7. മാറെറാലി
പത്മനാഭൻ എന്ന കുട്ടി ഒരുദിവസം തന്റെ വീട്ടിനു സമീപമുള്ള വയലിന്റെ അരികിൽകൂടി നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം കിളികൾ പറന്നുവന്ന് വയലിൽ ഇറങ്ങുന്നതുകണ്ടു് അവയെ തുരത്തുന്നതിനായി 'ഹോ ഹോ' എന്നു് ഉറക്കെ ശബ്ദിച്ചു. ഉടൻതന്നെ അടുത്തുള്ള കാട്ടിൽനിന്നു് അതുപോലെ 'ഹോ ഹോ' എന്നൊരു ശബ്ദം കേട്ടു. അവൻ വിസ്മയത്തോടുകൂടി 'നീ ആരാണു്?' എന്നു വിളിച്ചു ചോദിച്ചു. ഉടനെ കാട്ടിൽനിന്നും 'നീ ആരാണു' എന്ന ശബ്ദം അവൻ കേട്ടു. വീണ്ടും അവൻ 'നീയൊരു മടയനായ കുട്ടിയാണു്' എന്നു പറഞ്ഞു. അതേ മാതിരിയിൽതന്നെ മറുപടിയും അവൻ കേട്ടു. പത്മനാഭനു വളരെ കോപം ഉണ്ടായി. അവൻ കാട്ടിലേക്കു നോക്കി തുടർച്ചയായി ശകാരിച്ചുതുടങ്ങി. ആ ശകാരങ്ങൾ എല്ലാം അതുപോലെതന്നെ അവനും കേട്ടു. 'ആരാണ് ഇങ്ങനെ എന്നെ അധിക്ഷേപിക്കുന്നതു്? എന്നെപ്പോലെയുള്ള ഒരു കുട്ടിതന്നെ ആയിരിക്കണം, സംശയമില്ല; അവനോട് ഇതിനു പകരം ചോദിക്കണം.' എന്നു വിചാരിച്ച് പത്മനാഭൻ കാടു മുഴുവൻ നടന്നു് അന്വേഷിച്ചു. ആരേയും കണ്ടില്ല. ഒടുവിൽ അവൻ ഇച്ഛാഭംഗത്തോടുകൂടി വീട്ടിൽ ചെന്നു്, 'ഒരു മര്യാദകെട്ട ചെറുക്കൻ കാട്ടിൽ ഒളിച്ചിരുന്നുകൊണ്ടു് എന്നെ ശകാരിക്കുന്നു; ഞാൻ അന്വേഷിച്ചതിൽ അവനെ ഒരിടത്തും കാണുന്നില്ല.' എന്നു് തന്റെ അച്ഛനോടു് ആവലാതി പറഞ്ഞു. അച്ഛൻ ഇതുകേട്ടു ചി രിച്ചുകൊണ്ടു് ഇങ്ങനെ മറുപടി പറഞ്ഞു:
“കുഞ്ഞേ! ഇക്കാര്യത്തിൽ നീ തന്നെയാണു കുറ്റക്കാരൻ. നീ കേട്ടതു നീ പറഞ്ഞ വാക്കുകളുടെ മാറ്റൊലിയല്ലാതെ മറ്റൊന്നുമല്ല. നീ കാട്ടിലേക്കു നോക്കി നല്ലവാക്കു പറഞ്ഞിരുന്നുവെങ്കിൽ നിനക്കും നല്ല വാക്കുകൾതന്നെ കേൾക്കാമായിരുന്നു. നമുക്കു സാധാരണമായി ലോകയാത്രയിൽ സംഭവിക്കുന്നതും ഇപ്രകാരംതന്നെ. നമ്മുടെ നേരെ അന്യന്മാർ പെരുമാറുന്നത് മിക്കവാറും നാം അവരോടു പെരുമാറുന്നതിന്റെ മാറ്റൊലിതന്നെ ആകുന്നു. നാം മറ്റുള്ളവരോടു സ്നേഹം കാണിക്കണം. എന്നാൽ അതിനു പകരം അവർ നമ്മോടും സ്നേഹം കാണിക്കും. നാം അവരോടു സ്നേഹമില്ലാതെയോ വെറുപ്പോടുകൂടിയോ മര്യാദാരഹിതമായോ ഇരുന്നാൽ നമുക്കു യാതൊരു നന്മയും ഉണ്ടാകയില്ല."
നന്മയോ തിന്മയോ നമ്മ-
ളന്യന്മാരോടു ചെയ്വതു്
നമുക്കും ഭേദമില്ലാതെ
തിരിയെക്കിട്ടുമോര്ക്കണം.

8. ഉറവു്
നല്ല വെയിലുള്ള ഒരു ദിവസം ഉച്ചനേരത്തു് കിട്ടു എന്ന കുട്ടി ഒരു കുന്നിന്റെ അരുകിലുള്ള കൃഷി നോക്കുന്നതിനായി പോയിരുന്നു. അവൻ കൃഷിസ്ഥലത്തു ചെന്നു നോക്കിയപ്പോൾ ഏതാനും കന്നുകാലികൾ കയറി വിളവു തിന്നുന്നതു കണ്ടു്, ഉടൻതന്നെ അവയെ എല്ലാം വിരട്ടി വളരെ ദൂരത്തിൽ ഓടിച്ചു. ഇതുനിമിത്തം അവന്റെ ദേഹം അധികം ചൂടുപിടിക്കയും വിയര്‍ക്കയും ചെയ്തു. ദാഹം ദുസ്സഹമായിത്തീര്‍ന്നു. അപ്പോൾ അവിടെ ഒരു മരത്തിന്റെ തണലിൽ ഒരു പാറയുടെ അരികിൽ നിന്നു വെള്ളിക്കമ്പികൾപോലെ മേല്പോട്ടു കുതിച്ചു പൊങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഉറവു് അവൻ കണ്ടു. ദേഹം വളരെ വിയര്‍ത്തു ചൂടു പിടിച്ചിരിക്കുമ്പോൾ പെട്ടെന്നു് തണുത്ത പച്ചവെള്ളം കുടിക്കരുതെന്നു പലപ്പോഴും അവൻ കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ അവിവേകത്താൽ ആ വിലക്കു് വകവയ്ക്കാതെ, തന്റെ ആഗ്രഹം മാത്രം നോക്കി, അവൻ മഞ്ഞുകട്ടി പോലെ തണുത്തിരിക്കുന്ന ആ ഉറവിലെ വെള്ളം ധാരാളം കുടിച്ചു. ഉടനെ അവൻ മൂർഛിച്ചു് നിലത്തുവീണു; സ്വല്പനേരം കഴിഞ്ഞ് ബോധമുണ്ടായി വീട്ടിലേക്കു മടങ്ങി. വീട്ടിൽ എത്തിയപ്പോൾ അവനു കഠിനമായ ജ്വരം ഉണ്ടായിരുന്നു. ദീനക്കിടക്കയിൽ കിടന്നുകൊണ്ടു് അവൻ ഇപ്രകാരം വിലപിച്ചു:- "കഷ്ടം! ആ ഉറവിലെ വെള്ളം ഇത്ര ദുഷിച്ചതാണെന്നു് ആര്ക്കുതോന്നും?" ഇതുകേട്ട് അവന്റെ അമ്മ പറഞ്ഞു:- "നിന്റെ ദീനത്തിൽ കാരണം ശുദ്ധമായ ആ ഉറവല്ല, നിന്റെ അത്യാഗ്രഹവും ക്ഷമയില്ലായ്മയുമാണു്. ദേഹം അധികമായി ചൂടു പിടിച്ചിരിക്കുമ്പോൾ പെട്ടെന്നു തണുത്ത പച്ചവെള്ളം കുടിക്കരുതെന്നു ഞാൻ പലപ്പോഴും നിന്നോടു പറഞ്ഞിട്ടില്ലെ? ആ വൃക്ഷത്തിന്റെ തണലിൽ കുറേനേരം ഇരുന്നു ചൂടും വിയർപ്പും ഒന്നടങ്ങിയതിന്റെ ശേഷം വെള്ളം കുടിക്കാൻ നിനക്കു ക്ഷമ തോന്നിയില്ലല്ലൊ."
തല്ക്കാലമുള്ള സൗഖ്യത്തെ
ക്കേവലം കരുതീടൊലാ;
പില്ക്കാലമുളവാകുന്ന
ഫലവും കരുതീടണം.
9. മാങ്ങ
ജാനകിയമ്മ ഒരു ദിവസം തന്റെ നാലു മക്കളോടു കൂടി മാതാവിനെ കാണ്മാനായി അവർ താമസിക്കുന്ന ഗൃഹത്തിൽ ചെന്നു. മകളേയും അവളുടെ മക്കളേയും കണ്ടപ്പോൾ വൃദ്ധയ്ക്കും വളരെ സന്തോഷം ഉണ്ടായി. ഉടനെ അവർ മുറിക്കകത്തുപോയി ഒന്നാംതരം നാലു മാമ്പഴം എടുത്തുകൊണ്ടുവന്നു് മേശപ്പുറത്തുവച്ചിട്ട് ഇപ്രകാരം പറഞ്ഞു:- “ഇതു വളരെ വിശേഷപ്പെട്ട മാമ്പഴമാണു്; ഇതിൽ ഈ നാലെണ്ണം ഒഴികെ ശേഷമെല്ലാം ചെലവായിപ്പോയി. കുട്ടികളേ! കാണട്ടെ നിങ്ങളുടെ മിടുക്കു്, നിങ്ങൾ അമ്മയും മക്കളും കൂടി അഞ്ചാൾ ഉണ്ടു്. നാലു മാമ്പഴവും ഉണ്ടു്. ഇതിനെ മുറിക്കാതെ പങ്കുവയ്ക്കണം.
അഞ്ചുപേര്‍ക്കായി നാലു മാമ്പഴം മുറിക്കാതെ പകുക്കുന്നതെങ്ങിനെയാണെന്നു മൂത്ത കുട്ടികൾ വിചാരിച്ചുകൊ ണ്ടു നില്ക്കവേ എല്ലാറ്റിലും ഇളയ കുട്ടിയായ തങ്കമ്മ ഇപ്രകാരം പറഞ്ഞു: "ഞാൻ പങ്കുവയ്ക്കാം. പക്ഷേ എനിക്ക് ഒരപേക്ഷ മാത്രമേയുള്ളു. അതിന് അമ്മുമ്മ അനുവദിക്കണം. ആളുകളേയും മാമ്പഴത്തേയും കൂട്ടിച്ചേത്ത് സംഖ്യ ശരിയാക്കുന്നതിനു സമ്മതിച്ചാൽ മതി." "അങ്ങനെ ചെയ്യാം. വിരോധമില്ല", എന്നു് വൃദ്ധ സമ്മതിച്ചു. അതുകേട്ടു സന്തോഷത്തോടുകൂടി തങ്കമ്മ പറഞ്ഞു:- "ഞാനും ജ്യേഷ്ഠത്തിയും ഒരു മാമ്പഴവും കൂടി മൂന്നു്. എന്റെ ജ്യേഷ്ഠ ന്മാർ രണ്ടുപേരും ഒരു മാമ്പഴവും കൂടി മൂന്നു്, ശേഷമുള്ള രണ്ടു മാമ്പഴവും അമ്മയും കൂടി മൂന്നു്. ഇപ്പോൾ ശരിയായില്ലേ?" കുട്ടികൾ മൂന്നുപേരും ഇതുകേട്ടു സന്തോഷിച്ചു. എന്നാൽ സന്തോഷംകൊണ്ടു പരവശയായ മാതാവ് കുട്ടികളിൽ ഓരോരുത്തരും ഓരോ മാമ്പഴം എടുത്തുകൊള്ളണമെന്നു നിർബ്ബന്ധിച്ചു. വൃദ്ധയാകട്ടെ ഒരു നല്ല ചിത്ര പുസ്തകം എടുത്തുകൊണ്ടുവന്നു തങ്കമ്മയ്ക്കും കൊടുത്തിട്ടു് ഇപ്രകാരം പറഞ്ഞു:- “തങ്കമ്മയുടെ ബുദ്ധിസാമര്‍ത്ഥ്യം വളരെ ശ്ലാഘനീയമാണു്. എന്നാൽ അവളുടെ സ്നേഹഗുണമത്രെ അതിലും ശ്ലാഘനീയമായിരിക്കുന്നതു്. അതിനു് ഈ പുസ്തകം സമ്മാനമായിരിക്കട്ടെ."
ബുദ്ധിസാമര്ത്ഥ്യമത്യന്തം
ശ്ലാഘ്യമാണില്ല സംശയം
എന്നാലുമതിനുംമീതെ
നിന്നീടും സ്നേഹമാം ഗുണം.