമധുമാധുര്യമറിവോൻ കുയിൽ മാത്രമേ.
കയിൽ ഞാൻ, കാകനത്രേ നീ, നിറവും സദൃശം ദൃഢം;
കേവലം സ്വരവിദ്വാന്മാരറിവോരസ്മദന്തരം.
എന്നാളമന്ദമാനന്ദമേകും നിനദമാര്ന്നിടും
അന്നാൾവരെയ്ക്കുമിണ്ടാതെ മരുവീടുന്നു കോകിലം.
ഏകൻ നീയിഫ വിപിനേ
കാകളിയരുളാതെ വാഴ്ക കോകിലമേ!
കാകന്മാർ പരജാതിജ-
നാകുന്നെന്നോര്ത്തു കൊന്നിടും നിന്നെ.
ഒരേടം ചിവീടിൻനിനദമൊരിടം കാകാരവമി-
ങ്ങൊരേടം കങ്കാളീകളകളമൊരേടം കപിരവം
സാരം ചേര്ന്നുള്ളോമൽക്കുയിലിവിടെ മിണ്ടുന്നതെവിടെ?
ചതകമേ! യിതു ധൂമ-
വ്രാതം, മുകിലെന്നു പാര്‍ത്തു പോകൊലാ
ഇതിനാൽ ജലമതിയായി-
ട്ടുതിരുന്നൂനിന്കണ്ണിൽ നിന്നു തന്നെയെടോ!!
അരികിൽ വരട്ടേ സാഗര-
മഖില ബ്രഹ്മാണ്ഡവും നനയ്ക്കട്ടേ;
മുകിലാലുള്ളൊരു വൃത്തിയെ-
യകലത്താക്കിടുകില്ല വേഴാമ്പൽ
ഈടേറും കമലങ്ങൾ ഭംഗിയിൽ വിള-
ങ്ങീടുന്ന നൽപ്പൊയ്കയിൽ
കൂടും വാരി മനോജ്ഞമെങ്കിലുമഹോ!
മൂര്‍ദ്ധാവു താഴ്ത്തീടുകിൽ
കേടാണെന്നഭിമാനമോടിഹ, തണു-
പ്പിക്കുന്നിതക്കാർ പൊഴി-
ച്ചീടുന്നോരു പയഃകണങ്ങളെയശി-
ച്ചഞ്ചാതകം ചാതകം.
മയിലാണീ ഞാൻ നിന്നുടെ-
യൊലി മാത്രം കൊണ്ടു തൃപ്തനായീടും
മുകിലേ! നിന്നൊടു ജീവന-
മിരന്നിടുന്നില്ല ചാതകം പോലെ.
കാകോലൂകകപോതകോകിലകുലം
കൊണ്ടെന്തുവാ?-നേകനാം
കേകീന്ദ്രൻ മലയാചലത്തിലിവിടെ-
ത്തെല്ലൊന്നു ശബ്ദിക്കുകിൽ
ആകെച്ചേര്ന്നു പിണഞ്ഞു ചുറ്റിയ ഫണി-
ക്കൂട്ടങ്ങൾ വേർപെട്ടുപോയ്
ലോകങ്ങൾക്കഭിഗമ്യമാം ബത! ശരീ-
രാനന്ദനം ചന്ദനം
വാഴാം കാഞ്ചനപഞ്ജരത്തിലനിശം,
ലാളിച്ചിടും ഭൂവരന്
ചൂഴും മാങ്കനി മാതളപ്പഴവുമു-
ണ്ടത്യച്ഛമാം തോയവും,
ആഴിപ്പെൺ കണവന്റെ നാമമരുളാ-
മാനന്ദമോടെ, ങ്കിലും
കേഴുന്നു നിജമായ ജന്മതരുവിൽ
പോകുന്നതിന്നായ് ശുകം.
മിന്നാമിനുങ്ങേ! വലിയോരിരുട്ടിൽ
മിന്നുന്നു നീയെന്നതു സത്യമത്രേ;
എന്നാൽ സഹസ്രാംശുവുദിച്ചു പാരം
വിളങ്ങിടും വാസരമാണിതോര്ക്ക
പ്രദ്യോതനൻ പോയ്, മുകിലിന്റെയുള്ളിൽ
താരങ്ങളോടശ്ശശിയും മറഞ്ഞു;
ഖദ്യോതാമ! സമ്പ്രതി കൂരിരുട്ടിൽ
നീ താൻ പ്രകാശിക്കുക നല്ലവണ്ണം.
ആകട്ടേ വൃദ്ധനോ ശക്തിഹീനനോ കൃശനോ ഹരി;
എങ്കിലും യൂഥനാഥന്നു ശങ്കയേകുമവൻ ദൃഢം.
അരികിൽ വസിച്ചീടുന്നൊരു
ഹരിണത്തെത്തെല്ലുമാഗ്രഹിക്കാതെ
കുലയാനത്തലവൻതൻ-
തലയിലയയ്ക്കുന്നു ലോചനം സിംഹം.
കുറുനരി കൂടും രോഷാ-
കുലതയൊടേ മുന്നിൽ വന്നു നിന്നധികം
കൂകി വിളിച്ചീടുകിലും
കേസരി മിണ്ടാതെ കേവലം വാഴും.
ഇവനൊരു ശിശുവെന്നു വൃദ്ധഫേരു-
പ്രവരനിരുന്നധികം ഹസിച്ചിടട്ടേ;
ദ്വിരദവരശിരസ്സിനെത്തകര്ക്കും
ഹരിതനയന്നതിൽ മാനഹാനിയുണ്ടോ?
ഹരിയുടെ ഗുഹയിൽ ഗമിച്ചുവെന്നാൽ
ദ്വിരദശിരോഭവമൌക്തികങ്ങൾ കിട്ടും;
കുറുനരിനിലയേ പശുക്കിടാവിൻ-
ഖരമുറി തോൽക്കഷണങ്ങൾ വാലുമുണ്ടാം.
വേട്ടയ്ക്കു വന്നവരെ നോക്കിയുടൻ സലീലം
കോട്ടം വരാതെയലസാക്ഷനുറങ്ങി സിംഹം;
വാട്ടം വെടിഞ്ഞ നിജവല്ലഭവിക്രമത്തിൻ-
ശ്രേഷ്ഠത്വമോര്ത്തവരെ നോക്കിയുമില്ല സിംഹി.
ഗ്രാമാന്തങ്ങളിലൊത്തുകൂടിയതിയാ-
യിടുന്ന ഗര്വത്തൊട-
ഗ്ഗോമായുക്കളനേകരീതിയിൽ വിളി-
ച്ചീടുന്നുവെന്നാകിലും
കുംഭീന്ദ്ര൪ കടവും ചുളുക്കി നിജകൈ-
കര്ണ്ണങ്ങളാട്ടാതലം
സ്തംഭിച്ചങ്ങനെ കേട്ടിടുന്ന ഹരിതൻ-
നിസ്വാനമന്യാദൃശം.
കാട്ടാനത്തലവന്റെ ദര്പ്പഹരനാം
കുംഭീന്ദ്രനിൽ തന്ബലം
കാട്ടാനായി മുതിർന്നു ജംബുകയുവാ
പോരിന്നൊരുങ്ങിടവേ
നാട്ടാരിൽ ചിലർ "തുല്യരാണിവർ ബലം
കൊണ്ടെന്നു ചൊന്നാരി,ദം
കേട്ടോരിൽ ചിലർ സംശയിച്ചു, ഹരിതാൻ
തോറ്റീടുമെന്നൊട്ടു പേർ.
മൃഗത്തെ മടിമേലേറ്റി മൃഗലാഞ്ചനനായ് ശശി;
മൃഗാളിയെസ്സംഹരിച്ചു മൃഗാധിപതിയായ് ഹരി.
മാകന്ദത്തിലിരുന്നു മഞ്ജുളരസം
തൂകുന്നവണ്ണം ലസ-
ത്താകുന്നൽക്കുയിലും വിലാസശുകവും
കൂകുന്ന ശബ്ദങ്ങളെ,
ലോകം നിന്ദ വഹിച്ചിടും പരുഷാഗീ
രാകുന്ന ശല്യം ചെവി-
ക്കേകുന്നോരു ഖരോഷ്ട്രകങ്ങൾ വിഹസി-
ച്ചാലെന്തു മാലേന്തുവാൻ ?
നിറം ശ്യാമം തേന്മാവതിൽ വസതിയും
തുല്യമിവയാൽ
വെറും മൂഢാത്മാവേ! കരട! കുയിൽ നാ-
ട്യം തുടരൊലാ;
നറും തേനൂറും താർമണമൊടു വസ-
ന്തം യുവമദം
പെറുംനേരം 'ക്രോംക്രോം' കരയുകിലതെ-
ന്തായ് വരുമെടോ!
മൌനം തള്ളുക കുയിലേ! പഞ്ചമ-
ഗാനം ചെയ്കൊന്നല്ലെന്നാൽ തേ
ജ്ഞാനം ചേരുവതാര്ക്കിഹ കാക്കകൾ
മാനം വിട്ടു നിറഞ്ഞൊരു മാവിൽ?
അതിൽ മുട്ടോളമേ മുള്ളു വെള്ളമെന്നു നിനയ്ക്കൊലാ.
രത്നസര്മ്പൂണ്ണമെന്നാലുമബ്ധിക്കില്ലല്പവും മദം;
ചില മുത്തുകളുള്ളോരു ഗജേന്ദ്രൻ മദവിഹ്വലൻ
താഴെയാക്കുന്നു രത്നം നീ തൃണം ചൂടുന്നു മൌലിയിൽ;
സിഡോ! നിനക്കുതാൻ ദോഷം; രത്നം രത്നം, തൃണം തൃണം.
കാറ്റിനാൽ തിര പൊങ്ങുന്നു, നീ മുഴങ്ങുന്നു കേമമായ്;
നിൻതിരേ നിന്നു ദാഹിച്ചോൻ കുളം തേടുന്നു വാരിധേ!
ഊഴിക്കെഴും ദാഹമൊഴിക്കുമബം
മുഴങ്ങിടുന്നെങ്കിൽ മുഴങ്ങിടാ
ഒരുത്തനും ദാഹമൊഴിച്ചിടാത്ത
സമുദ്രമെന്തിന്നു മുഴങ്ങിടുന്നു?
വാരാശി രത്നാകരമെന്നു ചിന്തി-
ച്ചോരാതെ സേവിച്ചു ധനേച്ഛയാ ഞാന്‍;
ദൂരത്തു പോട്ടെ ധന,മെന്തെ വായില്‍
ക്ഷാരാംബു പൂരിച്ചതു കഷ്ടമല്ലോ!
മുന്നം മഹാഗിരികൾ കൊണ്ടണ കെട്ടി, പിന്നെ-
ച്ചിന്നും ധനങ്ങൾ മഥനത്തിലെടുത്തു സര്‍വം;
എന്നാലുമന്യഭയമാര്ന്നണയുന്ന ശൈലം-
തന്നിൽ തുണയ്പതിനു സിന്ധുവിനുണ്ടൊരുക്കം.
പോറ്റുന്നു വൻതിരകളാൽ നുരയെസ്സമുദ്രം
ചേറ്റിങ്കൽ നന്മണികളേയുമമഴ്ത്തിടുന്നു;
എന്നാലുമമ്മണികൾ തന്നെ മഹിശർ ചൂടും
പൊന്നിൻ കിരീടതടമാര്ന്നു വിളങ്ങിടുന്നു.
മണ്ടുന്നു കാടുകളിൽ, നല്ലൊരു സൌരഭം കൈ-
ക്കൊണ്ടിന്നു നീ പവന! മന്ദമണഞ്ഞിടുന്നൂ;
വേണ്ടുന്നവര്ക്കതു തിരിച്ചു കൊടുപ്പതിന്നു
വേണ്ടുന്ന ബുദ്ധി തവ കേവലമില്ലയല്ലോ!
അയ്യോ സഖേ ചണ്ഡസമീര! കഷ്ടം,
ചെയ്യാവതോ ചെയ്തതു നീയിദാനീം?
വേഴാമ്പലിൻ വായിലഹോ! പതിപ്പാൻ
ഭാവിച്ച നീർത്തുള്ളി തടുത്തുവല്ലോ!
നിന്നെക്കൊണ്ടു ജനങ്ങളൊക്കെയിവിടെ-
ജ്ജീവിച്ചിടുന്നെപ്പൊഴും
നിന്നെക്കൈവെടിയുന്ന നേരമഖില-
ന്മാരും മരിക്കുന്നെടോ!
എന്നല്ലേ പവമാന! നീ ശിവവപു-
സ്സാണെങ്കിലും, സ്വീകരി-
ക്കുന്നെന്നുള്ളതു നല്ലതല്ല മണവും
ദുഗ്ഗര്ന്ധവും ഹന്ത! നീ.
വെള്ളത്തിലാണു ജനനം, വനമാലിതൻകൈ-
ക്കുള്ളൊത്തു വാസ,മതി വെണ്മ വപുസ്സിലേവം
ചൊല്ലാര്‍ന്ന സൽഗുണമിണങ്ങിയ ശംഖമേ! നി-
ന്നുള്ളം മഹാകുടിലമെന്നതു കഷ്ടമത്രേ.
പൂന്തിങ്കളീശമുടിയാര്ന്നതിയായ സൌഖ്യ-
മേന്തുന്നുവെന്നഖിലലോകരുമോര്ത്തിടുന്നു;
ചെന്തീമിഴിക്കെഴുമൊരുഗ്രത പൂണ്ട ചൂടാൽ
വെന്തീടുമക്കൊടിയ ദുര്ദ്ദശയാരറിഞ്ഞു?
തരത്തിൽ വര്‍ഷിപ്പൊരു വാര്ഷികാംഭോ-
ധരത്തിൽ മാലിന്യമനിന്ദ്യമത്രേ;
ശരത്തിൽ മിന്നും മുകിലിന്റെ വെണ്മ
വരുത്തിടുന്നോരുപയോഗമെന്തേ?
നീലാഭ്ര! നീർത്തുള്ളികളാൽ വലിപ്പം
ചാലേ നിനക്കേകിയ സിന്ധുവിന്റെ
മേലേറി നീ നിന്നലറുന്നതോര്ത്താൽ
മാലിന്യമേറുന്ന നിനക്കു യോഗ്യം.
കിണറും കുളവും പിന്നെക്കടലും വേണ്ടതുണ്ടഹോ!
എന്നാലും മുകിൽ താനത്രേ വേഴാമ്പലിനൊരാശ്രയം.
എന്തിന്നിങ്ങനെ ഭൃംഗമേ! ബത! രജ-
സ്സില്ലാതലം ബാലയായ്
ചന്തം ചേര്‍ന്നൊരു മല്ലികാകലികയെ
ക്ലേശപ്പെടുത്തുന്നു നീ?
സന്തോഷാൽ തവ മര്‍ദ്ദനങ്ങളെ വഹി-
ച്ചീടാൻ കരുത്തുള്ള നൽ-
ച്ചെന്താർവള്ളികൾ വേറെയുള്ളതുകളിൽ
സ്വാന്തം രമിപ്പിക്കെടോ!
ഹംസം വെളുത്തോൻ, ബകവും ചെത്താൻ;
വിശേഷമെന്തായവർതമ്മിലുള്ളൂ?
ക്ഷീരത്തെയും നീരിനെയും തിരിക്കും
നേരത്തു കാണാമവർതൻ വിശേഷം.
പട്ടിയോ പൂച്ചയോ കേറിക്കൊട്ടാരത്തിൽ നടക്കിലും
വെളിക്കു നില്ക്കുമാനയ്ക്കു വിലയ്ക്കു കുറവേല്ക്കുമോ?
അളിവര! കളയുക ബഹുപരി-
മളമാകിലുമാശു കേതകീകുസുമം;
പൊളിയല്ലിഹ മധു ലഭിയാ,
വിളറുകയേയുള്ളു നിൻമുഖം ചൊടിയാൽ.
ഹരിചന്ദനമലർതന്നിലെ
മകരന്ദരസം നുകർന്നു തൃപ്തിയൊടേ
മരുവുന്നോരളി മറ്റലർ
തിരയുന്നതു നിന്ദ്യമെന്നു നിര്‍വാദം.
ഉള്ളത്തിൽ വേണ്ടഴിൽ മധുവ്രത! കേതകിത്താ-
മുള്ളിൽ ധരിപ്പൊരു രസം ലഭിയായ്കമൂലം;
മുള്ളുള്ളതിന്റിലകൾ നിന്നുടെ മേനിയിന്മേൽ
കൊള്ളാതെ പോവതിഹ തേ വലുതായ ഭാഗ്യം.
പല പക്ഷികൾ തേന്മാവിൻതലമേൽ വിലസീടിലും
അതിൻതാർമധുമാധുര്യമറിവോൻ കുയിൽ മാത്രമേ.
കയിൽ ഞാൻ, കാകനത്രേ നീ, നിറവും സദൃശം ദൃഢം;
കേവലം സ്വരവിദ്വാന്മാരറിവോരസ്മദന്തരം.
എന്നാളമന്ദമാനന്ദമേകും നിനദമാര്ന്നിടും
അന്നാൾവരെയ്ക്കുമിണ്ടാതെ മരുവീടുന്നു കോകിലം.
ഏകൻ നീയിഫ വിപിനേ
കാകളിയരുളാതെ വാഴ്ക കോകിലമേ!
കാകന്മാർ പരജാതിജ-
നാകുന്നെന്നോര്ത്തു കൊന്നിടും നിന്നെ.
ഒരേടം ചിവീടിൻനിനദമൊരിടം കാകാരവമി-
ങ്ങൊരേടം കങ്കാളീകളകളമൊരേടം കപിരവം
സാരം ചേര്ന്നുള്ളോമൽക്കുയിലിവിടെ മിണ്ടുന്നതെവിടെ?
ചതകമേ! യിതു ധൂമ-
വ്രാതം, മുകിലെന്നു പാര്‍ത്തു പോകൊലാ
ഇതിനാൽ ജലമതിയായി-
ട്ടുതിരുന്നൂനിന്കണ്ണിൽ നിന്നു തന്നെയെടോ!!
അരികിൽ വരട്ടേ സാഗര-
മഖില ബ്രഹ്മാണ്ഡവും നനയ്ക്കട്ടേ;
മുകിലാലുള്ളൊരു വൃത്തിയെ-
യകലത്താക്കിടുകില്ല വേഴാമ്പൽ
ഈടേറും കമലങ്ങൾ ഭംഗിയിൽ വിള-
ങ്ങീടുന്ന നൽപ്പൊയ്കയിൽ
കൂടും വാരി മനോജ്ഞമെങ്കിലുമഹോ!
മൂര്‍ദ്ധാവു താഴ്ത്തീടുകിൽ
കേടാണെന്നഭിമാനമോടിഹ, തണു-
പ്പിക്കുന്നിതക്കാർ പൊഴി-
ച്ചീടുന്നോരു പയഃകണങ്ങളെയശി-
ച്ചഞ്ചാതകം ചാതകം.
മയിലാണീ ഞാൻ നിന്നുടെ-
യൊലി മാത്രം കൊണ്ടു തൃപ്തനായീടും
മുകിലേ! നിന്നൊടു ജീവന-
മിരന്നിടുന്നില്ല ചാതകം പോലെ.
കാകോലൂകകപോതകോകിലകുലം
കൊണ്ടെന്തുവാ?-നേകനാം
കേകീന്ദ്രൻ മലയാചലത്തിലിവിടെ-
ത്തെല്ലൊന്നു ശബ്ദിക്കുകിൽ
ആകെച്ചേര്ന്നു പിണഞ്ഞു ചുറ്റിയ ഫണി-
ക്കൂട്ടങ്ങൾ വേർപെട്ടുപോയ്
ലോകങ്ങൾക്കഭിഗമ്യമാം ബത! ശരീ-
രാനന്ദനം ചന്ദനം
വാഴാം കാഞ്ചനപഞ്ജരത്തിലനിശം,
ലാളിച്ചിടും ഭൂവരന്
ചൂഴും മാങ്കനി മാതളപ്പഴവുമു-
ണ്ടത്യച്ഛമാം തോയവും,
ആഴിപ്പെൺ കണവന്റെ നാമമരുളാ-
മാനന്ദമോടെ, ങ്കിലും
കേഴുന്നു നിജമായ ജന്മതരുവിൽ
പോകുന്നതിന്നായ് ശുകം.
മിന്നാമിനുങ്ങേ! വലിയോരിരുട്ടിൽ
മിന്നുന്നു നീയെന്നതു സത്യമത്രേ;
എന്നാൽ സഹസ്രാംശുവുദിച്ചു പാരം
വിളങ്ങിടും വാസരമാണിതോര്ക്ക
പ്രദ്യോതനൻ പോയ്, മുകിലിന്റെയുള്ളിൽ
താരങ്ങളോടശ്ശശിയും മറഞ്ഞു;
ഖദ്യോതാമ! സമ്പ്രതി കൂരിരുട്ടിൽ
നീ താൻ പ്രകാശിക്കുക നല്ലവണ്ണം.
ആകട്ടേ വൃദ്ധനോ ശക്തിഹീനനോ കൃശനോ ഹരി;
എങ്കിലും യൂഥനാഥന്നു ശങ്കയേകുമവൻ ദൃഢം.
അരികിൽ വസിച്ചീടുന്നൊരു
ഹരിണത്തെത്തെല്ലുമാഗ്രഹിക്കാതെ
കുലയാനത്തലവൻതൻ-
തലയിലയയ്ക്കുന്നു ലോചനം സിംഹം.
കുറുനരി കൂടും രോഷാ-
കുലതയൊടേ മുന്നിൽ വന്നു നിന്നധികം
കൂകി വിളിച്ചീടുകിലും
കേസരി മിണ്ടാതെ കേവലം വാഴും.
ഇവനൊരു ശിശുവെന്നു വൃദ്ധഫേരു-
പ്രവരനിരുന്നധികം ഹസിച്ചിടട്ടേ;
ദ്വിരദവരശിരസ്സിനെത്തകര്ക്കും
ഹരിതനയന്നതിൽ മാനഹാനിയുണ്ടോ?
ഹരിയുടെ ഗുഹയിൽ ഗമിച്ചുവെന്നാൽ
ദ്വിരദശിരോഭവമൌക്തികങ്ങൾ കിട്ടും;
കുറുനരിനിലയേ പശുക്കിടാവിൻ-
ഖരമുറി തോൽക്കഷണങ്ങൾ വാലുമുണ്ടാം.
വേട്ടയ്ക്കു വന്നവരെ നോക്കിയുടൻ സലീലം
കോട്ടം വരാതെയലസാക്ഷനുറങ്ങി സിംഹം;
വാട്ടം വെടിഞ്ഞ നിജവല്ലഭവിക്രമത്തിൻ-
ശ്രേഷ്ഠത്വമോര്ത്തവരെ നോക്കിയുമില്ല സിംഹി.
ഗ്രാമാന്തങ്ങളിലൊത്തുകൂടിയതിയാ-
യിടുന്ന ഗര്വത്തൊട-
ഗ്ഗോമായുക്കളനേകരീതിയിൽ വിളി-
ച്ചീടുന്നുവെന്നാകിലും
കുംഭീന്ദ്ര൪ കടവും ചുളുക്കി നിജകൈ-
കര്ണ്ണങ്ങളാട്ടാതലം
സ്തംഭിച്ചങ്ങനെ കേട്ടിടുന്ന ഹരിതൻ-
നിസ്വാനമന്യാദൃശം.
കാട്ടാനത്തലവന്റെ ദര്പ്പഹരനാം
കുംഭീന്ദ്രനിൽ തന്ബലം
കാട്ടാനായി മുതിർന്നു ജംബുകയുവാ
പോരിന്നൊരുങ്ങിടവേ
നാട്ടാരിൽ ചിലർ "തുല്യരാണിവർ ബലം
കൊണ്ടെന്നു ചൊന്നാരി,ദം
കേട്ടോരിൽ ചിലർ സംശയിച്ചു, ഹരിതാൻ
തോറ്റീടുമെന്നൊട്ടു പേർ.
മൃഗത്തെ മടിമേലേറ്റി മൃഗലാഞ്ചനനായ് ശശി;
മൃഗാളിയെസ്സംഹരിച്ചു മൃഗാധിപതിയായ് ഹരി.
മാകന്ദത്തിലിരുന്നു മഞ്ജുളരസം
തൂകുന്നവണ്ണം ലസ-
ത്താകുന്നൽക്കുയിലും വിലാസശുകവും
കൂകുന്ന ശബ്ദങ്ങളെ,
ലോകം നിന്ദ വഹിച്ചിടും പരുഷാഗീ
രാകുന്ന ശല്യം ചെവി-
ക്കേകുന്നോരു ഖരോഷ്ട്രകങ്ങൾ വിഹസി-
ച്ചാലെന്തു മാലേന്തുവാൻ ?
നിറം ശ്യാമം തേന്മാവതിൽ വസതിയും
തുല്യമിവയാൽ
വെറും മൂഢാത്മാവേ! കരട! കുയിൽ നാ-
ട്യം തുടരൊലാ;
നറും തേനൂറും താർമണമൊടു വസ-
ന്തം യുവമദം
പെറുംനേരം 'ക്രോംക്രോം' കരയുകിലതെ-
ന്തായ് വരുമെടോ!
മൌനം തള്ളുക കുയിലേ! പഞ്ചമ-
ഗാനം ചെയ്കൊന്നല്ലെന്നാൽ തേ
ജ്ഞാനം ചേരുവതാര്ക്കിഹ കാക്കകൾ
മാനം വിട്ടു നിറഞ്ഞൊരു മാവിൽ?