പീയൂഷത്തെ വെടിഞ്ഞു മാമുനികളെൻ-
പാദാരവിന്ദാസവം
പെയ്യും മോദമൊടാസ്വദിച്ചിടുവതെ-
ന്താണെന്നു ചിന്തിച്ചു താൻ
കൈയ്യാലൻപിനൊടംഘ്രിപങ്കജമെടു-
ത്താസ്യാരവിന്ദത്തിൽ വെ-
ച്ചയ്യാ! തദ്രസമാസ്വദിപ്പൊരു ശിശു-
ശ്രീകൃഷ്ണനെക്കൈതൊഴാം.
തരണേ ഗുരുചാലേ മേ
ബലം സാരയമാനഘ!
ഘനമായ! രസാലംബ!
മേലേ ചാരുഗുണേ രത!
പുള്ളിപ്പേടമൃഗാക്ഷി രാധയുടെയ-
ച്ചൊൽക്കൊണ്ട് തൈക്കൊങ്കത-
ന്നുള്ളിൽ പെട്ടൊരു തന്മനസ്സു തിരയു-
ന്നെന്നൊന്നു തോന്നുംവിധം
കൊള്ളിച്ചായതിൽ നല്കരാംഗുലി മുദാ
മന്ദം തലോടീടുമ-
ക്കള്ളഗ്ഗോപകിശോരകൻ കനിവൊടേ
കാമം കടാക്ഷിക്കണം.
'ഉണ്ണീ! ചൊല്ലുകയെത്ര വെണ്ണയിഹ നീ
മോഷ്ടിച്ചു തിന്നിപ്പൊഴെ?'-
ന്നര്ണ്ണോജേക്ഷണയാം യശോദയധികം
കോപിച്ചു ചോദിക്കവേ
തിണ്ണം രാധികതൻകുചം, ഗുരുജനം
കണ്ടീടവേ താൻ, ഗ്രഹി-
ച്ചുണ്ണാനിത്രയെടുത്തുവെന്നരുളുമ-
ക്കണ്ണൻ കനിഞ്ഞീടണം.
"അമ്മേ! പൈക്കളെ മേയ്ക്കുവാനിനിയെനി-
ക്കാവില്ല പോവില്ല ഞാൻ;'
'ചെമ്മേ ചൊല്ലിടുകെന്തു?' 'ഗോപികൾ മഹാ
വക്ഷോജയുഗ്മങ്ങളാൽ
എന്മെയ് ഞെക്കിയുടച്ചിടുന്നി' തി വില-
ക്കീട്ടും കഥിക്കുന്ന വാ-
യിന്മേൽ ഗോപികൾ ചെന്നു പൊത്തിയൊരിളം
പൈതൽക്കു കൈകൂപ്പിടാം.
"അല്ലേ കേശവ! ഗോപരാഗമതിനാൽ
കണ്ണങ്ങു കാണാതെയാ-
യല്ലൽപ്പെട്ടിഹ വീണു ഞാൻ, പതിതയെ-
ക്കൈക്കൊൾകയില്ലേ ഭവാൻ?
ഇല്ലോര്ത്തില്ലബലാവലിയ്ക്കുതൻതാ-
പങ്കൽ നീയെന്നിയേ
നല്ലോരാശ്രയ'മെന്നു ഗോപിയരുളും
ഗോവിന്ദനെക്കൈതൊഴാം
കിംസാരാനന്ദമൂലം മഹിതമതി വിചാ-
രിച്ചറിഞ്ഞിട്ടു സൂക്ഷ്മ-
ഹിംസാ സാഹിത്യമാകും വരഗുണമണുവും
സന്ത്യജിക്കാതെ ഭക്ത്യാ
കംസരാതിത്വമാര്ന്നുള്ളൊരു പരമപുമാൻ-
തൻപദം താൻ ഭജിക്കിൽ
സംസാരാകാരഘേ രാംബുധി 'കരയണവാൻ
തക്കതാം തര്ക്കമില്ലാ'.
പാദാരവിന്ദാസവം
പെയ്യും മോദമൊടാസ്വദിച്ചിടുവതെ-
ന്താണെന്നു ചിന്തിച്ചു താൻ
കൈയ്യാലൻപിനൊടംഘ്രിപങ്കജമെടു-
ത്താസ്യാരവിന്ദത്തിൽ വെ-
ച്ചയ്യാ! തദ്രസമാസ്വദിപ്പൊരു ശിശു-
ശ്രീകൃഷ്ണനെക്കൈതൊഴാം.
തരണേ ഗുരുചാലേ മേ
ബലം സാരയമാനഘ!
ഘനമായ! രസാലംബ!
മേലേ ചാരുഗുണേ രത!
പുള്ളിപ്പേടമൃഗാക്ഷി രാധയുടെയ-
ച്ചൊൽക്കൊണ്ട് തൈക്കൊങ്കത-
ന്നുള്ളിൽ പെട്ടൊരു തന്മനസ്സു തിരയു-
ന്നെന്നൊന്നു തോന്നുംവിധം
കൊള്ളിച്ചായതിൽ നല്കരാംഗുലി മുദാ
മന്ദം തലോടീടുമ-
ക്കള്ളഗ്ഗോപകിശോരകൻ കനിവൊടേ
കാമം കടാക്ഷിക്കണം.
'ഉണ്ണീ! ചൊല്ലുകയെത്ര വെണ്ണയിഹ നീ
മോഷ്ടിച്ചു തിന്നിപ്പൊഴെ?'-
ന്നര്ണ്ണോജേക്ഷണയാം യശോദയധികം
കോപിച്ചു ചോദിക്കവേ
തിണ്ണം രാധികതൻകുചം, ഗുരുജനം
കണ്ടീടവേ താൻ, ഗ്രഹി-
ച്ചുണ്ണാനിത്രയെടുത്തുവെന്നരുളുമ-
ക്കണ്ണൻ കനിഞ്ഞീടണം.
"അമ്മേ! പൈക്കളെ മേയ്ക്കുവാനിനിയെനി-
ക്കാവില്ല പോവില്ല ഞാൻ;'
'ചെമ്മേ ചൊല്ലിടുകെന്തു?' 'ഗോപികൾ മഹാ
വക്ഷോജയുഗ്മങ്ങളാൽ
എന്മെയ് ഞെക്കിയുടച്ചിടുന്നി' തി വില-
ക്കീട്ടും കഥിക്കുന്ന വാ-
യിന്മേൽ ഗോപികൾ ചെന്നു പൊത്തിയൊരിളം
പൈതൽക്കു കൈകൂപ്പിടാം.
"അല്ലേ കേശവ! ഗോപരാഗമതിനാൽ
കണ്ണങ്ങു കാണാതെയാ-
യല്ലൽപ്പെട്ടിഹ വീണു ഞാൻ, പതിതയെ-
ക്കൈക്കൊൾകയില്ലേ ഭവാൻ?
ഇല്ലോര്ത്തില്ലബലാവലിയ്ക്കുതൻതാ-
പങ്കൽ നീയെന്നിയേ
നല്ലോരാശ്രയ'മെന്നു ഗോപിയരുളും
ഗോവിന്ദനെക്കൈതൊഴാം
കിംസാരാനന്ദമൂലം മഹിതമതി വിചാ-
രിച്ചറിഞ്ഞിട്ടു സൂക്ഷ്മ-
ഹിംസാ സാഹിത്യമാകും വരഗുണമണുവും
സന്ത്യജിക്കാതെ ഭക്ത്യാ
കംസരാതിത്വമാര്ന്നുള്ളൊരു പരമപുമാൻ-
തൻപദം താൻ ഭജിക്കിൽ
സംസാരാകാരഘേ രാംബുധി 'കരയണവാൻ
തക്കതാം തര്ക്കമില്ലാ'.