25. കൂലിവേലക്കാരൻ
ഒരിക്കൽ ഒരു ധനവാൻ പാവപ്പെട്ട ഒരു കൂലിവേലക്കാരനോടു കലശൽ കൂട്ടുകയും കോപാധിക്യത്താൽ ഒരു കല്ലെടുത്ത് അവനെ എറിയുകയും ചെയ്തു. ആട്ടേ, ഒരു കാലത്തു പക്ഷേ ഈ കല്ലുതന്നെ പകരം ഈ മനുഷ്യന്റെ തലയിൽ എറിയാൻ എനിക്കു് ഉപയോഗപ്പെടും എന്ന് പറഞ്ഞുകൊണ്ടു് അവൻ ആ കല്ലെടുത്ത് സൂക്ഷിച്ചുവച്ചിരുന്നു.
കുറേക്കാലം കഴിഞ്ഞപ്പോൾ ആ ധനവാൻ, തന്റെ അഹങ്കാരവും മടിയും ദുര്വ്യയവുംകൊണ്ടു് ക്രമേണ ക്ഷയി ച്ചു ഒരു യാചകനായിത്തീന്നു. ഒരു ദിവസം അയാൾ ഒരു കീറിയ പഴന്തുണി അരയിൽ ചുറ്റിക്കൊണ്ടു് തന്റെ പാവപ്പെട്ട അയൽക്കാരന്റെ വീട്ടുനടയിൽ ഇരിക്കയായിരുന്നു. വേലക്കാരൻ അതുകണ്ടു് ഭാഗ്യഹീനനായ തന്റെ ശത്രുവിനെ എറിയുന്നതിനായി താൻ സൂക്ഷിച്ചുവെച്ചിരുന്ന പഴയ കല്ലെടുക്കാൻ ഭാവിച്ചു. എന്നാൽ അപ്രകാരം ചെയ്യാൻ അവനു തോന്നിയില്ല. അവൻ വിചാരിച്ചതു് ഇപ്രകാരമാണു്: "ഇല്ല. ഇവനോടു് പകരം ചോദിക്കുന്നതിനു ഞാൻ യാതൊരു കാരണവും കാണുന്നില്ല. ഇവൻ ധനവാനും ശക്തനുമായിരുന്നുവെങ്കിൽ ഞാൻ അങ്ങനെ ചെയ്യുന്നതു ബുദ്ധിഹീനതയായിരിക്കും. ഇപ്പോൾ ഇവൻ ഭാഗ്യഹീനനായിത്തീര്ന്നിരിക്കുന്നു. ഈ സ്ഥിതിയിൽ അങ്ങനെ ചെയ്യുന്നതായാൽ അതു വെറും മൃഗപ്രായനായ ഒരുവന്റെ പ്രവൃത്തിയും ആയിരിക്കും. ഏതുപ്രകാരത്തിലായാലും പ്രതികാരം എന്നതു കഴിയുന്നതും ഒഴിച്ചുവെയ്ക്കേണ്ടതായ ഒരു പ്രവൃത്തിതന്നെയാണു്.''
പരൻ ചെയ്യുന്ന പകയെ-
പരിചോടു സഹിക്ക നീ,
അവൻ ഭാജനമാകട്ടെ
നിനക്കുള്ള ദയയ്ക്കു താൻ.

26. ഗംഗാധരൻ
ബാലനായ ഗംഗാധരൻ ഒരുദിവസം രാവിലെ കുളത്തിന്റെ കരയിൽ ചെന്നപ്പോൾ അവിടെ ഒരു ചെറിയ ആമയെ കണ്ടു കയ്യിലിരുന്ന വടികൊണ്ടു് അതിനെ അടിക്കാൻ ഭാവിച്ചു. അപ്പോൾ "അങ്ങനെ ചെയ്യുന്നതു ശരിയല്ല; പാവപ്പെട്ട പ്രാണി! അതിനെ എന്തിനുപദ്രവിക്കുന്നു?” എന്നു അവനു തോന്നി. ഉടൻതന്നെ അവൻ ഓടി അച്ഛന്റെടുക്കൽചെന്ന് തനിക്കു സംഭവിച്ച സംഗതി പറഞ്ഞതിന്റെ ശേഷം ആ പ്രാണിയെ ഉപദ്രവിക്കരുത് എന്നു തനിക്കു മനസിൽ തോന്നിയതു് എന്തുകൊണ്ടാണെന്നു ചോദിച്ചു. അച്ഛൻ ആനന്ദബാഷ്പത്തോടുകൂടി മകനെ പുണര്‍ന്നുകൊണ്ടു് ഇപ്രകാരം പറഞ്ഞു: “പ്രിയപുത്രാ! നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ഈശ്വരൻ ഇരിക്കുന്നുണ്ടു്. അദ്ദേഹമാണു് നിനക്കു് അപ്രകാരം തോന്നിച്ചതു്. നാം ന്യായമല്ലാത്ത കാര്യം ചെയ്യാൻ തുടങ്ങുമ്പോഴൊക്കെ "അരുത്" എന്നദ്ദേഹം തോന്നിക്ക പതിവാണു്. ചിലർ അതിനെ വകവെയ്ക്കുകയില്ല. വകവെയ്ക്കാതെയാകുമ്പോൾ ആ തോന്നൽ ക്രമേണ കുറഞ്ഞ് നശിച്ചുപോകയും അവർ ദോഷപ്പെടുകയും ചെയ്യുന്നു. അതിനെ അനുസരിക്കുന്നവരുടെ മനസ്സിൽ അതു ക്രമേണ വളര്‍ന്നു അവരെ സൽപ്രവത്തികളിൽ പ്രേരിപ്പിച്ച് ഗുണപ്പെടുത്തുന്നു. അതുകൊണ്ടു് നീ ഇപ്പോൾ ചെയ്തപോലെ മേലും ഈശ്വരന്റെ ഈ ആജ്ഞയെ അനുസരിച്ചുതന്നെ നടക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
സചേതസ്സിലും ഗൂഢം
കുടികൊള്ളുന്നിതീശ്വരൻ
ചേതസ്സിൽ ശുദ്ധിയൊടൊത്തു
വര്‍ദ്ധിക്കുന്നു തദാജ്ഞയും.