4. മഴ
ഒരുദിവസം വൈകുന്നേരം ഒരു കച്ചവടക്കാരൻ ഒരു വലിയ മടിശ്ശീല നിറച്ചു രൂപാ വാരിക്കെട്ടി ഒരു .. പ്പാക്കി കഴുത്തിൽ ഇട്ടുകൊണ്ട് ഒരു കുതിരപ്പുറത്തു കയറി പീടികയിൽനിന്നു വീട്ടിലേക്കു പോകയായിരുന്നു. അയാൾ കുറേദൂരം ചെന്നപ്പോൾ ഒരു വലിയ മഴപെയ്തു. അയാടെ കൈയിൽ കുട ഉണ്ടായിരുന്നില്ല. ആ സാധുമനുഷ്യൻ വളരെ നനഞ്ഞു ബുദ്ധിമുട്ടി ഇങ്ങനെ തന്നത്താൻ പറഞ്ഞു:- "ഈശ്വരൻ കരുണാകരനാണെന്നു പറയുന്നു. പിന്നെ എന്താണ് ഇപ്പോൾ ഈ വലുതായ മഴ പെയ്യിച്ചതു്? ഞാൻ വീട്ടിൽ എത്തിയതിന്റെ ശേഷം മഴ പെയ്താൽ പോരായിരുന്നോ? ഇത് എനിക്കു് എത്ര ഉപദ്രവമായിരിക്കുന്നു! എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തീട്ട് അദ്ദേഹത്തിന് എന്താണൊരു ലാഭമുള്ളതു്? അദ്ദേഹത്തിനു തീരെ കരുണതന്നെയില്ല.”
അയാൾക്കു വീട്ടിൽ എത്തുന്നതിന് ഒരു വലിയ കാടു കടക്കേണ്ടിയിരുന്നു. കാട്ടിൽ എത്തിയപ്പോൾ അയാൾ ഒരു കള്ളനെ കണ്ടു് വളരെ ഭയപ്പെട്ടു. കള്ളൻ അയാളുടെ നേരെ തോക്കുയത്തി വെടിവയ്ക്കാൻ ആരംഭിച്ചു. അയാൾക്കു രക്ഷപെടുന്നതിനു യാതൊരു കഴിവും ഉണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ മഴനിമിത്തം അവന്റെ വെടിമരുന്നു തീരെ തണുത്തുപോയിരുന്നതിനാൽ അവനു പെട്ടെന്നു വെടിവയ്ക്കാൻ കഴിഞ്ഞില്ല. കച്ചവടക്കാരൻ അതിവേഗത്തിൽ കുതിരയെ ഓടിച്ചു ആ ആപത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്തു.
കാടു കഴിഞ്ഞപ്പോൾ അയാൾ പശ്ചാത്താപത്തോടുകൂടി ഇപ്രകാരം വിചാരിച്ചു:- "ഞാൻ എത്ര മടയനാണു്! മഴ പെയ്തത് ഈശ്വരന്റെ അനുഗ്രഹമാണെന്നു സമാധാനപ്പെടാതെ ഞാൻ അദ്ദേഹത്തെ ദുഷിച്ചുപോയല്ലോ. ആകാശം നിര്മ്മലമായിരിക്കയും, വായു ചൂടുള്ളതായിരിക്കയും ചെയ്തിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ എന്റെ രക്തധാരയിൽ മരിച്ചുകിടക്കയും എന്റെ കുട്ടികളും ഭാര്യയും ഞാൻ തിരിച്ചുചെല്ലുമെന്നു വെറുതെ നോക്കിക്കൊണ്ടിരിക്കയും ചെയ്യുമായിരുന്നു. ഞാൻ ഉപദ്രവമായി കുരുതിയ മഴതന്നെയാണു് എന്റെ ജീവനെയും ധനത്തെയും രക്ഷിച്ചതു്.'"
പലപ്പൊഴും നാമീശന്റെ
ചേഷ്ട തെറ്റിദ്ധരിക്കിലും
നമുക്കുനന്മയ്ക്കായ്ത്തന്നെ-
യവൻചെയ്തതു സര്‍വവും.

5. കാടുങ്കാററും ഇടിയും
ഒരു നഗരത്തിൽ പാര്‍ത്തിരുന്ന രാമൻ എന്ന ഒരു ചെറിയ കുട്ടി ഒരു ദിവസം തന്റെ ഗൃഹത്തിൽ നിന്നു പറപ്പെട്ടു മൂന്നു നാഴിക ദൂരെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന തന്റെ വലിയച്ഛനെ കണ്ടിട്ടു തിരിച്ചുവരികയായിരുന്നു. അവൻ കുറേ ദൂരം നടന്നപ്പോൾ ഒരു കഠിനമായ കൊടുങ്കാററും മഴയും ആരംഭിച്ചു. അതോടുകൂടി ഇടിയും കേട്ടുതുടങ്ങി. രാമൻ വല്ലാതെ ഭയപ്പെട്ട് വഴിയരികേയുള്ള ഒരു വലിയ ആൽമരത്തിന്റെ പോട്ടിൽ കയറി ഇരുന്നു. മിന്നൽ പലപ്പോഴും ഉയര്‍ന്ന വൃക്ഷങ്ങളെ ആക്രമിക്കുമെന്നു് അവൻ മനസ്സിലാക്കിയിരുന്നില്ല. "രാമാ! രാമാ! വരൂ; വേഗം വെളിയിൽ വരൂ" എന്നു ബദ്ധപ്പെട്ട് ആരോ വിളിക്കുന്നതു് അവൻ കേട്ടു. ഉടനെ അവൻ അവിടെ നിന്നു വെളിയിൽ ഇറങ്ങി; ഒരു നിമിഷത്തിനിടയിൽ മിന്നൽ ആ വൃക്ഷത്തിൽ അടിച്ചു. അതേ സമയത്തിൽ അതിഭയങ്കരമായ ഒരു ഇടിയും വെട്ടി. ഭയം കൊണ്ടു സ്തബ്ധനായ കുട്ടി നിന്നിരുന്ന തറ ആകപ്പാടെ ഒന്നു വിറച്ചു. തീയുടെ നടുക്കാണു താൻ നില്‍ക്കുന്നതെന്ന് അവനു തോന്നി. ഏതായാലും അവന് ആപത്തൊന്നും പറ്റിയില്ല. അവൻ കൈഉയർത്തിക്കൊണ്ടു മേല്പോട്ടുനോക്കി ഇപ്രകാരം പറഞ്ഞു:- "ദൈവമേ! ആ വാക്ക് അവിടുത്തേതാണു്. അവിടുന്ന് എന്നെ രക്ഷിച്ചു. ഞാൻ അവിടുത്തെ വണങ്ങുന്നു.'' ഉടനെ വീണ്ടും "രാമാ! രാമാ! നീ ഞാൻ വിളിക്കുന്നതു കേൾക്കുന്നില്ലയോ??” എന്നു് ആരോ വിളിച്ചു ചോദിക്കുന്നതു കേട്ടു. അവൻ ആ ശബ്ദം കേട്ട ദിക്കിലേക്കു നോക്കിയപ്പോൾ ഒരു സ്ത്രീ അവിടെ നില്ക്കുന്നതു കണ്ടു. "ഞാൻ ഇതാ! ഇവിടെ നില്ക്കുന്നു; നിങ്ങൾ എന്നെ എന്തിനാണു വിളിച്ചതു്?" എന്നു ചോദിച്ചു. ആ സ്ത്രീ മറുപടി പറഞ്ഞു:-"ഞാൻ വിളിച്ചതു നിന്നെയല്ലാ, എന്റെ മകൻ രാമനെയാണു്. അവൻ പശുക്കളെ നോക്കാനായി ആ കുറ്റിക്കാട്ടിലേക്കു പോയിരിക്കുന്നു. ഇടി കേട്ടു് പേടിച്ചു അവൻ അവിടെ വല്ലെടത്തും കയറിയിരിക്കയായിരിക്കും; അതാ നോക്കു അവൻ വരുന്നു."
രാമൻ:-നിങ്ങളുടെ വിളി ഈശ്വരന്റെ വിളിയാണെന്നത്രേ ഞാൻ വിചാരിച്ചതു്.
സ്ത്രീ:-എൻറെ പ്രിയപ്പെട്ട കുട്ടീ! ഈ കാര്യത്തിനു നീ അദ്ദേഹത്തെ സ്തുതിക്കണം. ആ വാക്ക് നിശ്ചയമായി ഒരു പാവപ്പെട്ട സ്ത്രീയുടെ മുഖത്തുനിന്നു പുറപ്പെട്ടതുതന്നെ. എന്നാൽ എന്നെക്കൊണ്ടു് അങ്ങനെ വിളിപ്പിച്ചതു് ഈശ്വരനാകുന്നു. ഈ വലുതായ ആപത്തിൽനിന്നു നിന്നെ രക്ഷിച്ചതു് അദ്ദേഹംതന്നെ.
രാമൻ:-(കണ്ണിൽ കണ്ണുനീർ നിറച്ചുകൊണ്ടു്) എന്നെ രക്ഷിക്കുന്നതിനായി ഈശ്വരൻ നിങ്ങളുടെ വാക്കിനെ ഉപയോഗിച്ചതാണു്. വിളിച്ചതു് നിങ്ങൾ തന്നെയാണെങ്കിലും ആ സഹായം എനിക്കു ലഭിച്ചത് ഈശ്വരനിൽ നിന്നാകുന്നു. എന്തുകൊണ്ടെന്നാൽ,
യാദൃഛികങ്ങളായീടാ
സഹായങ്ങളൊരിക്കലും;
നമുക്കായവ നൽകുന്നു
സദയം സകലേശ്വരൻ.
6. ഗന്ധർവന്മാർ
ഒരിക്കൽ ഭൂമിയിലുള്ള അത്ഭുതവസ്തുക്കളെ കണ്ടുരസിക്കുന്നതിനായി മൂന്നു ഗന്ധര്വന്മാർ വിമാനത്തിൽകയറി ആകാശമാര്‍ഗ്ഗേണ പുറപ്പെട്ടു. പർവ്വതങ്ങൾ, വനങ്ങൾ, നദികൾ മുതലായവ കണ്ടുകൊണ്ടു് അവർ സഞ്ചരിക്കുമ്പോൾ ഒരു കുളത്തിന്റെ കരയിൽ സര്‍പ്പത്താൽ ഗ്രസിക്കപ്പെട്ട ഒരു തവള കരയുന്നതു കേട്ടു. അപ്പോൾ അവരിൽ ഒരുവൻ “ഹേ, സര്പ്പമെ! തവളയെ വിടണേ-വിടണേ" എന്നു് വിളിച്ചു പറഞ്ഞു. ഉടൻതന്നെ സര്‍പ്പത്തിന്റെ ആഹാരത്തെ തടുക്കുകയാൽ സുകൃതം ക്ഷയിച്ച് ആ ഗന്ധവൻ വിമാനത്തിൽനിന്നും ഭൂമിയിൽ വീണു. അതുകണ്ടു് വിമാനത്തിൽ ഇരുന്ന രണ്ടാമൻ, "അല്ലയോ പന്നഗമേ! തവളയെ വിടരുതേ" എന്നു പറഞ്ഞു. ഇങ്ങനെ തവളയെ കൊല്ലുന്നതിനു സപ്പത്തെ ഉത്സാഹിപ്പിക്കയാൽ പാപിയായിത്തീര്‍ന്ന അവനും ഭൂമിയിൽ വീണു. മൂന്നാമനാകട്ടെ തവളയെ വിടുന്നതോ വിടാതിരിക്കുന്നതോ ഏതാണു വേണ്ടതെന്നു തീർച്ചപ്പെടുത്തുന്നത് എളുപ്പമല്ലെന്നു വിചാരിച്ച് ഒന്നും മിണ്ടിയില്ല. അതിനാൽ ആപത്തൊന്നും കൂടാതെ അവൻ പോകയും ചെയ്തു.
ഈശ്വരൻറെ വിലാസങ്ങ-
ളിഹ കാണാമനേകധാ!
അവറ്റിൻ ഗുണദോഷങ്ങൾ
സഹസാ നിശ്ചയിക്കൊലാ.