1. സൂര്യൻ
ലക്ഷ്മി എന്ന സ്ത്രീ ഒരു ദിവസം വൈകുന്നേരം തന്റെ രണ്ടു കുട്ടികളോടുകൂടി അടുക്കലുള്ള ഒരു ക്ഷേത്രത്തിൽ തൊഴാൻ പോയിട്ടു മടങ്ങി വീട്ടിൽ ചെന്നപ്പോൾ വീട്ടിന്റെ കിഴക്കേത്തളത്തിൽ വിളക്കു കത്തിക്കൊണ്ടിരുന്നു. അതു കണ്ടു് രാഘവൻ വളരെ ആശ്ചര്യത്തോടുകൂടി ഇപ്രകാരം പറഞ്ഞു: "വീട്ടിൽ നിശ്ചയമായും ആരും ഇല്ല. പിന്നെ ആരാണീ വിളക്കു കത്തിച്ചതു്?" ഇതുകേട്ട് ചെല്ലമ്മ പറഞ്ഞു: "അതു ചോദിക്കാനുണ്ടോ? അച്ഛനല്ലാതെ പിന്നെയാരാണു വിളക്കു കത്തിക്കാൻ? സംശയമില്ല. അദ്ദേഹം പട്ടണത്തിൽനിന്നു നേരത്തെ വന്നിരിക്കണം." ഇങ്ങനെ പറഞ്ഞുകൊണ്ടു് കുട്ടികൾ പെട്ടെന്നു മുറിക്കകത്തു കയറി നോക്കിയപ്പോൾ അവിടെ അച്ഛനെ കണ്ട് വളരെ സന്തോഷിച്ചു.
പിറേറദ്ദിവസം അച്ഛനമ്മമാരും കുട്ടികളുംകൂടി അവരുടെ പൂന്തോട്ടത്തിലുള്ള ചെടികളെ ശുശ്രൂഷിച്ചുകൊണ്ടു നിന്നിരുന്നു; സൂര്യൻ വളരെ തേജസ്സോടുകൂടി ആകാശത്തിൽ പ്രകാശിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു:- “കുട്ടികളേ! ഇന്നലെ നമ്മുടെ തളത്തിൽ ഇരുന്ന വിളക്കു കത്തിച്ചതു ഞാനാണെന്നു് നിങ്ങൾ ഉടനേതന്നെ ഊഹിച്ചുവല്ലോ. എന്നാൽ നമ്മുടെ മേൽഭാഗത്തു് ആകാശത്തിൽ വളരെ അഴകോടും തേജസ്സോടും കൂടി പ്രകാശിക്കുന്ന ആ വിളക്കിനെ- നമ്മുടെ പ്രിയപ്പെട്ട സൂര്യനെ- നിങ്ങൾ കാണുന്നില്ലയോ? ആ വിളക്കു കത്തിച്ചിരിക്കുന്നതു് ആരാണെന്നുകൂടി നിങ്ങൾ ആലോചിക്കേണ്ടതല്ലയോ?"
ചെല്ലമ്മ:-ഓ! നിശ്ചയമായി ആലോചിക്കണം. ആ വിളക്കു കത്തിച്ചിരിക്കുന്നതു് ദയാലുവായ ഈശ്വരനാണു്. ചെറിയ വിളക്കിനു് ഒരാൾ കത്തിക്കാതെ തനിയെ പ്രകാശിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടു് ഈ വലിയ വിളക്കിനെ കത്തിക്കുന്നതിനും ഒരുവൻ ഉണ്ടായിരിക്കണം.
രാഘവൻ:- (സന്തോഷത്തോടുകൂടി) ശരിതന്നെ; ഈശ്വരനാണ് എല്ലാ വസ്തുക്കളേയും സൃഷ്ടിച്ചതു്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, മരങ്ങൾ, പൂക്കൾ, പുല്ലുകൾ എന്നുവേണ്ടാ നാം നമ്മുടെ ചുറ്റും കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാകുന്നു. അങ്ങനെയല്ലേ അച്ഛാ!
അച്ഛൻ:-അതെ.
ദ്യോവും സൂര്യാദിതേജസ്സും
ഭൂവുമെന്നല്ല സർവ്വവും
ദൈവത്തിന്റെ മഹത്വത്താ-
ലേവമുണ്ടായി നിര്‍ണ്ണയം.

2. മഴയും വെയിലും
വര്‍ഷകാലത്തിൽ സൂര്യരശ്ശി തീരെ പ്രകാശിക്കാതെ ഇരുളടഞ്ഞു് ഇടവിടാതെ മഴപെയ്തുകൊണ്ടിരുന്ന ഒരു ദിവസം അപ്പുക്കുട്ടൻ എന്ന കുട്ടി അമ്മയോടു് ഇപ്രകാരം പറഞ്ഞു:- "അമ്മേ! മഴയുടെ ശബ്ദം വളരെ കലശലായിരിക്കുന്നുവല്ലൊ. ഇപ്പോൾ നല്ല ഉച്ചസമയമാണെങ്കിലും നേരം വൈകി സന്ധ്യയായതുപോലെ ഇരുട്ടായിരിക്കുന്നു. മുറ്റത്തേയ്ക്കു ഇറങ്ങാൻ പാടില്ല. തണുപ്പു വളരെ വര്‍ദ്ധിച്ചിരിക്കുന്നു. നമ്മളെ കഷ്ടപ്പെടുത്തുന്നതിനായി ഈശ്വരൻ ഇങ്ങനെ മഴ പെയ്യിക്കുന്നത് എന്തിനാണ്? അദ്ദേഹം വലിയ ദയാലുവാണെന്നല്ലേ അമ്മ എന്നോടു പറഞ്ഞിട്ടുള്ളതു്? സൂര്യൻ എന്നും പ്രകാശിച്ചുകൊണ്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു."
അമ്മ പറഞ്ഞു:- ഏതൊരു കാര്യവും നല്ലവണ്ണം ആലോചിക്കാതെ പെട്ടെന്നു തീരുമാനിച്ചുകളയരുതെന്നു ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ടല്ലൊ. അതിനാൽ ഇതിനു മറുപടി ഞാൻ സാവധാനമായി ആലോചിച്ചു നിനക്കു പറഞ്ഞുതരാം. ഇപ്പോൾ നീ ഒന്നും തീർച്ചയാക്കേണ്ട.
കുറേനാൾ കഴിഞ്ഞു മഴ തീർന്നു. ആകാശം നിര്‍മ്മലമായി. സൂര്യൻ പ്രകാശിച്ചുതുടങ്ങി. വെയിലിന്റെ ചൂടു് ക്രമേണ വര്‍ദ്ധിപ്പാനും തുടങ്ങി. അപ്പോഴത്തെ വേനല്‍ക്കാലം കുറെ ദീർഘമായി നിലനിന്നു. വൃക്ഷങ്ങളും ചെടികളും ഉണങ്ങിത്തുടങ്ങി. കുളങ്ങളും കിണറുകളും വറ്റി വെള്ളം ഇല്ലാതായി. നദികളിൽ വളരെ ചുരുക്കമായി ഉണ്ടായിരുന്ന വെള്ളം മലിനമായിത്തുടങ്ങി. ചൂടിന്റെ ആധിക്യത്താൽ മനുഷ്യർ വളരെ കഷ്ടപ്പെട്ടു. കുളിക്കുന്നതിനും കുടിക്കുന്നതിനും വെള്ളം വളരെ ദുർല്ലഭമായി. ഇങ്ങനെ വേനൽ അതികഠിനമായിത്തീന്നപ്പോൾ ഒരു ദിവസം അമ്മ മകനെ വിളിച്ചു ഇങ്ങനെ ചോദിച്ചു:- “എന്താ അപ്പുക്കുട്ടൻ 'സൂര്യൻ എന്നും പ്രകാശിച്ചുകൊണ്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു' എന്നു നീ മുമ്പൊരിക്കൽ എന്നോടു പറഞ്ഞില്ലേ? ഇപ്പോൾ നിനക്കു എന്തു തോന്നുന്നു?"
അപ്പുക്കുട്ടൻ:-ഇപ്പോൾ എനിക്കു മറിച്ചാണു തോന്നുന്നതു്.
അമ്മ:-ശരി! അങ്ങനെ പറയൂ. നമുക്കു മഴയും വെയിലും ഒരുപോലെ ആവശ്യമാണു്. എല്ലായ്പോഴും വെയിൽമാത്രം ഉണ്ടായിരിക്കുന്നതു നന്നല്ല. ഇടയ്ക്കിടയ്ക്ക് മഴയും ഉണ്ടായിരിക്കണം. ഇതുപോലെ സന്തോഷവും വ്യസനവും ഇടകലര്‍ന്നു് നമ്മളിൽ ഉത്ഭവിച്ചുകൊണ്ടിരിക്കണം. എങ്കിലേ നമുക്കു നല്ലവരായിരിപ്പാൻ കഴിയൂ. ഇതെല്ലാം വേണ്ടവണ്ണം കരുതിയാണ് ഈശ്വരൻ ഇപ്രകാരം ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നതു്.
മഴയും വേനലുമതുപോ-
ലഴലും സന്തോഷവും നമുക്കീശൻ
അരുളീടുന്നതു നന്മകൾ
വരുവാനത്രേ; മറിച്ചു കരുതൊല്ലാ.
3. മഴവില്ലു്
ഭയങ്കരമായ കൊടുങ്കാറ്റു കഴിഞ്ഞതിന്റെ ശേഷം ആകാശത്തിൽ മനോഹരമായ ഒരു മഴവില്ലു കാണപ്പെട്ടു. ബാലനായ മാധവൻകുട്ടി കിളിവാതലിൽകൂടി അതു കണ്ടു് വളരെ ആശ്ചര്യപ്പെട്ട് ഇപ്രകാരം ഉറക്കെപ്പറഞ്ഞു:- "ഇത്ര വിശേഷപ്പെട്ട നിറങ്ങൾ ഇതേവരെ ഞാൻ കണ്ടിട്ടില്ല. ആ തോട്ടിന്റെ അടുക്കൽ നില്ക്കുന്ന ആലിന്റെ അരികിൽകൂടി അവ മേഘങ്ങളിൽനിന്നു പുറപ്പെട്ട് ഭൂമിയിലേക്കു വന്നെത്തിയിരിക്കുന്നു. ആലിന്റെ ചെറിയ ഇലകളിൽ അഴകുള്ള ആ ചായങ്ങൾ നിറഞ്ഞു തുള്ളിതുള്ളിയായി വീഴുന്നു. ഞാൻ ഓടിച്ചെന്നു് ആ ചായങ്ങൾ എല്ലാം എടുത്ത് എന്റെ ചായപ്പെട്ടിയിൽ നിറച്ചു സൂക്ഷിക്കും."
അവൻ കഴിയുന്ന വേഗത്തിൽ ചായപ്പെട്ടിയും എടുത്തുകൊണ്ടു് ബദ്ധപ്പെട്ട് ഓടി ആലിന്റെ ചുവട്ടിൽ ചെന്നു. അപ്പോഴത്രെ അവനു കാര്യം മനസ്സിലായതു്. അവൻ മഴ, നനഞ്ഞുകൊണ്ടു നില്ക്കുന്നു. അവിടെ ചായമോ നിറമോ ഒന്നും കാണുന്നില്ല. നനഞ്ഞും സങ്കടപ്പെട്ടും സാധുവായ കുട്ടി മടങ്ങിവന്നു തന്റെ ഇച്ഛാഭംഗത്തെപ്പറ്റി അച്ഛനോടു പറഞ്ഞു.
അച്ഛൻ അതുകേട്ടു മന്ദഹാസത്തോടുകൂടി മറുപടി പറഞ്ഞു:- "ഈ നിറങ്ങൾ ഒരു പെട്ടിയിലും എടുക്കത്തക്കവയല്ല. ഇവ സൂര്യന്റെ പ്രകാശം തട്ടുമ്പോൾ വളരെ അഴകിൽ ചായമിട്ടപോലെ തോന്നുന്ന വെറും മഴത്തുളളികളാകുന്നു. എന്റെ പ്രിയപ്പെട്ട കുട്ടീ! ലോകത്തിൽ കാണപ്പെടുന്ന ആഡംബരങ്ങൾ മിക്കവാറും ഇപ്രകാരം തന്നെ. അവ നമുക്കു് ആദ്യം വളരെ കാര്യമായി തോന്നുമെങ്കിലും വാസ്തവത്തിൽ വെറും പകിട്ടുകളാകുന്നു.
വെളിക്കു കണ്ടിടും മോടി
വിശ്വസിക്കുന്ന പൂരുഷൻ
ചതിക്കപ്പെടുമെന്നല്ല
പശ്ചാത്താപവുമാര്ന്നിടും.