നേരോടിന്നെന്റെ രാജാഭിധയുടെ വിവരം
ചൊല്ലിടാം, തെല്ലു കേൾപ്പാൻ-
നേരാമ്പാക്കുണ്ടൊരജ്ഞൻ മമ മഹിതകവേ!
മുന്നമുണ്ടായിരുന്നൂ;
പാരം ഭ്രാന്തായി 'രാജാവഹ'മിദമുരചെ-
യ്തക്രമത്തെത്തുടർന്നൂ
കാരാഗാരേ കിടന്നൂ ചിലദിന, മൊടുവിൽ-
ദ്ദേവലോകേ നടന്നൂ.
ചാലേ തദ്രാജശബ്ദം തദവരജതയാ
പിൻതുടർച്ചാവകാശ-
ത്താലേ വന്നൂ നമുക്കെന്നിഹ ചില പരിഹാ-
സജ്ഞരോതിത്തുടങ്ങീ;
മാലോകര്ക്കുള്ളൊരിഷ്ടത്തിനു ശമഗുണവാ-
നായ ഞാൻ സമ്മതിച്ചൂ
കാലത്താൽപ്പേരുറച്ചൂ; കുവിവര! ഗുണമാ-
യെന്നു ഞാനും നിനച്ചൂ.
ചൊല്ലിടാം, തെല്ലു കേൾപ്പാൻ-
നേരാമ്പാക്കുണ്ടൊരജ്ഞൻ മമ മഹിതകവേ!
മുന്നമുണ്ടായിരുന്നൂ;
പാരം ഭ്രാന്തായി 'രാജാവഹ'മിദമുരചെ-
യ്തക്രമത്തെത്തുടർന്നൂ
കാരാഗാരേ കിടന്നൂ ചിലദിന, മൊടുവിൽ-
ദ്ദേവലോകേ നടന്നൂ.
ചാലേ തദ്രാജശബ്ദം തദവരജതയാ
പിൻതുടർച്ചാവകാശ-
ത്താലേ വന്നൂ നമുക്കെന്നിഹ ചില പരിഹാ-
സജ്ഞരോതിത്തുടങ്ങീ;
മാലോകര്ക്കുള്ളൊരിഷ്ടത്തിനു ശമഗുണവാ-
നായ ഞാൻ സമ്മതിച്ചൂ
കാലത്താൽപ്പേരുറച്ചൂ; കുവിവര! ഗുണമാ-
യെന്നു ഞാനും നിനച്ചൂ.